Showing posts with label പച്ചക്കറി വികസന പദ്ധതി 2014-15. Show all posts
Showing posts with label പച്ചക്കറി വികസന പദ്ധതി 2014-15. Show all posts
26 May 2015
കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെയുള്ള പച്ചക്കറിത്തോട്ടം 'നല്ല വാര്‍ത്തയായി'
13 May 2015
ബാബു പുളിമൂട്ടിലിന്റെ അടുക്കളത്തോട്ടം
ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരനെ കാണാന്‍ ഇന്ന് ബുദ്ധിമുട്ടാണ്. കൂമ്പാറ ആനയോട്ടിലെ ബാബു പുളിമൂട്ടിലിന്റെ ഭവനത്തിലേക്ക് കടന്നു ചെന്നാല്‍ കാര്‍ഷിക വ്യത്തിയില്‍
നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കുന്ന ഒരു സാധാരണ കര്‍ഷക
കുടുംബത്തെ ദര്‍ശിക്കാനാവും. ആനയോട്ടിലെ ദുര്‍ഘടമായ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ക്യഷിയിടം. മലഞ്ചെരുവിലെ ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ തെങ്ങ്, കമുക്, റബര്‍, കുരുമുളക്, വാഴ, കൊക്കോ, കാപ്പി, പച്ചക്കറികള്‍ തുടങ്ങിയ വിളകള്‍ വളരുന്നു.
9 May 2015
അകമ്പുഴയിലെ യഥാര്‍ത്ഥ കര്‍ഷകന്‍
ചക്കാലപ്പറമ്പില്‍ ഷെരീഫ് എന്ന കര്‍ഷകനെ പരിചയപ്പെട്ടാല്‍ ഒരു യഥാര്‍ത്ഥ കര്‍ഷകന്റെ മനസ്സു വായിക്കാം. യാതൊരു നാട്യങ്ങളുമില്ലാത്ത സാധാരണ മനുഷ്യന്‍ ക്യഷിയെ സ്നേഹിക്കുന്ന ക്യഷിയെ നെഞ്ചോടു ചേര്‍ത്ത് ജീവിതമാക്കുന്ന ക്യഷിയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകന്‍. പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴക്ക്യഷി ചെയ്യുന്ന ഷെരീഫ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി വാഴക്ക്യഷിയില്‍ വ്യാപ്യതനാണ്. കക്കാടംപൊയിലിലെ അകമ്പുഴയിലുള്ള അദ്ദേഹത്തിന്റെ ക്യഷിയിടത്തിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്. ഉള്‍പ്രദേശമായതിനാല്‍ വാഹന സൌകര്യം നന്നേ കുറവാണ്. ബൈക്കിനു വന്നാല്‍ത്തന്നെ ടാറു ചെയ്യാത്ത ഭാഗമുണ്ട് നടന്നു തന്നെ പോകേണ്ടി വരും. കൂടരഞ്ഞി -കൂമ്പാറ-കക്കാടംപൊയില്‍ റൂട്ടില്‍ താഴെകക്കാട് നിന്നും ഇടത്തേക്കുള്ള വഴിയാണ് അകമ്പുഴക്കുള്ളത്. ഇവിടെ നിന്നും മൂന്നു കിലോമീറ്ററിനു മേലെ യാത്ര ചെയ്താലെ ഈക്യഷിയിടത്തില്‍ എത്താന്‍ കഴിയൂ. ദിവസവും എട്ടു കിലോമിറ്റര്‍ അകലെയുള്ള കൂമ്പാറയിലെ താമസ സ്ഥലത്ത് നിന്നും ഈ ക്യഷിയിടത്തിലെത്തി കാര്‍ഷിക വ്യത്തിയിലേര്‍പ്പെടുന്ന ഷെരീഫ് പ്രധാന വരുമാന മാര്‍ഗ്ഗമായി വാഴക്ക്യഷിയെ കാണുന്നു.
