ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

Showing posts with label കര്‍ഷക ദിനം. Show all posts
Showing posts with label കര്‍ഷക ദിനം. Show all posts

22 Aug 2022

കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു.




കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കൃഷിഭവന്‍ അങ്കണത്തില്‍ വെച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ കര്‍ഷക ദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍ നോട്ടത്തില്‍ പുതിയ കൃഷിത്തോട്ടങ്ങള്‍ ആരംഭിച്ചു.  ജനപ്രതിനിധികള്‍  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കേരസമിതി ഭാരവാഹികള്‍ കര്‍ഷകര്‍ എന്നിവര്‍ അണിനിരന്ന കൃഷിദര്‍ശന്‍ വിളംബര ജാഥയോടെ ആരംഭിച്ച പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം എം എല്‍ എ ശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദര്‍ശ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടിയില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞേടുക്കപ്പെട്ട മികച്ച കര്‍ഷകരെ പൊന്നാടയണിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍  സ്റ്റാന്റിംഗ് കമ്മിറ്റി  അധ്യക്ഷരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചര്‍ , വി എസ് രവീന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹെലന്‍ ഫ്രാന്‍സിസ്, ഭരണസമിതി അംഗളായ ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയന്‍, സുരേഷ് ബാബു, മോളി വാതല്ലൂര്‍ കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ പി എം തോമസ് മാസ്റ്റര്‍ കാര്‍ഷിക വികസന സമിതി അംങ്ങളായ കെ എം അബ്ദുറഹ്മാന്‍, പയസ് തീയ്യാട്ടുപറമ്പില്‍, കെ വി ജോസഫ്, ടി ടി തോമസ് തെക്കെകുറ്റ്, മരക്കാര്‍ കൊട്ടാരത്തില്‍, ഷൈജു കോയിനിലം, ജെയിംസ് കൂട്ടിയാനി, , രാജേഷ് സിറിയക് മണിമലത്തറപ്പില്‍, നൂറുദ്ദീന്‍ കളപ്പുരക്കല്‍, അബ്ദുള്ള പുതുക്കുടി, ബിജു മാത്യു മുണ്ടക്കല്‍ കേരസമിതി ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ജോബി ജോസഫ് പുതുപ്പറമ്പില്‍, സിമിലി ബോബി കൊച്ചുകുളത്തിങ്കല്‍, ജോസ് അഗസ്റ്റിന്‍ പുതിയേടത്ത്, ബിജി ബാബു ചെല്ല്യാട്ട്, എമിന്‍ മരിയ ജോസഫ് ആലപ്പാട്ട്കുന്നേല്‍, ഷൈജ സെബാസ്റ്റ്യന്‍ ചീങ്കല്ലേല്‍, സിബി തേക്കും കാട്ടില്‍, അപ്പു കുഴപ്പെക്കാട്ടില്‍ കാര്‍ഷിക വികസന സമിതി അംഗം മരക്കാര്‍ കൊട്ടാരത്തില്‍ എന്നിവരെ  ആദരിച്ചു. ഇതോടനുബന്ധിച്ച് കൂടരഞ്ഞിയുടെ വിവിധ പ്രദേശങ്ങളിലെ കാര്‍ഷിക ഉല്പ്പന്നങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം സ്വാഗതവും കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.  

