ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

24 Nov 2015

മണ്ണ് പരിശോധന ബോധവല്‍ക്കരണ ക്ലാസ്സും ബോറാക്സ് വിതരണവും

                 ക്യഷിവകുപ്പ് സൂക്ഷ്മമൂലക വിതരണ പദ്ധതി പ്രകാരം ബോറാക്സ് വിതരണത്തിന്റെ ഉദ്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സോളി ജോസഫ് നിര്‍വഹിച്ചു. പൂവാറന്‍തോട് ജി എല്‍ പി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മൂന്നാം വാര്‍ഡ് മെമ്പര്‍ സണ്ണി പെരികിലംതറപ്പില്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ഏലിയാമ്മ ഇടമുളയില്‍, ജോസ് പള്ളിക്കുന്നേല്‍, ഗ്രേസി കീലത്ത് എന്നിവര്‍ ആശംസയര്‍പ്പിച്ചു കൂടരഞ്ഞി ക്യഷി ഓഫീസര്‍ ജിഷ പി ജി സ്വാഗതവും ക്യഷി അസ്സിസ്റ്റന്റ് ഹരികുമാര്‍ നന്ദിയും രേഖപ്പെടുത്തി തുടര്‍ന്ന് നടന്ന മണ്ണ് പരിശോധന ബോധവല്‍ക്കരണ ക്ലാസ്സ് തിരുവമ്പാടി ക്യഷി ഓഫീസര്‍ പി പ്രകാശ് നയിച്ചു.

5 Nov 2015

കൗതുകമായി പുല്‍ച്ചൂല്‍ നിര്‍മ്മാണവും പുല്‍ക്ക്യഷിയും

        
 
                      വീടുകളില്‍ കയറി വില്‍ക്കുന്ന നാടന്‍ വില്‍പ്പനക്കാരുടെ കൈകളിലും ഇപ്പോള്‍ കടകളിലും സുലഭമായി കാണുന്ന പുല്‍ച്ചൂല്‍ നമുക്കേവര്‍ക്കും സുപരിചിതമാണ്. വീടുകളിലെല്ലാം മാര്‍ബിളും ഗ്രാനൈറ്റും ടൈല്‍സും വിരിച്ചു തുടങ്ങിയപ്പോള്‍ അവിടങ്ങളിലെല്ലാം  ഇത്തരം ചൂലുകള്‍ ആവശ്യമായി വരികയും അവ വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ചിലപ്പോഴൊക്കെ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നു വീഴുന്ന അരികള്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട് അങ്ങനെയുള്ളപ്പോള്‍ ഇതു കുറച്ചു കൂടെ നന്നായി ഉണ്ടാക്കിക്കൂടെ എന്ന് ചിന്തിക്കാറുണ്ടെങ്കിലും ഇവയെങ്ങനെ നിര്‍മ്മിക്കുന്നു എന്ന കാര്യം ആരും ചിന്തിക്കുന്നുമില്ല അന്വേഷിക്കുന്നുമില്ല. പുല്‍ച്ചൂല്‍ നിര്‍മ്മാണത്തിനുള്ള പരിശീലനങ്ങളെക്കുറിച്ച് പത്രങ്ങളില്‍ വായിച്ചറിവുണ്ടെങ്കിലും കൂടരഞ്ഞി പോലെയുള്ള മലയോര മേഖലയില്‍ പരിചിതമല്ല ഇങ്ങനെയുള്ള ചൂലുകളുടെ നിര്‍മ്മാണവും പുല്‍ക്ക്യഷിയും (Thysanolaena maxima).  കൂടരഞ്ഞി ആലുങ്കല്‍ ജോയിഎന്ന കര്‍ഷകന്‍ തന്റെ ക്യഷിയിടത്തില്‍  വീടിനു ചുറ്റുമായി നട്ടു പിടിപ്പിച്ചുണ്ട് ചൂല്‍ നിര്‍മ്മാണത്തിനുള്ള ഇത്തരം പുല്ലുകള്‍. ചെറുപുഴയിലെ ബന്ധു വീട്ടില്‍ നിന്നും മൂന്നു വര്‍ഷം മുന്‍പ് കൗതുകത്തിന് കൊണ്ടുവന്നതാണ് ഈ പുല്ലിന്റെ കമ്പുകള്‍. ആകെ എട്ട്  കമ്പുകള്‍ നട്ടു പിടിപ്പിച്ചു.  അവ ഇന്ന് വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചു നില്‍ക്കുകയാണ് വീടിനു ചുറ്റും. ഈ പുല്ലുപയോഗിച്ച് നിര്‍മ്മിച്ച ചൂലുകളാണ് ഇപ്പോള്‍ വീട്ടില്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്.  ആവശ്യത്തില്‍ കൂടുതല്‍ കതിരുകള്‍ (പുല്‍ച്ചെണ്ട്‌) ലഭിക്കുന്നതിനാല്‍ കൂടുതല്‍ ചൂല്‍ നിര്‍മ്മിച്ച് അവ വീട്ടില്‍ വരുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കുന്നു.