ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

29 May 2015

അലങ്കാര മത്സ്യക്ക്യഷിയിലെ യുവ സാന്നിദ്ധ്യമായി ദീപേഷ്


ഹാഫ് മൂണ്‍
          ചില്ലുകൂടുകളില്‍ നീന്തിത്തുടിക്കുന്ന ബഹു വര്‍ണ്ണധാരികളായ അലങ്കാര മത്സ്യങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്?. സ്വീകരണ മുറിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്ന അലങ്കാര മത്സ്യങ്ങള്‍ കണ്ണിനിമ്പമേകുന്നു. വളഞ്ഞും പുളഞ്ഞും തെന്നി മാറിയും അതിഥികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിവിധ ഇനം മത്സ്യങ്ങള്‍ ഇവയോരോന്നും സ്വീകരണ മുറിയെ ആകര്‍ഷകമാക്കി മനസ്സിനു കുളിരേകുന്നു. കൂടരഞ്ഞിക്കാര്‍ക്കു അപരിചിതമാണ് അലങ്കാര മത്സ്യക്ക്യഷി. അവരുടെയിടയില്‍ പരിശ്രമം കൊണ്ടു വിജയസോപാനത്തിലെത്തിയ വീട്ടിപ്പാറയിലുള്ള ദീപേഷ് എന്ന യുവ കര്‍ഷകന്‍ അലങ്കാര മത്സ്യക്ക്യഷിയില്‍ കൂടരഞ്ഞിക്കാര്‍ക്കു മാത്യകയാവുകയാണ്.

28 May 2015

കവുങ്ങിന്‍ തൈകള്‍ വില്‍പ്പനക്കെത്തി

           കൂടരഞ്ഞി ക്യഷിഭവനില്‍ സൈഗോണ്‍, പൂനൂര്‍ ഇനത്തില്‍പ്പെട്ട കവുങ്ങിന്‍ തൈകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട് ഒരു തൈയുടെ വില 10 രൂപ. താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.  നൂറു വീതം തൈകള്‍ മാത്രമേ വില്‍പ്പനക്കെത്തിയിട്ടുള്ളൂവെന്നതിനാല്‍ ആവശ്യക്കാര്‍ എത്രയും പെട്ടെന്ന് കൂടരഞ്ഞി ക്യഷിഭവനില്‍ എത്തേണ്ടതാണ്.

26 May 2015

കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെയുള്ള പച്ചക്കറിത്തോട്ടം 'നല്ല വാര്‍ത്തയായി'

             
                         കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ ഷാജി കടമ്പനാട്ട് ഒരുക്കിയ ഹൈടെക്ക് പച്ചക്കറിത്തോട്ടം മാത്യഭൂമി ന്യൂസ് ചാനലിന്റെ 'നല്ല വാര്‍ത്ത' പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തു. ഈ പച്ചക്കറിത്തോട്ടത്തില്‍ വെള്ളവും വളവും സൂക്ഷ്മ ജലസേചനത്തിലൂടെയാണ് ചെടികള്‍ക്ക് നല്‍കുന്നത്. കൂടരഞ്ഞിയില്‍ ആദ്യമായാണ് ഇങ്ങനെയുള്ള സംവിധാനത്തിലൂടെ പച്ചക്കറിക്ക്യഷി ചെയ്യുന്നത്.

23 May 2015

കൂടരഞ്ഞി ക്യഷിഭവന് അംഗീകാരമായി മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരം..


ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് ക്യഷി വകുപ്പ് ഡയറക്ടര്‍ ആര്‍ അജിത്കുമാറില്‍ 
നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
        കൂടരഞ്ഞി ക്യഷിഭവന് അംഗീകാരമായി ജില്ലാ തലത്തിലെ ഏറ്റവും മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള (മൂന്നാം സ്ഥാനം) പുരസ്കാരം കൂടരഞ്ഞി ക്യഷി ഭവനിലെ ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജിന് ലഭിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ബഹു: ക്യഷിവകുപ്പ് മന്ത്രി ശ്രീ. കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജമീല കാനത്തില്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഐ. എ. എസ്, ക്യഷി വകുപ്പ് ഡയറക്ടര്‍ ആര്‍. അജിത് കുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ക്യഷി ഓഫീസര്‍ പി. കെ. രഞ്ജിനി എന്നിവര്‍ പങ്കെടുത്തു.