16 Aug 2016

കര്‍ഷകദിനം 2016 -ആദരിക്കപ്പെടുന്ന കര്‍ഷകര്‍

വല്‍സല മോഹനന്‍ വാഹാനിയില്‍
                   പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂവാറന്‍തോട്ടിലെ കര്‍ഷക കുടുംബത്തിലേക്ക് വിവാഹം കഴിച്ചു വരുമ്പോള്‍ ക്യഷിയെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ജീവിതം വല്‍സലയെ കൂടരഞ്ഞി പഞ്ചായത്തിലെ മികച്ച കര്‍ഷകയാക്കി മാറ്റിയിരിക്കുകയാണ്. പൂവാറന്‍തോട്ടിലെ കല്ലംപുല്ല് പ്രദേശത്ത് ഭര്‍ത്താവ് മോഹനന്റെയും ഇവരുടേയും പേരിലുള്ള നാലരയേക്കര്‍ ക്യഷിയിടത്തിലെ സജീവ സാന്നിധ്യമാണ് ഈ കര്‍ഷക. രാവിലെ എട്ടു മണിയോടെ വീട്ടു ജോലികള്‍ തീര്‍ത്ത് ക്യഷിയിടത്തിലേക്കിറങ്ങുന്ന ഈ കര്‍ഷകയുടെ ക്യഷിപ്പണികള്‍ സന്ധ്യയോടു കൂടിയാണ് അവസാനിക്കുന്നത്. ക്യഷിയിടത്തിലെ ഏതു ജോലികളാണെങ്കിലും അത് ചെയ്യുന്നതിന് യാതൊരു വൈമുഖ്യവും കാണിക്കാറില്ല എന്നത് ഈ കര്‍ഷകയെപ്പറ്റി എടുത്തു പറയേണ്ട കാര്യമാണ്. തൈ നടുന്നതു മുതല്‍ വിളവെടുപ്പും അവയുടെ സംസ്കരണ പ്രക്രിയയില്‍ വരെയും ഇവരുടെ കയ്യെത്തുന്നു. കാപ്പി, ജാതി കൊക്കോ, കുരുമുളക്, കുടമ്പുളി, വാഴ, ഫലവ്യക്ഷങ്ങള്‍ എന്നിവ ഇവരുടെ ക്യഷിയിടത്തില്‍ ക്യഷി ചെയ്തു വരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഭര്‍ത്താവിനൊപ്പം രണ്ടായിരത്തില്‍ കുറയാതെയുള്ള വാഴ ക്യഷി ചെയ്യുന്ന ഈ കര്‍ഷക ഇവിടുത്തുകാര്‍ക്ക് ഒരു മാത്യകയാണ്. ക്യഷി മുഖ്യ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ഇവരുടെ ക്യഷിയിടത്തില്‍ മറ്റെങ്ങുമില്ലാത്ത രീതിയില്‍ കുടമ്പുളിയുടെ 23 മരങ്ങള്‍  ക്യഷി ചെയ്തു വരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാപ്പി, കുരുമുളക്, ജാതി എന്നിവയുടെ പുതിയ തൈകള്‍ നട്ടു വളര്‍ത്തി ഈ ക്യഷികളുടെ പുനരുദ്ധാരണം നടത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ഇവര്‍ക്ക് ഒരു ദിവസത്തിലെ പകല്‍ സമയം ക്യഷിയിടത്തില്‍ പണികള്‍ തീര്‍ക്കുന്നതിന് തികയാറില്ല എന്നത് ഇവര്‍ ക്യഷിയെ അത്രയധികം സ്നേഹിക്കുന്നു എന്നതിന് തെളിവാണ്.

17 Aug 2015

ചിങ്ങപ്പുലരിയില്‍ കര്‍ഷകദിനം ആചരിച്ചു


          
         കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ഹാളില്‍ വെച്ച് ര്‍ഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സി. മോയിന്‍കുട്ടി എം. ല്‍. . ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായി തെരെഞ്ഞെടുക്കപ്പെട്ട മാധവി കണയംകോട്ടുചാലില്‍, അബ്രാഹം വാലുമണ്ണേല്‍, മത്തായി പനിച്ചിയില്‍, മാത്യു പ്‌ളാക്കാട്ട്, ജോസ് എടപ്പാട്ട്, സണ്ണി കിഴക്കരക്കാട്ട് മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരം നേടിയ മിഷേല്‍ ജോര്‍ജ്‌ എന്നിവരെ ആദരിക്കുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തുകൃഷി ഓഫീസര്‍ ജിഷ പി. ജി. സ്വാഗതം ആശംസിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി

