കൂടരഞ്ഞി ക്യഷിഭവനില്‍ സൈഗോണ്‍, പൂനൂര്‍ ഇനത്തില്‍പ്പെട്ട കവുങ്ങിന്‍ തൈകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട് ഒരു തൈയുടെ വില 10 രൂപ. താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. നൂറു വീതം തൈകള്‍ മാത്രമേ വില്‍പ്പനക്കെത്തിയിട്ടുള്ളൂവെന്നതിനാല്‍ ആവശ്യക്കാര്‍ എത്രയും പെട്ടെന്ന് കൂടരഞ്ഞി ക്യഷിഭവനില്‍ എത്തേണ്ടതാണ്.
Showing posts with label ക്യഷിഭവന്‍ അറിയിപ്പുകള്‍ 2014-15. Show all posts
Showing posts with label ക്യഷിഭവന്‍ അറിയിപ്പുകള്‍ 2014-15. Show all posts
28 May 2015
4 May 2015
9 Mar 2015
2 Feb 2015
നിറവ് പദ്ധതി-കിഴങ്ങു വര്‍ഗ്ഗ വിളകളുടെ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നു
തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നിറവ് പദ്ധതിയുടെ ഭാഗമായി കിഴങ്ങു വര്‍ഗ്ഗ വിളകളുടെ നടീല്‍ വസ്തുക്കള്‍ 75% സബ് സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ ഗുണഭോക്ത്യ വിഹിതമായ 112 രൂപ 50 പൈസ കൂടരഞ്ഞി ക്യഷിഭവനിലടച്ച് ബുക്ക് ചെയ്യാവുന്നതാണ്.
അവസാന തീയ്യതി 13-2-2015
നടീല്‍ വസ്തുക്കള്‍ - ചേമ്പ്, ചേന, കാച്ചില്‍
അവസാന തീയ്യതി 13-2-2015
നടീല്‍ വസ്തുക്കള്‍ - ചേമ്പ്, ചേന, കാച്ചില്‍
പരിശീലന പരിപാടി നടത്തപ്പെടുന്നു
വീളകളുടെ കീട,രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടരഞ്ഞി ക്യഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനില്‍ 7.2.2015നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
8 Jan 2015
ജാതിക്ക്യഷിക്ക് ആനുകൂല്യം നല്‍കുന്നു....
RKVY ജാതിക്ക്യഷിവികസന പദ്ധതി 2014-15 പ്രകാരം പുതിയതായി ജാതിക്ക്യഷിചെയ്ത
കര്‍ഷകര്‍ക്ക് ആനുകൂല്യത്തിനായി കൂടരഞ്ഞി ക്യഷിഭവനില്‍ അപേക്ഷ
ക്ഷണിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ക്യഷിഭവനിൽ നിന്നും
ജാതിക്ക്യഷിക്ക് ആനുകൂല്യം കൈപ്പറ്റാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ജനുവരി 12 നകം ക്യഷിഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്.
25 Nov 2014
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരമുള്ള പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യുന്നു....
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യുന്നു. ഗ്രാമസഭയില്‍ അപേക്ഷ നല്‍കി ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് 26.11.2014 മുതല്‍ തൈകള്‍ സൌജന്യമായി വിതരണം ചെയ്യുന്നു. പാവല്‍ , പടവലം എന്നിവയുടെ തൈകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത് താല്‍പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
14 Nov 2014
കൂടരഞ്ഞി ക്യഷിഭവനില്‍ വിത്തു തേങ്ങ സംഭരിക്കുന്നു.....
കേരള സർക്കാരിന്റെ ‘കേരസമൃദ്ധി’ പദ്ധതി പ്രകാരം ഉയരം കുറഞ്ഞ ഇനം തെങ്ങുകളുടെ
തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനായി കർഷകരിൽ നിന്ന് വിത്ത് തേങ്ങ സംഭരിക്കുന്നു. നല്ല
കായ്ഫലമുള്ള ഉയരം കുറഞ്ഞ ഇനം തെങ്ങുകൾ കൃഷിയിടത്തിൽ ഉള്ള കർഷകർ വിത്ത് തേങ്ങ നൽകാൻ
തയ്യാറാണെങ്കിൽ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. വിത്ത് തേങ്ങ ഒന്നിന് രൂപ 40 നിരക്കിൽ വില നൽകുന്നതാണ്. ഫോൺ നം
0495-2252147.
12 Nov 2014
ക്യഷിയിടത്തില്‍ ഡ്രിപ്, സ്പ്രിംക്ളര്‍ ജലസേചനസംവിധാനം അപേക്ഷ ക്ഷണിക്കുന്നു.....
കൂടരഞ്ഞി ക്യഷിഭവന്‍ പരിധിയില്‍പ്പെട്ട കര്‍ഷകര്‍ക്ക് സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരമുള്ള ഡ്രിപ് , സ്പ്രിംക്ളര്‍ സംവിധാനം സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു. പദ്ധതി പ്രകാരം ഹെകടറിന് ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് കണക്കാക്കിയിട്ടുള്ള തുകയുടെ 45%മാണ് സബ്സിഡിയായി ലഭിക്കുക. താല്‍പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ഉടന്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നം : 0495-2252147
23 Oct 2014
കമുകിന് തുരിശ് വിതരണം, തെങ്ങിന് രാസവള വിതരണം
കൂടരഞ്ഞി
ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2014-15 പ്രകാരം കമുകിന് തുരിശ് വിതരണം, തെങ്ങിന് രാസവള
വിതരണം ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ രാസവളം, തുരിശ് എന്നിവ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ
അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങി ബില്ലും അനുബന്ധ രേഖകളും സഹിതം ഒക്‌ടോബർ 31 വരെയുള്ള
ഏതെങ്കിലും പ്രവർത്തിദിനങ്ങളിൽ കൂടരഞ്ഞി ക്യഷിഭവനിൽ
സമർപ്പിക്കേണ്ടതാണ്.
NB : ഗുണഭോക്തൃ ലിസ്റ്റ് കൂടരഞ്ഞി ക്യഷിഭവനിൽ ലഭ്യമാണ്
13 Oct 2014
26 Aug 2014
23 Aug 2014
കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചക്കറി വിത്തുകളും തൈകളും വിതരണത്തിനെത്തി...
കൂടരഞ്ഞി ക്യഷിഭവനില്‍ സൌജന്യ പച്ചക്കറി വിത്തുകളും തൈകളും വിതരണത്തിനെത്തിയിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരമുള്ള കോവല്‍, കറിവേപ്പ്, മുരിങ്ങ എന്നിവയുടെ തൈകളും ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരമുള്ള പച്ചക്കറി വിത്തുകളുമാണ് വിതരണത്തിനെത്തിയിട്ടുള്ളത്. താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും വിത്തും തൈകളും സൌജന്യമായി ലഭിക്കുന്നതാണ്.
Subscribe to:
Posts (Atom)