30 Apr 2015
കര്‍ഷകര്‍ക്ക് ക്യഷിപാഠമായി ബെന്നി പാറമ്പുഴ
ബെന്നി പാറമ്പുഴ കൂടരഞ്ഞിയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രഫറാണ്. അതോടൊപ്പം ക്യഷിയെ സ്നേഹിക്കുന്ന ഒരു കര്‍ഷകനും കൂടിയാണ്. കൂടരഞ്ഞി ടൌണിനടുത്ത് പാല്‍ സൊസൈറ്റികുന്നിന്റെ നെറുകയിലാണ് വീടും അതിനോടനുബന്ധിച്ച ക്യഷിയിടവും. അവിടെ കുറഞ്ഞ സ്ഥലമേയുള്ളൂ ബാക്കി സ്ഥലം കുറേയകലെ കൂടരഞ്ഞി പഞ്ചായത്തില്‍ത്തന്നെയുള്ള ആനയോടാണ്. താമസിക്കുന്ന മുപ്പത് സെന്റിനടുത്തുള്ള ക്യഷിയിടത്തില്‍ വിളയാത്തതായൊന്നുമില്ല. ഇവിടെ ക്യഷിചെയ്തിരിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റു വിളകളും നിറയെ വിളവു തരുന്നു. അദ്ധ്വാനത്തിന്റെ മഹത്വം കണ്ടു പഠിക്കണമെങ്കില്‍ ഇയാളെ
കണ്ടു പഠിക്കണം എന്നു പറയുകയാണെങ്കില്‍ അത് ബെന്നി പാറമ്പുഴയായിരിക്കും
എന്നതില്‍ സംശയമില്ല. ഇത്രയും കാലമുള്ള ബെന്നിയുടെ ജീവിതത്തില്‍ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. കര്‍ഷകനായി, ഫോട്ടോഗ്രാഫറായി, വ്യാപാരിയായി, ബസ് കണ്ടക്ടറായി, കിണറിന് സ്ഥാനം കാണുന്നയാളായി, ഗാനമേളയില്‍ തബലക്കാനും ട്രിപ്പിള്‍ ഡ്രമ്മുകാരനുമായി വേഷങ്ങള്‍ക്കു കുറവൊന്നുമില്ല.
25 Apr 2015
പച്ചക്കറിക്ക്യഷിയില്‍ മാത്യകയായി ഒരു യുവ കര്‍ഷകന്‍
വയലുകളൊന്നുമില്ലാത്തതിനാല്‍ കൂടരഞ്ഞിയില്‍ വിശാലമായുള്ള പച്ചക്കറിത്തോട്ടങ്ങളൊന്നും തന്നെ കാണാന്‍ സാധിക്കുകയില്ല. എങ്കിലും ഇവിടെയുള്ള ചില കര്‍ഷകര്‍ ഒരേക്കറും രണ്ടേക്കറുമൊക്കെ പച്ചക്കറികള്‍ ക്യഷി ചെയ്യാറുണ്ട്. അങ്ങനെ ക്യഷിചെയ്യുന്നവരില്‍ ശ്രദ്ധേയനാവുകയാണ് ഷാജി കടമ്പനാട്ട് എന്ന യുവ കര്‍ഷകന്‍. സ്വന്തമായുള്ള ഒരേക്കറിനടുത്ത ക്യഷിയിടത്തിലും പാട്ടത്തിനെടുത്ത രണ്ടേക്കറിനടുത്തുള്ള ക്യഷിയിടത്തിലും അദ്ദേഹം പച്ചക്കറിക്ക്യഷി ചെയ്തു വരുന്നു. നവംബറില്‍ പാട്ടത്തിനെടുത്ത ക്യഷിയിടത്തില്‍ ആരംഭിച്ച പച്ചക്കറിക്ക്യഷി കൂടരഞ്ഞി അങ്ങാടിയോടടുത്ത ഒരേക്കറിനടുത്തു വരുന്ന ക്യഷിയിടത്തിലും ഇപ്പോള്‍ തുടരുന്നു.
17 Apr 2015
പഴമയുടെ പ്രസരിപ്പില്‍ ഒരു കര്‍ഷകന്‍.
