ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

31 Oct 2015

തെങ്ങിലും ഒരു കൈ നോക്കും ജോസേട്ടന്‍

                  തെങ്ങില്‍ നിന്നും തേങ്ങ ഉണങ്ങി വിണാലും തേങ്ങയിടിലുകാരന്‍ എത്തിയിട്ടുണ്ടാവില്ല ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയൊക്കെ വെറുതെ. പല സ്ഥലങ്ങളിലും തെങ്ങില്‍ കയറാന്‍ ആളെ കിട്ടാത്ത അവസ്ഥ. ഇവിടെ കൂടരഞ്ഞിയില്‍ വീട്ടിപ്പാ ജോസ് മംഗലത്തില്‍  എന്ന കര്‍ഷകന്‍ അതില്‍ നിന്നുമൊക്കെ വ്യത്യസ്ഥനാവുകയാണ്. താമസിക്കുന്ന സ്ഥലത്തുള്ള തന്റെ നാല്‍പ്പത്തിയാറു സെന്റ്റിലെ മുഴുവന്‍ തെങ്ങിലും അദ്ദേഹം തന്നെ തെങ്ങു കയറ്റ യന്ത്രം ഉപയോഗിച്ച് കയറി തേങ്ങയിടുന്നു. തനിയെ പഠിച്ചതാണ് തെങ്ങു കയറ്റം. പ്രത്യേകിച്ച് ഗുരുവൊന്നുമില്ല. ഒരിക്കല്‍ തെങ്ങു കയറ്റ യന്ത്രമൊക്കെ വാങ്ങി തെങ്ങില്‍ കയറാന്‍ തുടങ്ങി ഇടയ്ക്ക് വെച്ച് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോയി.

21 Oct 2015

പത്തു സെന്റിലെ ക്ഷീര കര്‍ഷകന്‍

 
         കൂടരഞ്ഞി പനക്കച്ചാലില്‍ കോവിലങ്ങല്‍ മുകേഷിന് റബര്‍ ടാപ്പിംങ്ങായിരുന്നു ജോലി  കൂടെ വാഴക്ക്യഷിയുമൊക്കെ ചെയ്ത് ജീവിതം തള്ളി നീക്കുന്ന സമയത്താണ്  ഒരു പശുവിനെ വാങ്ങി വളര്‍ത്തിത്തുടങ്ങിയത്. ഇപ്പോള്‍ നാലു കൊല്ലമായി ഒരു പശുവിന്റെ സ്ഥാനത്ത് ഒമ്പത് പശുക്കളുടെ ഉടമയാണ് മുകേഷ്. മാത്രമല്ല കൂടരഞ്ഞി ക്ഷീരോദ്പാദക സഹകരണ സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാലളക്കുന്ന ക്ഷീരകര്‍ഷകനും. കണ്ണടച്ചു തുറന്നപ്പോള്‍ ഉണ്ടായ സൌഭാഗ്യമല്ല ഈ പശുക്കള്‍, മുകേഷിന്റെ കുടുംബത്തിന്റെ കഠിനാധ്വാനത്തിന്റെ ബാക്കി പത്രമാണ്.

15 Oct 2015

ചെറുതേനീച്ചയോട് ചങ്ങാത്തം കൂടാന്‍ ആഗസ്തിച്ചേട്ടന്‍

                 എഴുപത്തി മൂന്നു വയസ്സിലെത്തി നില്‍ക്കുന്ന കൂടരഞ്ഞി കൂമ്പാറ പുതിയാമഠത്തില്‍ ആഗസ്തിച്ചേട്ടന്‍  ചെറുതേനീച്ചക്ക്യഷിയെക്കുറിച്ചു പറയുമ്പോള്‍  പ്രായത്തിന്റെ അവശതകളില്ലാത്ത യുവാവാണ്. അത്രയധികമാണ് ഈ ക്യഷിയോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യമെന്ന് അദ്ദേഹത്തിനൊപ്പം ക്യഷിയിടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മനസ്സിലാക്കാം. ചെറുതേനീച്ചയുടെ പതിനഞ്ച് കോളനികള്‍ മാത്രമാണ് ഇവിടെ നിലവിലുള്ളത്.