20 May 2015

സമ്മിശ്ര ക്യഷിയുമായി ജോബി

                ചെറുപ്പക്കാരായ കര്‍ഷകര്‍ കുറഞ്ഞു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം  കടന്നു പോകുന്നത്. അതിന്റെ പ്രതിഫലനമെന്നോണം ക്യഷിഭവനുകള്‍ ക്യഷി സംബന്ധമായ സെമിനാറുകള്‍ നടത്തുമ്പോള്‍  കൂടുതലും പ്രായം ചെന്ന കര്‍ഷകരാണ് എത്തുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ ചെറുപ്പക്കാരും വെള്ളക്കോളര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനാണ് താല്‍പര്യപ്പെടുന്നത്. ( ഇപ്പോള്‍ ഈ പറഞ്ഞ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു വരുന്നത് നിഷേധിക്കുന്നില്ല) എങ്കിലും കുറച്ച് ചെറുപ്പക്കാര്‍ വളരെ താല്‍പ്പര്യത്തോടെ സെമിനാറുകളിലും ക്ളാസ്സുകളിലും പങ്കെടുക്കാറുണ്ട്. അങ്ങനെയുള്ള ചുരുക്കം ചില യുവ കര്‍ഷകരിലൊരാളാണ് കൂടരഞ്ഞി കല്‍പ്പിനിയിലെ ജോബി പുളിമൂട്ടില്‍. ജോബിയെ പരിചയപ്പെടാനായത് കഴിഞ്ഞ വര്‍ഷം 'സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍' അദ്ദേഹം തന്റെ ക്യഷിയിടത്തില്‍ ഒരുക്കിയ പയറു ക്യഷിയുമായി ബന്ധപ്പെട്ടാണ്. തുടര്‍ന്ന് ക്യഷിഭവനുമായി തുടര്‍ന്ന ബന്ധം അദ്ദേഹത്തിന്റെ ക്യഷിയിടം സന്ദര്‍ശിക്കുന്നതിനും ക്യഷി രീതികള്‍ മനസ്സിലാക്കുന്നതിനും അദ്ദേഹത്തിന് സാങ്കേതിക സഹായങ്ങളും അറിവുകളും പകര്‍ന്നു നല്‍കുന്നതിനും ഉപകരിച്ചു.

18 May 2015

ന്യൂ ജെനറേഷന്‍ ക്യഷിഭവന്‍


             കൂടരഞ്ഞി ക്യഷിഭവന്‍ നവമാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 'മാത്യഭുമി ന്യൂസ് 'ചാനലില്‍ വാര്‍ത്തയായി. മാത്യഭുമി ന്യൂസ് 'നല്ല വാര്‍ത്തയിലും'  'ക്യഷിഭൂമി' പ്രോഗ്രാമിലുമാണ് കൂടരഞ്ഞി ക്യഷിഭവനെക്കുറിച്ചുള്ള പരിപാടി സംപ്രേക്ഷണം ചെയ്തത് . കൂടരഞ്ഞി ക്യഷിഭവന്റെ ബ്ലോഗ്, ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയവയിലൂടെയുള്ള പ്രവര്‍ത്തങ്ങളെക്കുറിച്ചാണ് വാര്‍ത്തക്കാധാരം .

13 May 2015

ബാബു പുളിമൂട്ടിലിന്റെ അടുക്കളത്തോട്ടം

                             ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരനെ  കാണാന്‍ ഇന്ന് ബുദ്ധിമുട്ടാണ്. കൂമ്പാറ ആനയോട്ടിലെ ബാബു പുളിമൂട്ടിലിന്റെ ഭവനത്തിലേക്ക് കടന്നു ചെന്നാല്‍ കാര്‍ഷിക വ്യത്തിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കുന്ന ഒരു സാധാരണ കര്‍ഷക കുടുംബത്തെ ദര്‍ശിക്കാനാവും. ആനയോട്ടിലെ ദുര്‍ഘടമായ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ക്യഷിയിടം. മലഞ്ചെരുവിലെ ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ തെങ്ങ്, കമുക്, റബര്‍, കുരുമുളക്, വാഴ, കൊക്കോ, കാപ്പി, പച്ചക്കറികള്‍  തുടങ്ങിയ വിളകള്‍ വളരുന്നു.