'ക്യഷി' എന്നത് ജീവിതവും ജീവിതമാര്‍ഗ്ഗവുമാണ് ചിലര്‍ക്ക് അതിലൊരാളാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 'മഞ്ഞക്കടവ് 'എന്ന മലയോര ഗ്രാമത്തിലെ മാത്യു കോട്ടൂര്‍ എന്ന കര്‍ഷകന്‍. പഴയകാല കര്‍ഷകരെ ഓര്‍മ്മിപ്പിക്കുന്ന തലേക്കെട്ടും കൊണ്ട് ക്യഷിയിടത്തിലേക്കിറങ്ങുന്ന മാത്യുച്ചേട്ടന്‍ കര്‍ക്കശക്കാരനായ ക്യഷിക്കാരനാണ്. ക്യഷിയിടത്തില്‍ അദ്ദേഹം തുടര്‍ന്നു വരുന്നത് ഒരു പഴയകാല കര്‍ഷകന്റെ ക്യഷിരീതികളാണ്. കാര്‍ഷികശീലങ്ങള്‍ മാറാന്‍ അദ്ദേഹം ഒരുക്കമല്ലാത്ത അദ്ദേഹം തന്റെ ക്യഷിയിടത്തില്‍ വിളയിക്കുന്നത് പൊന്നാണ്. മഞ്ഞക്കടവ് എന്ന പ്രദേശം പൂര്‍ണ്ണമായും കുടിയേറ്റ മേഖലയാണ് കുത്തനെ
കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും വനമാണ്. പൂവാറന്‍തോടിന്റെയും അകമ്പുഴയുടേയും ഇടയിലായുള്ള ഈ പ്രദേശത്തുള്ളവരില്‍
ഭൂരിഭാഗവും ഇപ്പോള്‍ ഇവിടെ നിന്ന് താമസം മാറ്റുകയൊ വിറ്റു പോവുകയോ
ചെയ്തിട്ടുണ്ട്. അങ്ങനെ ഈ ക്യഷിയിടം വിട്ടു പോകുന്നതിന് താല്‍പര്യമില്ലാതെ
ഇവിടെത്തന്നെ താമസിച്ച് ക്യഷി തുടരുന്ന അപൂര്‍വ്വം ചില കര്‍ഷകരിലൊരാളാണ്
മാത്യു കോട്ടൂര്‍. മഞ്ഞക്കടവില്‍ നിന്ന് 'ഉടുമ്പുപാറ'യിലേക്ക് പോകുന്ന
'പൂതംകുഴി' റോഡിനരുകിലാണ് ഇദ്ദേഹത്തിന്റെ ക്യഷിയിടം. ജാതിയും കാപ്പിയും കൊക്കോയും ഗ്രാമ്പുവും നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ പ്രധാന വരുമാന മാര്‍ഗ്ഗമായി വാഴയും ക്യഷി ചെയ്യുന്നു. നേന്ത്രവാഴ മുഖ്യ ഇനമായി ക്യഷി ചെയ്യുന്ന അദ്ദേഹം കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും ലഭിച്ച 'ഗ്രാന്‍ഡ് നയന്‍' ഇനത്തില്‍പ്പെട്ട ടിഷ്യൂ കള്‍ച്ചര്‍ വാഴയും ചെങ്കദളിയും ഇവിടെ ക്യഷി ചെയ്യുന്നുണ്ട്.
12 Apr 2015
അടുക്കളത്തോട്ടമൊരുക്കി വിന്‍സന്റ് നടുക്കുടിയില്‍
അടുക്കളത്തോട്ടമെന്നത് ഇപ്പോള്‍ ഒരു ആവേശമാണ്. സോഷ്യല്‍ മീഡിയയിലൊക്കെ ഈ ആവേശത്തിന്റെ ഒരു തരംഗം തന്നെ പ്രകടമാണ്. കൂടരഞ്ഞിയില്‍ മഞ്ഞപ്പൊയിലുള്ള വിന്‍സന്റ് നടുക്കുടിയുടെ ക്യഷിയിടം സന്ദര്‍ശിക്കുകയാണെങ്കില്‍ ഈ ആവേശം കാണാന്‍ കഴിയും. പയര്‍, പാവല്‍, പടവലം, കോവല്‍ തുടങ്ങിയ പച്ചക്കറികള്‍ ക്യഷിയിടത്തില്‍ പന്തലിച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ ഇങ്ങനെ തോന്നിപ്പോകാതെ തരമില്ല. ഇദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള ക്യഷിയിടത്തിന്റെ പല ഭാഗത്തായാണ് പച്ചക്കറികള്‍ ക്യഷി ചെയ്തിരിക്കുന്നത്. അതു കാണുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ക്യഷിയിലുള്ള ആവേശം മനസ്സിലാക്കാന്‍ ഏതൊരാള്‍ക്കും കഴിയും. ഏതായാലും അയല്‍ക്കാരും ഈ ആവേശത്തിനൊപ്പം തന്നെയുണ്ട് അവരും ഈ ക്യഷിടത്തില്‍ സഹായിക്കാനായി എത്താറുണ്ട് വിളവില്‍ അവര്‍ക്കും ഒരു പങ്ക് കൊടുക്കും. സമഗ്ര പച്ചക്കറി വികസന പദ്ധതിയിലെ സ്കാറ്റേര്‍ഡ് ക്ലസ്റ്റര്‍ വിഭാഗത്തിലുള്‍പ്പെടുത്തി ക്കൊണ്ട് കൂടരഞ്ഞി ക്യഷിഭവനും ഇവരുടെ ആവേശത്തിനൊ പ്പമുണ്ട്.
