ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

1 Jan 2014

കൂടരഞ്ഞിയെക്കുറിച്ച്............

           കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നതും കോഴിക്കോടിന്റെ കിഴക്കന്‍ മലയോര ഗ്രാമവുമായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഒരു സമ്പൂര്‍ണ കാര്‍ഷിക മേഖലയാണ്. 98.21 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കിഴക്ക് ചാലിയാര്‍ (മലപ്പുറം ജില്ല)- ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് (മലപ്പുറം ജില്ല). തെക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്ത്. പടിഞ്ഞാറ് തിരുവമ്പാടി- കാരശ്ശേരി  ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ്. തികഞ്ഞ മലയോര പഞ്ചായത്തായ കൂടരഞ്ഞിയുടെ ഭൂരിഭാഗം പ്രദേശങ്ങളും കുന്നുകളും മലഞ്ചെരിവുകളും നിറഞ്ഞതാണ്. പൊതുവേ സമ ശീതോഷ്ണ് മേഖലയായ പഞ്ചായത്തിന്റെ എല്ലാ മഞ്ചെരുവുകളില്‍ കൂടിയും നീരുറവകളും തോടുകളും ഒഴുകുന്നു. പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറ്, അതിര്‍ത്തിയില്‍ കൂടി പൊയിലങ്ങാപ്പുഴയും തെക്കെ അതിര്‍ത്തിയില്‍ കൂടി കൂമ്പാറ പുഴയും പഞ്ചായത്തിന്റെ മധ്യ ഭാഗത്തുകൂടി വീട്ടിപ്പാറപ്പുഴയും ഒഴുകുന്നു.വീട്ടിപ്പാറ പുഴയും കൂമ്പാറ പുഴയും കൂട്ടക്കരയില്‍ സംഗമിച്ച് ചെറുപുഴയായി ഒഴുകുന്നു.