കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി വനിതകള്‍ക്കൂള്ള വാഴക്കന്ന്
വിതരണം പദ്ധതി പ്രകാരം ഉദ്ഘാടനം ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.
സോളി ജോസഫ് നിര്‍വ്വഹിച്ചു . ചടങ്ങില്‍ ബഹു. വൈസ് പ്രസിഡന്റ് ശ്രീ. വി എ നസീര്‍ മെമ്പര്‍മാരായ ജോസ് പള്ളിക്കുന്നേല്‍, ഏലിയാമ്മ ഇടമുളയില്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റുമാരായ ഹരികുമാര്‍, മിഷേല്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രകാരം ഗുണ ഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് ഒരു വാഴക്കന്നിന് 3.50 രൂപ പ്രകാരമാണ് കന്നുകള്‍ 75% സബ്സീഡിയില്‍ ലഭിക്കുന്നത്. വാഴക്കന്നിനായി ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
Showing posts with label കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2015-16. Show all posts
Showing posts with label കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2015-16. Show all posts
17 Feb 2016
18 Dec 2015
വനിതകള്‍ക്ക് വാഴക്കന്ന് വിതരണം ചെയ്യുന്നു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍
മുഖേന സബ്സിഡി നിരക്കില്‍ വനിതകള്‍ക്ക് വാഴക്കന്ന് വിതരണം ചെയ്യുന്നു.
പദ്ധതി പ്രകാരം ഗ്രാമസഭയില്‍ അപേക്ഷ സമര്‍പ്പിച്ച് ഗുണഭോക്ത്യ
ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
ഗുണഭോക്ത്യ വിഹിതമായി ഒരു വാഴക്കന്നിന് 3.50 രൂപയാണ് 30.12.2015നുള്ളില്‍
ക്യഷിഭവനില്‍ അടക്കേണ്ടത്. കുറഞ്ഞത് 25 വാഴക്കന്നു മുതല്‍ 200
വാഴക്കന്നുകള്‍ വരെ ഒരാള്‍ക്ക് അനുവദിക്കുന്നതാണ്.
11 Oct 2015
കാട് വെട്ട് യന്ത്രവും റോക്കര്‍ സ്പ്രെയറും വിതരണം ചെയ്യുന്നു
കാര്‍ഷിക രംഗത്ത് യന്ത്രവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കര്‍ഷകനെ സഹായിക്കാന്‍ കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന കാട് വെട്ട് യന്ത്രത്തിനും റോക്കര്‍ സ്പ്രെയറിനും സബ്സിഡി നല്‍കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2015-16 പ്രകാരമാണ് സബ്സിഡി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഗുണഭോക്ത്യ ലിസ്റ്റിലുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതി പ്രകാരം കാട് വെട്ട് യന്ത്രത്തിന് 50 ശതമാനം സബ്സീഡിയും. മാക്സിമം സബ്സിഡി 5000 രൂപയുമായിരിക്കും. റോക്കര്‍ സ്പ്രെയറിന് 50% സബ്സീഡിയും മാക്സിമം സബ്സിഡി 2500 രൂപയുമായിരിക്കും. 28 പേര്‍ക്ക് വീതമാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. ഗുണഭോക്ത്യ ലിസ്റ്റ് ക്യഷിഭവനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
6 Oct 2015
തെങ്ങിന് ജൈവ വളം കവുങ്ങിന് തുരിശ് വിതരണം ചെയ്യുന്നു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2015-16 പ്രകാരം കൂടരഞ്ഞി
ക്യഷിഭവന്‍ മുഖേന തെങ്ങിന് ജൈവ വളം കവുങ്ങിന് തുരിശ് എന്നിവ വിതരണം
ചെയ്യുന്നു. ഗ്രാമസഭകള്‍ മുഖേന സ്വീകരിച്ച അപേക്ഷകള്‍ പ്രകാരമുള്ള
ഗുണഭോക്ത്യ ലിസ്റ്റ് ക്യഷിഭവനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ലിസ്റ്റിലുള്ളവര്‍ വളത്തിനും തുരിശിനുമായി ക്യഷിഭവനുമായി
ബന്ധപ്പെടേണ്ടതാണ്.
24 Sept 2015
കൂടരഞ്ഞിയില്‍ വിഷരഹിത പച്ചക്കറിക്കായി പച്ചക്കറിത്തൈകളുടെ വിതരണം
എല്ലാ വീടുകളിലും വിഷരഹിതമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ് പ്രത്യേകിച്ചും പച്ചക്കറികളിലെ വിഷങ്ങള്‍ ഒരു തലമുറയെത്തന്നെ രോഗങ്ങളിലൂടെ കീഴ്പ്പെടുത്തും എന്ന തിരിച്ചറിവ് നേടിയ സാഹചര്യത്തില്‍. ഗവണ്‍മെന്റും മറ്റു സംഘടനകളും മുന്നിട്ടിറങ്ങുകയാണ് എല്ലാ വീടുകളിലും പച്ചക്കറിക്ക്യഷികള്‍ ആരംഭിക്കാന്‍. വിത്തും തൈകളും സൌജന്യമായും അല്ലാതെയും നല്‍കിക്കൊണ്ട്. വലിയ തോട്ടങ്ങള്‍ സ്യഷ്ടിക്കുക എന്നതിലുപരി എല്ലാ വീട്ടുകളിലും ആവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അടുക്കളത്തോട്ടങ്ങള്‍ ആണ് ഇന്നിന്റെ ആവശ്യം. കൂടരഞ്ഞിഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന തൈകള്‍ വിതരണം ചെയ്യുകയാണ്. അന്‍പതിനായിരം രൂപയുടെ തൈകളാണ് പദ്ധതി പ്രകാരം കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്
Subscribe to:
Posts (Atom)



