ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Apr 2016

ക്യഷി പഠിപ്പിക്കാന്‍ 'ഫാം സ്കൂളുകള്‍'

                             
ആദ്യ പരിശീലന പരിപാടിയില്‍ നിന്ന്
                 'കര്‍ഷകര്‍ക്കും പഠിക്കാന്‍ സ്കൂളുകള്‍' ഇങ്ങനെ കേട്ടിട്ട് അവിടെ പോയി ഒന്നു പഠിക്കണം. എവിടെയാണീ സ്കൂള്‍ എന്നു ചോദിക്കുന്നവര്‍ക്ക്. 'ഫാം സ്കൂളുകള്‍' നിങ്ങളുടെയടുത്തുണ്ട്. 'ആത്മ' പദ്ധതിയിലുള്‍പ്പെടുത്തിയുളള 'ഫാം സ്കൂളുകള്‍' ഓരോ ക്യഷിഭവനിലും കര്‍ഷകര്‍ക്ക് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അറിവുകള്‍ പങ്കു വെയ്ക്കുന്നതിനുമുള്ള വേദിയായി മാറുന്നു. ഒരു ഹാളില്‍ ഇരുന്നു കൊണ്ടുള്ള പരിശീലനം തപാലില്‍ നീന്തല്‍ പഠിക്കുന്നതിന് സമാനമാണ് ഇവിടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 'ആത്മ' പദ്ധതിയിലുള്ള ഫാം സ്കൂളുകള്‍ കരയ്ക്കിരുന്നുള്ളതല്ല കളത്തിലിറങ്ങിയുള്ള പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്‍കി വരുന്നത്. ഒരു ക്യഷിയിടം തെരെഞ്ഞെടുത്ത് അവിടെ വിളകളെ പരിചയപ്പെട്ടുള്ള പരിശീലനം അതു കര്‍ഷകനെ കൂടുതല്‍ അറിവു നേടുന്നതിനും ഉല്‍സാഹിയാക്കി മാറ്റുന്നതിനും സഹായിക്കുന്നു.

11 Apr 2016

വിപണി കണ്ട് വിളവൊരുക്കി......

                      
മുകേഷും കുടുംബാംഗങ്ങളും വിളവെടുത്ത പച്ചക്കറികളുമായി
                                കൂടരഞ്ഞി പനക്കച്ചാല്‍ കോവിലങ്ങല്‍ മുകേഷിന്റെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമായി മാറി. ബ്ലോക്ക് മെമ്പര്‍ ജിമ്മി ജോസും  പഞ്ചായത്ത് മെമ്പര്‍ ജെസ്സി പാണ്ടംപടത്തിലും ക്യഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ മിനിജോസും ക്യഷി ഓഫീസര്‍ ജിഷ പിജിയും മറ്റ് ക്യഷിഭവന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും കൂടിയായപ്പോള്‍ ഒരു ഉത്സവ പ്രതീതി. വിഷു വിപണി ലക്ഷ്യമാക്കി ഒരുക്കിയ പച്ചക്കറികളുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.