കൂടരഞ്ഞി ക്യഷിഭവനില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരമുള്ള കാട് വെട്ട് യന്ത്രം വിതരണം, തെങ്ങ് കയറ്റ യന്ത്രം വിതരണം, റോക്കര്‍ സ്പ്രെയര്‍ വിതരണം എന്നിവയുടെ പഞ്ചായത്തു തല ഗുണഭോക്ത്യലിസ്റ്റ് പ്രസിദ്ധീകരിച്ചു. പദ്ധതി പ്രകാരം കാട് വെട്ട് യന്ത്രം വിതരണം, റോക്കര്‍ സ്പ്രെയര്‍ വിതരണം എന്നിവയ്ക്ക് 28 പേരും തെങ്ങ് കയറ്റ യന്ത്രം വിതരണത്തിന് 70 പേരുമാണ് അര്‍ഹരായിരിക്കുക. പഞ്ചായത്ത് തല ഗുണഭോക്ത്യ ലിസ്റ്റ് ക്യഷിഭവനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിലുള്‍പ്പെട്ടവര്‍ ഈ മാസം 22 നുള്ളില്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
Showing posts with label കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15. Show all posts
Showing posts with label കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15. Show all posts
16 Dec 2014
8 Dec 2014
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി - രോഗ ബാധിത തെങ്ങ് വെട്ടി മാറ്റി പുതിയ തൈ നടല്‍ ഗുണഭോക്ത്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം രോഗ ബാധിത തെങ്ങ് വെട്ടി മാറ്റി പുതിയ തൈ നടല്‍ ഗുണഭോക്ത്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ ഈ മാസം 20 നുള്ളില്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. പദ്ധതി പ്രകാരം 270 തെങ്ങുകളാണ് വെട്ടി മാറ്റേണ്ടത്. തെങ്ങു മുറിച്ചു മാറ്റുന്നതിന് 500 രൂപയാണ് കൂലിയായി നിശ്ചയിച്ചിരിക്കുന്നത് വെട്ടി മാറ്റിയ തെങ്ങിനു പകരം നടുന്നതിനായി തെങ്ങിന്‍ തൈകള്‍ 75% സബ്സിഡിയില്‍ ക്യഷിഭവനില്‍ നിന്നും വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗുണഭോക്ത്യലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. ഗുണഭോക്ത്യലിസ്റ്റ് ക്യഷിഭവന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുണ്ട്.
6 Dec 2014
കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചറിത്തൈ വിതരണം പുരോഗമിക്കുന്നു...
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം വനിതകള്‍ക്കുള്ള പച്ചക്കറിത്തൈകളുടെ വിതരണം കൂടരഞ്ഞി ക്യഷിഭവനില്‍ പുരോഗമിക്കുന്നു. പദ്ധതി പ്രകാരം പാവല്‍, പടവലം, മുളക്, വഴുതന, തക്കാളി, കാബേജ്, കോളിഫ്ലവര്‍ എന്നിവയുടെ തൈകളാണ് വിതരണം ചെയ്തു വരുന്നത്. ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട വനിത കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുക. ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട് തൈകള്‍ കൈപ്പറ്റാത്ത കര്‍ഷകര്‍ എത്രയും പെട്ടെന്ന് ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
26 Nov 2014
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2014-15 പ്രകാരം വനിതകള്‍ക്കുള്ള പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനം ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ കൂടരഞ്ഞി ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് നിര്‍വഹിച്ചു. മെമ്പര്‍മാരായ ടെല്‍മി അബ്രഹാം, എല്‍സമ്മ ജോര്‍ജ്ജ്, സരോജിനി കാരിക്കുന്ന് ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, അക്കൌണ്ടന്റ് അരുണ്‍ ജോസ് കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് പാവല്‍ , പടവലം, കാബേജ്, കോളിഫ്ലവര്‍, വെള്ളരി, പയര്‍ എന്നിവയുടെ തൈകളാണ് പദ്ധതി മുഖേന സൌജന്യമായി വിതരണം ചെയ്യുന്നത്. ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ തൈകള്‍ക്കായി ക്യഷിഭവനി ലെത്തേണ്ടതാണ്.
Subscribe to:
Posts (Atom)



