ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

27 Nov 2014

ടെറസ്സില്‍ നെല്‍ക്യഷിയുമായി അഷറഫ് കപ്പോടത്ത്..


                 കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ യുവ കര്‍ഷകനായ അഷറഫ് കപ്പോടത്ത് ടെറസ്സില്‍ നെല്‍ക്യഷി ചെയ്ത് വ്യത്യസ്തനാവുകയാണ്. വയലില്‍ നിന്നുമെടുത്ത ചളിയിലാണ് യഥാര്‍ത്ഥ വയലിന്റെ പ്രതീതിയൊരുക്കി ടെറസ്സിന്റെ ഒരു ഭാഗത്ത് നെല്‍ക്ക്യഷി ചെയ്തിരിക്കുന്നത്. താഴെക്കൂടരഞ്ഞിയിലുള്ള തന്റെ ടെറസ്സ് കഴിഞ്ഞ വര്‍ഷവും ക്യഷിയിടമാക്കിയിരുന്ന അഷറഫ് അന്ന് പച്ചക്കറിക്ക്യഷി ചെയ്തിരുന്നു. അതില്‍ നിന്നും അവേശമുള്‍ക്കൊണ്ടാണ് ഈക്കൊല്ലം ടെറസ്സില്‍ നെല്‍ക്ക്യഷി ചെയ്തിരിക്കുന്നത്. നിലവില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍

26 Nov 2014

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

               കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം വനിതകള്‍ക്കുള്ള പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനം ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ കൂടരഞ്ഞി ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് നിര്‍വഹിച്ചു. മെമ്പര്‍മാരായ ടെല്‍മി അബ്രഹാം, എല്‍സമ്മ ജോര്‍ജ്ജ്, സരോജിനി കാരിക്കുന്ന് ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, അക്കൌണ്ടന്റ് അരുണ്‍ ജോസ് കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു. ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് പാവല്‍ , പടവലം, കാബേജ്, കോളിഫ്ലവര്‍, വെള്ളരി, പയര്‍ എന്നിവയുടെ തൈകളാണ് പദ്ധതി മുഖേന സൌജന്യമായി വിതരണം ചെയ്യുന്നത്. ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ തൈകള്‍ക്കായി ക്യഷിഭവനി ലെത്തേണ്ടതാണ്.

25 Nov 2014

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരമുള്ള പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യുന്നു....


                         കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം പച്ചക്കറിത്തൈകള്‍  വിതരണം ചെയ്യുന്നു. ഗ്രാമസഭയില്‍ അപേക്ഷ നല്‍കി  ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് 26.11.2014 മുതല്‍ തൈകള്‍ സൌജന്യമായി വിതരണം ചെയ്യുന്നു. പാവല്‍ , പടവലം എന്നിവയുടെ തൈകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത് താല്‍പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

24 Nov 2014

സ്കൂള്‍ പച്ചക്കറിത്തോട്ടം നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു


        ക്യഷി വകുപ്പിന്റെ  പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരം കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ ദാറുല്‍ ഉലൂം എ എല്‍ പി സ്കൂളില്‍ നടപ്പിലാക്കുന്ന സ്കൂള്‍ പച്ചക്കറിത്തോട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കൂടരഞ്ഞി ക്യഷി ഓഫീസര്‍ ജിഷ പി ജി നിര്‍വഹിച്ചു. പി റ്റി എ പ്രസിഡന്റ് നസീര്‍ തടപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ജാബിര്‍ കെ .പി. സ്വാഗതംആശംസിച്ചു   പച്ചക്കറിത്തോട്ടത്തിന്റെ ചാര്‍ജുള്ള അധ്യാപകന്‍ അന്‍വര്‍ സാലിഹ് നന്ദി പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് ഫീല്‍ഡ് അസ്സിസ്റ്റന്റ് തസ്ലീന, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

14 Nov 2014

കൂടരഞ്ഞി ക്യഷിഭവനില്‍ വിത്തു തേങ്ങ സംഭരിക്കുന്നു.....




           കേരള സർക്കാരിന്റെ ‘കേരസമൃദ്ധി’ പദ്ധതി പ്രകാരം ഉയരം കുറഞ്ഞ ഇനം തെങ്ങുകളുടെ തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനായി കർഷകരിൽ നിന്ന് വിത്ത് തേങ്ങ സംഭരിക്കുന്നു. നല്ല കായ്ഫലമുള്ള ഉയരം കുറഞ്ഞ ഇനം തെങ്ങുകൾ കൃഷിയിടത്തിൽ ഉള്ള കർഷകർ വിത്ത് തേങ്ങ നൽകാൻ തയ്യാറാണെങ്കിൽ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. വിത്ത് തേങ്ങ ഒന്നിന്  രൂപ 40 നിരക്കിൽ വില നൽകുന്നതാണ്‌. ഫോൺ നം 0495-2252147.

12 Nov 2014

ക്യഷിയിടത്തില്‍ ഡ്രിപ്, സ്പ്രിംക്ളര്‍ ജലസേചനസംവിധാനം അപേക്ഷ ക്ഷണിക്കുന്നു.....


                     കൂടരഞ്ഞി ക്യഷിഭവന്‍ പരിധിയില്‍പ്പെട്ട കര്‍ഷകര്‍ക്ക് സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരമുള്ള ഡ്രിപ് , സ്പ്രിംക്ളര്‍ സംവിധാനം സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു. പദ്ധതി പ്രകാരം ഹെകടറിന് ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് കണക്കാക്കിയിട്ടുള്ള തുകയുടെ 45%മാണ് സബ്സിഡിയായി  ലഭിക്കുക. താല്‍പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ഉടന്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നം : 0495-2252147

6 Nov 2014

റോയി മുഞ്ഞാട്ടിലിന്റെ ക്യഷിയിടത്തില്‍ നിന്ന്.



                  കൂടരഞ്ഞി പഞ്ചായത്തിലെ കര്‍ഷകനായ ശ്രീ. റോയി മുഞ്ഞാട്ടില്‍ വീട്ടിപ്പാറയിലുള്ള തന്റെ വീടിനോടു ചേര്‍ന്നുള്ള ക്യഷിയിടത്തില്‍ പാറപ്പുറത്തും പച്ചക്കറിക്ക്യഷി ചെയ്തു കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് . പാറപ്പുറത്ത് മണ്ണുകൊണ്ടു വന്ന് തടമൊരുക്കി ചെയ്യുന്ന കോവല്‍ ക്യഷി എല്ലാ വര്‍ഷവുമെന്ന പോലെ ഈ വര്‍ഷവും അദ്ദേഹം തുടരുന്നു. ക്യഷിയിടത്തില്‍ തരിശായി കിടക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ ക്യഷിയിറക്കാമെന്നു കാണിച്ചുകൊണ്ട് കര്‍ഷകര്‍ക്ക്