ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

27 Jan 2015

സമഗ്ര പച്ചക്കറിവികസന പദ്ധതിയില്‍ പച്ചക്കറിത്തോട്ടമൊരുക്കി കറപ്പനും ഷാജിയും .....

              
കറപ്പനും ഷാജിയും 
         സംസ്ഥാന ക്യഷി വകുപ്പിന്റെ സമഗ്ര പച്ചക്കറിവികസന പദ്ധതിയിലെ (2014-15) കൂടരഞ്ഞി ക്യഷിഭവന്‍  സ്കാറ്റേര്‍ഡ്` ക്ലസ്റ്റര്‍ വിഭാഗത്തിലുള്‍പ്പെടുത്തി  കൂടരഞ്ഞിയില്‍ പച്ചക്കറിത്തോട്ടമൊരുക്കുകയാണ് കലങ്ങാടന്‍ കറപ്പനും കടമ്പനാട്ട് ഷാജിയും. കൂടരഞ്ഞിയില്‍ കാരാട്ടുപാറ പ്രദേശത്ത് കറപ്പന്റെ ഉടമസ്ഥതയിലുള്ള രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്തിലുള്‍പ്പെടുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് പച്ചക്കറിക്ക്യഷി ആരംഭിച്ചിരിക്കുന്നത്. രണ്ടരയേക്കര്‍ സ്ഥലത്ത് റബ്ബര്‍ വെട്ടി പുതിയ റബ്ബര്‍ തൈകള്‍ വെച്ചതിനിടയില്‍ വാഴക്ക്യഷി നടത്തുകയും ബാക്കി അതിനിടയിലുള്ള സ്ഥലത്ത്പച്ചക്കറിക്ക്യഷി ചെയ്തുകൊണ്ട് ക്യഷി സ്ഥലത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് കൂടരഞ്ഞിയിലെ ഈ കര്‍ഷകര്‍. പ്രായവും അനുഭവ സമ്പത്തും കൊണ്ട് മുതിര്‍ന്ന ആളായ കറപ്പനും യുവത്വത്തിന്റെ പ്രസരിപ്പുമായി ഷാജിയും ഒത്തു ചേരുമ്പോള്‍ നല്ലതു മാത്രമേ ഈ ക്യഷിയിടത്തില്‍നിന്ന്

പ്രതീക്ഷിക്കാനാവൂ.

സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ വിതരണം നടത്തി..

       
            കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുരുമുളക് സംരക്ഷണ സമിതിയിലൂടെ സുഗന്ധ വിള വികസന പദ്ധതി 2014-15 പ്രകാരം സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നീ ജൈവരോഗകീട ബാധ നിയന്ത്രണോപാധികളുടെ വിതരണം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ നടന്ന ചടങ്ങ് ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ കെ സെബാസ്റ്റ്യന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ക്യഷി ഓഫീസര്‍ ജിഷ പിജി സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍ മെമ്പര്‍മാരായ എല്‍സമ്മ ജോര്‍ജ്ജ്, ജാന്‍സി ബാബു എന്നിവര്‍ ചടങ്ങിന് ആശംസയര്‍പ്പിച്ചു.   ചടങ്ങില്‍ കുരുമുളക് കര്‍ഷകര്‍ക്ക് സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നിവയുടെ വിതരണവും നടത്തി. പ്രധാന കാര്‍ഷിക വിളകളെ അക്രമിക്കുന്ന കുമിള്‍, ബാക്‌ടീരിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മിത്ര ബാക്‌ടീരിയയാണ്‌ സ്യൂഡോമോണാസ്‌. ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇതിനു കഴിയും. കാർഷിക രംഗത്ത് കുമിൾനാശിനിയായി ഉപയോഗിക്കുന്ന ട്രൈക്കോഡെർമ ഒരു

21 Jan 2015

പൂവാറന്‍തോട് ജി എല്‍ പി സ്കൂളിലെ പച്ചക്കറിത്തോട്ട നിര്‍മ്മാണം പുരോഗമിക്കുന്നു


          ക്യഷി വകുപ്പ് പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരം കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ പൂവാറന്‍തോട് ജി  എല്‍ പി സ്കൂളില്‍ നിര്‍മ്മിക്കുന്ന വിദ്യാലയ പച്ചക്കറിത്തോട്ടത്തിലെ പ്രവ്യത്തികള്‍ പുരോഗമിക്കുന്നു. ഹെഡ് മാസ്റ്റര്‍ അച്യുതന്‍, പച്ചക്കറിത്തോട്ടത്തിന്റെ ചാര്‍ജുള്ള അധ്യാപകന്‍ രാജ് ലാല്‍, പി ടി എ പ്രസിഡന്റ് രാജേന്ദ്രന്‍ കന്നുവള്ളില്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേത്യത്വത്തിലാണ് ഇവിടെ പച്ചക്കറിക്ക്യഷി പുരോഗമിക്കുന്നത്. ശൈത്യകാല പച്ചക്കറികള്‍ നന്നായി വിളയുന്ന കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ തോട്ടത്തില്‍ നിന്നും ഇതിനകം കോളിഫ്ലവറിന്റെ വിളവെടുപ്പ് നടത്തി. പയര്‍, പാവല്‍ , തക്കാളി, ചീര, വെണ്ട, വഴുതന, മത്തന്‍, പടവലം, കാബേജ്, കോളിഫ്ലവര്‍ എന്നിവയുടെ ക്യഷി ഇവിടെ പുരോഗമിക്കുകയാണ്.

8 Jan 2015

ജാതിക്ക്യഷിക്ക് ആനുകൂല്യം നല്‍കുന്നു....


                              RKVY ജാതിക്ക്യഷിവികസന പദ്ധതി 2014-15 പ്രകാരം പുതിയതായി ജാതിക്ക്യഷിചെയ്ത കര്‍ഷകര്‍ക്ക് ആനുകൂല്യത്തിനായി കൂടരഞ്ഞി ക്യഷിഭവനില്‍ അപേക്ഷ ക്ഷണിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ക്യഷിഭവനിൽ നിന്നും ജാതിക്ക്യഷിക്ക് ആനുകൂല്യം കൈപ്പറ്റാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ജനുവരി 12 നകം ക്യഷിഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്.