![]() |
| കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്കൂള്‍ ചേന വിളവെടുപ്പില്‍ നിന്ന് |
കുടിയേറ്റ മേഖലയായ കൂടരഞ്ഞി ഒരു കാര്‍ഷിക മേഖലയാണ് എങ്കില്‍ക്കൂടിയും നെല്‍ക്ക്യഷി പോലെയുള്ള ചില ക്യഷികള്‍ ഈ മണ്ണില്‍ നിന്നും വേരോടെ പിഴുതു പോയിരിക്കുന്നു അതോടൊപ്പം പുതിയ തലമുറയ്ക്കും അത്തരം ക്യഷികളെക്കുറിച്ചുള്ള കേട്ടു കേള്‍വികള്‍ മാത്രം. കൂടരഞ്ഞിഗ്രാമപഞ്ചായത്തിലെ സ്കൂളുകള്‍ ക്യഷിഭവന്റെ സഹായത്തോടെ ആ ദൌത്യം ഏറ്റെടുത്തിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ക്യഷിരീതികള്‍ പരിചയപ്പെടുത്തുന്നതിലൂടെ. കാര്‍ഷിക സംസ്കാരത്തിന്റെ ഒരു തിരിച്ചു പോക്കിലേക്ക് മാത്യക തീര്‍ക്കുകയാണിവിടെ.