16 Aug 2015

കൂടരഞ്ഞിയില്‍ കര്‍ഷകദിനത്തില്‍ ആദരിക്കപ്പെടുന്ന കര്‍ഷകര്‍

              ക്യഷിയെ ഉപജീവനമാക്കിയ കര്‍ഷകരാണ് ഈ കര്‍ഷകദിനത്തില്‍ കൂടരഞ്ഞിയില്‍ ആദരിക്കപ്പെടുന്നത്. ക്യഷിയെ സ്നേഹിക്കുന്ന ഇങ്ങനെയുള്ള കര്‍ഷകരെ ആദരിക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ ഈ ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ നിര്‍വ്വഹിക്കുന്നു. 
             കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കര്‍ഷകദിനത്തില്‍  ആദരിക്കുന്ന കര്‍ഷകര്‍
വി. ജെ. അബ്രഹാം
     വാലുമണ്ണേല്‍ 
     കൂടരഞ്ഞി 
   (മികച്ച കര്‍ഷകന്‍)
             രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ക്കിടയിലും ക്യഷിയെ സ്നേഹിച്ച് ക്യഷിക്കാരനായി. കൂടരഞ്ഞി പനക്കച്ചാല്‍കുന്നില്‍ തന്റെ ക്യഷിയിടത്തിലേക്കിറങ്ങി പൂര്‍ണ്ണസമയ കര്‍ഷകനായ ജോസേട്ടനെന്നു വിളിക്കുന്ന വി ജെ അബ്രാഹം. തെങ്ങും കമുകും ജാതിയും കുരുമുളകും കാപ്പിയും റബറും വിളഞ്ഞു നില്‍ക്കുന്ന ക്യഷിയിടം. ഇടവിളയായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, ചെറുകിഴങ്ങുകള്‍, പച്ചക്കറിക്ക്യഷി കൂടാതെ ടെറസ്സിനു മുകളില്‍ യു വി ഷീറ്റ് ഉപയോഗിച്ചുള്ള മഴമറക്ക്യഷി കൂടെ തുള്ളിനന രീതിയും. വളര്‍ത്തുമ്യഗ സമ്പത്തായി നാലു പശുക്കള്‍, നാല്‍പ്പത് വാത്തകള്‍, ടര്‍ക്കിക്കോഴികള്‍, മീന്‍ വളര്‍ത്തല്‍  ഇവയെല്ലാം ഇദ്ദേഹത്തിന്റെ ക്യഷിയിടത്തെ വ്യത്യസ്തമാക്കുന്നു.

13 Aug 2015

കര്‍ഷകദിനം ആചരിക്കുന്നു

                                                        2015 ആഗസ്റ്റ് 17 (ചിങ്ങം 1) കര്‍ഷകദിനം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും ക്യഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സമുചിതമായി ആചരിക്കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് തിങ്കളാഴ്ച രാവിലെ 10.30ന് നടത്തപ്പെടുന്ന പരിപാടിയുടെ ഉദ്ഘാടനം ബഹു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹുമാനപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ ശ്രീ. മോയിന്‍കുട്ടി നിര്‍വഹിക്കുന്നതാണ്. ഇതോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നതാണ്. തെരെഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരോടും അഭ്യര്‍ത്ഥിക്കുന്നു.

22 Aug 2014

സംസ്ഥാന കര്‍ഷക ദിനാഘോഷം 2014 ചിത്രങ്ങളിലൂടെ...

    കോഴിക്കോട് മറൈന്‍ ഗ്രൌണ്ടില്‍  ആഗസ്റ്റ് 16 മുതല്‍ 19 വരെ നടന്ന സംസ്ഥാന കര്‍ഷക ദിനാഘോഷപരിപാടികള്‍  ചിത്രങ്ങളിലൂടെ....


18 Aug 2014

കൂടരഞ്ഞിയില്‍ കര്‍ഷകദിനാചരണം നടത്തി



                           കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സുവർണ്ണ ജൂബിലി ഹാളിൽ വെച്ച് കർഷദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ­സ്റ്റ്യൻ ഇലവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് സി. മോയിൻകുട്ടി എം. എൽ. എ. ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരായി തെരെഞ്ഞെടുക്കപ്പെട്ട ഗോപാലൻ ആലക്കൽ, റോസമ്മ ജോൺ കണ്ണീറ്റുകണ്ടത്തിൽ, മാത്യു പേപ്പതിയിൽ, വിൽസൺ കുറുവത്താഴത്ത്, രാജേഷ് സിറിയക് മണിമലത്തറപ്പിൽ, വി. എ. നസീർ വെഞ്ചാംപുറത്ത് എന്നിവരെ ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.  

13 Aug 2014

സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും... 


            സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും 2014 ആഗസ്റ്റ് 16 മുതല്‍ 19 വരെയുള്ള തീയതിയില്‍ കോഴിക്കോട് മറൈന്‍ ഗ്രൌണ്ട് ( ബീച്ച്)ല്‍ വെച്ച് നടക്കുന്നു. ക്യഷി- മ്യഗസംരക്ഷണ വകുപ്പുകളുടെ സംയുക്താഭി മുഖ്യത്തിലാണ് ചടങ്ങ് നടക്കുന്നത്.