9 May 2015

അകമ്പുഴയിലെ യഥാര്‍ത്ഥ കര്‍ഷകന്‍

                                       

        ചക്കാലപ്പറമ്പില്‍ ഷെരീഫ് എന്ന കര്‍ഷകനെ പരിചയപ്പെട്ടാല്‍ ഒരു യഥാര്‍ത്ഥ കര്‍ഷകന്റെ മനസ്സു വായിക്കാം. യാതൊരു നാട്യങ്ങളുമില്ലാത്ത സാധാരണ മനുഷ്യന്‍  ക്യഷിയെ സ്നേഹിക്കുന്ന ക്യഷിയെ നെഞ്ചോടു ചേര്‍ത്ത് ജീവിതമാക്കുന്ന ക്യഷിയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകന്‍. പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴക്ക്യഷി ചെയ്യുന്ന ഷെരീഫ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി വാഴക്ക്യഷിയില്‍ വ്യാപ്യതനാണ്. കക്കാടംപൊയിലിലെ അകമ്പുഴയിലുള്ള അദ്ദേഹത്തിന്റെ ക്യഷിയിടത്തിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്. ഉള്‍പ്രദേശമായതിനാല്‍ വാഹന സൌകര്യം നന്നേ കുറവാണ്. ബൈക്കിനു വന്നാല്‍ത്തന്നെ ടാറു ചെയ്യാത്ത ഭാഗമുണ്ട് നടന്നു തന്നെ പോകേണ്ടി വരും. കൂടരഞ്ഞി -കൂമ്പാറ-കക്കാടംപൊയില്‍ റൂട്ടില്‍  താഴെകക്കാട് നിന്നും ഇടത്തേക്കുള്ള വഴിയാണ് അകമ്പുഴക്കുള്ളത്. ഇവിടെ നിന്നും മൂന്നു കിലോമീറ്ററിനു മേലെ യാത്ര ചെയ്താലെ ഈക്യഷിയിടത്തില്‍ എത്താന്‍ കഴിയൂ. ദിവസവും എട്ടു കിലോമിറ്റര്‍ അകലെയുള്ള കൂമ്പാറയിലെ താമസ സ്ഥലത്ത്  നിന്നും  ഈ ക്യഷിയിടത്തിലെത്തി കാര്‍ഷിക വ്യത്തിയിലേര്‍പ്പെടുന്ന ഷെരീഫ് പ്രധാന വരുമാന മാര്‍ഗ്ഗമായി വാഴക്ക്യഷിയെ കാണുന്നു.

5 May 2015

കല്‍പ്പിനിയിലെ കുട്ടിച്ചേട്ടന്‍

        
            പ്രായമൊന്നും തളര്‍ത്തിയിട്ടില്ല കുട്ടിച്ചേട്ടനെ, ഇനിയും ക്യഷിയില്‍ പുതിയ കാര്യങ്ങള്‍ ചെയ്യണം എന്ന താല്‍പര്യത്തിലാണ് കൂടരഞ്ഞി കല്‍പ്പിനിയിലെ മാത്യു പ്ലാക്കാട്ടെന്ന കുട്ടിച്ചേട്ടന്‍. രണ്ടു പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനു ശേഷം വിശ്രമിക്കാമെന്നൊന്നും കരുതിയിട്ടില്ല ഇപ്പോഴും കൂടരഞ്ഞിയിലെ കല്‍പ്പിനിയിലെ തന്റെ ക്യഷിയിടത്തില്‍ വ്യാപ്യതനാണ്. പാലായില്‍ നിന്ന് 66 വര്‍ഷം മുന്‍പ് മാതാപിതാക്കാളോടൊപ്പം കൂടരഞ്ഞിയിലേക്ക് കുടിയേറി. പിന്നീട് വിവാഹം കഴിഞ്ഞ് ഭാര്യ റോസമ്മയോടൊപ്പം കൂടരഞ്ഞിയിലെ തന്നെ കല്‍പ്പൂരില്‍ താമസമാരംഭിച്ചു. അവിടെ ക്യഷി ചെയ്ത പത്തേക്കര്‍ സ്ഥലം മിച്ചഭൂമിയില്‍പ്പെട്ടു നഷ്ടപ്പെട്ടെങ്കിലും നിരാശനാകാതെ കല്‍പ്പിനിയില്‍ വന്ന് അഞ്ചേക്കര്‍ ഭൂമിയില്‍ ക്യഷി ആരംഭിച്ചു ജീവിതം കരുപ്പിടിപ്പിച്ചു. ഇന്നു കാണുന്നതെല്ലാം ഈ ക്യഷിയില്‍ നിന്നുമാണ് ഉണ്ടായത്. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചത് ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടു കൂടിയാണ്.