ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Mar 2016

മഴമറയില്‍ 'നൂറ്മേനി'

           
                     ക്യഷി വകുപ്പിന്റെ (കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്) സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തിയുള്ള മഴമറക്ക്യഷിയുടെ പ്രോത്സാഹനം വിജയകരമാണെന്ന് കൂടരഞ്ഞി പാറേക്കുടിയില്‍ ജോസ് എന്ന കര്‍ഷകന്റെ മഴമറയിലെ പച്ചക്കറികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കര്‍ഷകന്‍ വെറുമൊരു ആവേശത്തിന്റെ പുറത്തല്ല കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെട്ട് മഴമറക്ക്യഷി പദ്ധതിയിലുള്‍പ്പെട്ടത്. ക്യഷി വിജ്ഞാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ക്യഷിവകുപ്പ് പരിശീലന പരിപാടികള്‍ പങ്കെടുത്ത് അനുയോജ്യമായത് മഴമറക്ക്യഷിയാണെന്ന് തിരിച്ചറിയുക യായിരുന്നു.

പച്ചക്കറിക്ക്യഷിയില്‍ കൂടരഞ്ഞിക്ക് പൊന്‍ തൂവലായി ഷമീമിലൂടെ പുരസ്കാരം

                         
        
                  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ പച്ചക്കറിക്ക്യഷി ചെയ്ത മികച്ച വിദ്യാര്‍ത്ഥിക്കുള്ള പുരസ്കാരത്തിന് താഴെകൂടരഞ്ഞി എ എല്‍ പി സ്കൂളിലെ മുഹമ്മദ് ഷമീം അര്‍ഹനായി. ക്യഷിഭവന്‍ മുഖേന ലഭിച്ച പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് ക്യഷി ചെയ്തതിലൂടെ ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനമാണ് ഷമിമിന് ലഭിച്ചത്. താഴെക്കൂടരഞ്ഞി നമ്പ്യര്‍ത്തൊടി ഫൈസലിന്റെ മകനാണ് ഷമീം. വീടിന്റെ മട്ടുപ്പാവില്‍ വിളകളുടെ വൈവിധ്യം തന്നെയൊരുക്കിയാണ് രണ്ടാം ക്ലാസുകാരനായ ഈ വിദ്യാര്‍ത്ഥി നേട്ടം കൈവരിച്ചത്. പയര്‍, പാവല്‍, കോവല്‍, വെണ്ട ,വഴുതന, മുളക്, തക്കാളി, കാബേജ്, കോളിഫ്ലവര്‍, ചീര, വചുരയ്ക്ക മുതലായവ നല്ല വിളവാണ് മട്ടുപ്പാവിലൊരുക്കിയത്.