ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Jan 2016

മുണ്ടമലയിലെ പച്ചക്കറിത്തോട്ടം

                            
                               അഗസ്റ്റിന്‍ തോട്ടത്തിന്‍മ്യാലില്‍ കൂടരഞ്ഞിയില്‍ കുടിയേറിയിട്ട് ഒരു പതിന്റാണ്ടു പിന്നിടുകയാണ് ഒപ്പം മുണ്ടമലയിലെ ക്യഷിയിടത്തിലെ പച്ചക്കറിക്ക്യഷിയും. തെങ്ങും കമുകും റബറും വാഴയും കൊക്കോയും ജാതിയുമൊക്കെ നിറഞ്ഞ ക്യഷിയിടമുണ്ടെങ്കില്‍ കൂടി ഈ കര്‍ഷകന്‍ തന്റെ ക്യഷിയിടത്തില്‍ മറ്റു വിളകള്‍ക്കൊപ്പം പച്ചക്കറിയും വാണിജ്യാടിസ്ഥാനത്തില്‍ ക്യഷി ചെയ്യുന്നു. മറ്റു കര്‍ഷകരില്‍ നിന്നും അദ്ദേഹം വ്യത്യസ്ഥനാകുന്നതും ഈ ഒറ്റ കാരണം കൊണ്ടാണ്.

14 Jan 2016

ഒരു രണ്ടാം ക്ലാസ്സുകാരന്റെ പച്ചക്കറിക്ക്യഷിയിലൂടെ

                                      ക്യഷി വകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയിലൂടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണം കര്‍ഷകര്‍ വളരെ താല്പര്യത്തോടെയും ഗൗരവത്തോടെയുമാണ് സ്വീകരിച്ചത്. ഇതു വരെ പച്ചക്കറിക്ക്യഷിയിലേക്ക് ഇറങ്ങാതിരുന്നവരേക്കൂടി ക്യഷി ചെയ്യാന്‍ പ്രേരിപ്പിച്ച പദ്ധതിയാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളിലൂടെ നടപ്പിലാക്കിയത്.

7 Jan 2016

ഒട്ടുമാവിന്‍തൈ വിതരണോദ്ഘാടനം

                                 
                                സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരമുള്ള ഒട്ടൂമാവിന്‍തൈയുടെ വിതരണോദ്ഘാടനം ബഹു കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സോളി ജോസഫ് നിര്‍വഹിച്ചു ചടങ്ങില്‍ സ്റ്റാംന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മേരിതങ്കച്ചന്‍ മെമ്പര്‍ ഏലിയാമ്മ ഇടമുളയില്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റുമാരായ ഹരികുമാര്‍ , മിഷേല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

6 Jan 2016

കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍

ആദ്യ ഘട്ട മീറ്റിംഗില്‍ നിന്ന്
                                                         ക്യഷി വകുപ്പ് പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ പരിധിയില്‍ വിളകള്‍ക്ക് ജൈവ സര്‍ട്ടിഫിക്കേഷന്‍ നടപ്പില്‍ വരുത്തുന്നു. പദ്ധതിയില്‍ ഉള്‍പ്പെടാന്‍ താല്പര്യമുള്ളകര്‍ഷകര്‍ 15.01.2016 നുള്ളില്‍ കൂടരഞ്ഞി ക്യഷിഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

5 Jan 2016

ഒട്ടുമാവിന്‍ തൈ വിതരണം ചെയ്യുന്നു


              സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ - ആര്‍ കെവി വൈ പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ പരിധിയിലുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി ഒട്ടു മാവിന്‍ തൈ വിതരണം ചെയ്യുന്നു. ബംഗനപ്പള്ളി  ഇനത്തില്‍പ്പെട്ട ഒട്ടുമാവിന്‍ തൈകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. നാളെ രാവിലെ 10.30 മുതല്‍ കൂടരഞ്ഞി ക്യഷിഭവന്‍ പരിസരത്ത് തൈകള്‍ വിതരണം ചെയ്യുന്നതാണ്