ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

31 Dec 2014

സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കൂടരഞ്ഞിയില്‍ ഗ്രോബാഗ് വിതരണം ചെയ്തു..


     ക്യഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി കൂടരഞ്ഞിയില്‍ ഗ്രോബാഗ് വിതരണം നടത്തി നാല്‍പത്തിയേഴോളം കര്‍ഷകര്‍ക്കാണ് കൂടരഞ്ഞിയില്‍ പദ്ധതി പ്രകാരം ഗ്രോബാഗുകള്‍ ലഭ്യമായത്. ഈ പദ്ധതി പ്രകാരം ക്യഷിഭവനില്‍ അഞ്ഞൂറ് രൂപ അടച്ചാല്‍ ഇരുപത്തിയഞ്ചോളം ഗ്രോബാഗുകള്‍ മണ്ണു നിറച്ച് വളവുമിട്ട് തൈകളും വെച്ച് കര്‍ഷകരുടെ വീട്ടില്‍ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് . പയര്‍, തക്കാളി, വെണ്ട, വഴുതന, മുളക് എന്നിവയുടെ തൈകളാണ് ഗ്രോബാഗില്‍ നട്ടു നല്‍കിയത്. ടെറസ്സിലും മറ്റു സ്ഥലങ്ങളിലും പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് അനുയോജ്യമാണ് ഗ്രോബാഗുകള്‍. ചാക്കു പോലെ പെട്ടെന്ന് ദ്രവിക്കുകയില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. ഈ പദ്ധതിയില്‍ ഗ്രോബാഗുകളുടെ വിതരണം കൂടരഞ്ഞിയില്‍ നടത്തിയത് വി എഫ് പി സി കെയാണ്.

17 Dec 2014

പച്ചക്കറിത്തോട്ടമൊരുക്കി കൂടരഞ്ഞി ക്യഷിഭവന്‍


                               വിഷരഹിത പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് വിത്തും തൈകളും നല്‍കുന്നതിനൊപ്പം പരിമിതമായ സ്ഥലത്ത് പച്ചക്കറിക്ക്യഷി ചെയ്ത് കൂടരഞ്ഞി ക്യഷിഭവന്‍  മാത്യകയാവാന്‍ ശ്രമിക്കുകയാണ്. പാവല്‍, പയര്‍, വഴുതന, വെണ്ട, തക്കാളി,  കോവല്‍, പടവലം, നിത്യ വഴുതന എന്നിവയാണ് ക്യഷിഭവന്‍ പരിസരത്ത് ക്യഷി ചെയ്തു വരുന്നത്.

16 Dec 2014

കൂടരഞ്ഞി ക്യഷിഭവനില്‍ കാട് വെട്ട് യന്ത്രം വിതരണം, തെങ്ങ് കയറ്റ യന്ത്രം വിതരണം, റോക്കര്‍ സ്പ്രെയര്‍ വിതരണം ഗുണഭോക്ത്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു


                 കൂടരഞ്ഞി ക്യഷിഭവനില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക  പദ്ധതി 2014-15 പ്രകാരമുള്ള കാട് വെട്ട് യന്ത്രം വിതരണം, തെങ്ങ് കയറ്റ യന്ത്രം വിതരണം, റോക്കര്‍ സ്പ്രെയര്‍ വിതരണം എന്നിവയുടെ പഞ്ചായത്തു തല ഗുണഭോക്ത്യലിസ്റ്റ് പ്രസിദ്ധീകരിച്ചു. പദ്ധതി പ്രകാരം കാട് വെട്ട് യന്ത്രം വിതരണം, റോക്കര്‍ സ്പ്രെയര്‍ വിതരണം എന്നിവയ്ക്ക് 28 പേരും തെങ്ങ് കയറ്റ യന്ത്രം വിതരണത്തിന് 70 പേരുമാണ് അര്‍ഹരായിരിക്കുക. പഞ്ചായത്ത് തല ഗുണഭോക്ത്യ ലിസ്റ്റ് ക്യഷിഭവനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിലുള്‍പ്പെട്ടവര്‍  ഈ മാസം 22 നുള്ളില്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

9 Dec 2014

ടിഷ്യൂകള്‍ച്ചര്‍ വാഴയുടെ പെരുമയില്‍ കൂടരഞ്ഞിയിലെ കര്‍ഷകര്‍

ടോമി മേക്കുന്നേല്‍
                          കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും കഴിഞ്ഞ വര്‍ഷം  വിതരണം ചെയ്ത ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ കുലച്ച് പാകമാകുന്ന കാലമാണിപ്പോള്‍. കൂടരഞ്ഞിയിലെ കര്‍ഷകരുടെ ക്യഷിയിടങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം ക്യഷിഭവന്‍ മുഖേന വിതരണം ചെയ്ത ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകളുടെ അവസ്ഥ അറിയാന്‍. ഏതായാലും കര്‍ഷകരോടു ചോദിക്കുമ്പോഴോ അല്ലാതയോ അവര്‍ ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈയുടെ കാര്യം പറയാറുണ്ട്. അവരുടെ തോട്ടത്തില്‍ വാഴ കുലച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ക്യഷിഭവന്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ സന്തോഷവും തോന്നാറുണ്ട്. കൊണ്ടുവച്ച എല്ലാ തൈകളും കുലക്കാത്തതിന്റെ

8 Dec 2014

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി - രോഗ ബാധിത തെങ്ങ് വെട്ടി മാറ്റി പുതിയ തൈ നടല്‍ ഗുണഭോക്ത്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

       
                  കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം രോഗ ബാധിത തെങ്ങ് വെട്ടി മാറ്റി പുതിയ തൈ നടല്‍ ഗുണഭോക്ത്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ ഈ മാസം 20 നുള്ളില്‍  കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. പദ്ധതി പ്രകാരം 270 തെങ്ങുകളാണ് വെട്ടി മാറ്റേണ്ടത്. തെങ്ങു മുറിച്ചു മാറ്റുന്നതിന് 500 രൂപയാണ് കൂലിയായി നിശ്ചയിച്ചിരിക്കുന്നത് വെട്ടി മാറ്റിയ തെങ്ങിനു പകരം നടുന്നതിനായി തെങ്ങിന്‍ തൈകള്‍ 75% സബ്സിഡിയില്‍ ക്യഷിഭവനില്‍ നിന്നും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗുണഭോക്ത്യലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. ഗുണഭോക്ത്യലിസ്റ്റ് ക്യഷിഭവന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുണ്ട്.

6 Dec 2014

കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചറിത്തൈ വിതരണം പുരോഗമിക്കുന്നു...


                  കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം വനിതകള്‍ക്കുള്ള പച്ചക്കറിത്തൈകളുടെ വിതരണം കൂടരഞ്ഞി ക്യഷിഭവനില്‍ പുരോഗമിക്കുന്നു. പദ്ധതി പ്രകാരം പാവല്‍, പടവലം, മുളക്, വഴുതന, തക്കാളി, കാബേജ്, കോളിഫ്ലവര്‍ എന്നിവയുടെ തൈകളാണ് വിതരണം ചെയ്തു വരുന്നത്. ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട വനിത കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുക. ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട് തൈകള്‍ കൈപ്പറ്റാത്ത കര്‍ഷകര്‍ എത്രയും പെട്ടെന്ന് ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.