11 Oct 2015

കാട് വെട്ട് യന്ത്രവും റോക്കര്‍ സ്പ്രെയറും വിതരണം ചെയ്യുന്നു

                        കാര്‍ഷിക രംഗത്ത് യന്ത്രവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കര്‍ഷകനെ സഹായിക്കാന്‍ കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന കാട് വെട്ട് യന്ത്രത്തിനും റോക്കര്‍ സ്പ്രെയറിനും സബ്സിഡി നല്‍കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2015-16 പ്രകാരമാണ് സബ്സിഡി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഗുണഭോക്ത്യ ലിസ്റ്റിലുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതി പ്രകാരം കാട് വെട്ട് യന്ത്രത്തിന് 50 ശതമാനം സബ്സീഡിയും. മാക്സിമം സബ്സിഡി 5000 രൂപയുമായിരിക്കും. റോക്കര്‍ സ്പ്രെയറിന് 50% സബ്സീഡിയും മാക്സിമം സബ്സിഡി 2500 രൂപയുമായിരിക്കും. 28 പേര്‍ക്ക് വീതമാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. ഗുണഭോക്ത്യ ലിസ്റ്റ് ക്യഷിഭവനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

9 Oct 2015

കാര്‍ഷിക സംസ്കാരത്തിന്റെ തിരിച്ചുപോക്കിലേക്ക് മാത്യക തീര്‍ക്കാന്‍ കൂടരഞ്ഞിയിലെ സ്കൂളുകള്‍

                                        
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്കൂള്‍ ചേന വിളവെടുപ്പില്‍ നിന്ന്
                                       കുടിയേറ്റ മേഖലയായ കൂടരഞ്ഞി ഒരു കാര്‍ഷിക മേഖലയാണ് എങ്കില്‍ക്കൂടിയും നെല്‍ക്ക്യഷി പോലെയുള്ള ചില ക്യഷികള്‍ ഈ മണ്ണില്‍ നിന്നും വേരോടെ പിഴുതു പോയിരിക്കുന്നു അതോടൊപ്പം പുതിയ തലമുറയ്ക്കും അത്തരം ക്യഷികളെക്കുറിച്ചുള്ള കേട്ടു കേള്‍വികള്‍ മാത്രം. കൂടരഞ്ഞിഗ്രാമപഞ്ചായത്തിലെ സ്കൂളുകള്‍ ക്യഷിഭവന്റെ സഹായത്തോടെ ആ ദൌത്യം ഏറ്റെടുത്തിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ക്യഷിരീതികള്‍ പരിചയപ്പെടുത്തുന്നതിലൂടെ. കാര്‍ഷിക സംസ്കാരത്തിന്റെ ഒരു തിരിച്ചു പോക്കിലേക്ക് മാത്യക തീര്‍ക്കുകയാണിവിടെ.

6 Oct 2015

തെങ്ങിന് ജൈവ വളം കവുങ്ങിന് തുരിശ് വിതരണം ചെയ്യുന്നു

               കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2015-16 പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന തെങ്ങിന് ജൈവ വളം കവുങ്ങിന് തുരിശ് എന്നിവ വിതരണം ചെയ്യുന്നു. ഗ്രാമസഭകള്‍ മുഖേന സ്വീകരിച്ച അപേക്ഷകള്‍ പ്രകാരമുള്ള  ഗുണഭോക്ത്യ ലിസ്റ്റ് ക്യഷിഭവനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ലിസ്റ്റിലുള്ളവര്‍ വളത്തിനും തുരിശിനുമായി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

5 Oct 2015

കൂടരഞ്ഞിയില്‍ എലി നശീകരണ പരിപാടി

                             ക്യഷിവകുപ്പ് വിള ആരോഗ്യ പരിപാലന പദ്ധതി പ്രകാരം എലി നശീകരണത്തിനായി എലിവിഷ പാക്കറ്റുകള്‍ സൌജന്യമായി വിതരണം ചെയ്യുന്നു. എലിവിഷ പാക്കറ്റുകള്‍ക്കായി കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. കേരള വെയര്‍ ഹൌസിങ് കോര്‍പ്പറേഷന്‍ മുഖേന അനുവദിച്ചിട്ടുള്ള രണ്ടായിരത്തി ഒരുന്നൂറ് എലിവിഷപ്പാക്കറ്റുകളാണ് കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന വിതരണം ചെയ്യുന്നത്.