31 Mar 2015
പതിവു തെറ്റിക്കാതെ മാത്യു സാര്‍
കായികാധ്യാപനായി റിട്ടയര്‍ ചെയ്ത മംഗലത്തില്‍ മാത്യു സാര്‍ കളം മാത്രമല്ല ക്യഷിയും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൂടരഞ്ഞി വീട്ടിപ്പാറയിലു ള്ള തന്റെ പുരയിടത്തില്‍ ഈ വര്‍ഷവും പച്ചക്കറിക്ക്യഷി തുടരുന്നു. പയര്‍, പാവല്‍, പടവലം, കോവല്‍, തക്കാളി, വെണ്ട, മുളക്,വഴുതിന, കാബേജ്, കോളിഫ്ലവര്‍ തുടങ്ങി വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീടിനു ചുറ്റുമായി ചെയ്തു വരുന്നു. വീട്ടിപ്പാറപ്പുഴയോടു ചേര്‍ന്നുള്ള ക്യഷിയിടമായതിനാല്‍ വെള്ളത്തിനു യാതൊരു ക്ഷാമവുമില്ല. സ്വന്തമായി ഉണ്ടാക്കിയ തുള്ളി നന രീതിയും ഈ വര്‍ഷം കാബേജ്, കോളിഫ്ലവര്‍ എന്നിവ ചട്ടികളിലാക്കി ക്യഷി ചെയ്തതും അതോടൊപ്പം തന്നെ ചാണകത്തിന്റെ സ്ലറി ഓരോ തടത്തിലുമെത്തിക്കുന്നതിന് തുള്ളിനനയുടെ രീതിയില്‍ത്തന്നെ സംവിധാനമൊരുക്കിയതും മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ആദ്ദേഹത്തിന്റെ തോട്ടത്തില്‍ വള്ളികളില്‍ തൂങ്ങി നിറഞ്ഞു നില്‍ക്കുന്ന വള്ളിപ്പയര്‍ ഏവരുടെയും മനം മയക്കുന്ന കാഴ്ചയാണ്. പ്രധാന റോഡിനോട് ചേര്‍ന്നുള്ള അടുക്കളത്തോട്ടമായതിനാല്‍ അതു വഴി കടന്നു പോകുന്ന യാത്രക്കാര്‍ വാഹനം നിര്‍ത്തി ഈ ക്യഷിയിടം നിരീക്ഷിക്കാറുണ്ട്. ക്യഷിവകുപ്പിന്റെ സമഗ്രപച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് കൂടരഞ്ഞി ക്യഷിഭവന്‍ എല്ലാ വിധ പ്രോത്സാഹനവും നല്‍കുന്നു.
26 Mar 2015
ഒരുമയുടെ ക്യഷിപാഠം
![]() |
| ജോസ് പുലക്കുടിയില്‍ വെണ്ടയുടെ വിളവെടുപ്പില്‍ |
അയല്‍ക്കാര്‍ ഒത്തുചേര്‍ന്നപ്പോള്‍ വിളഞ്ഞത് നന്മ നിറഞ്ഞ പച്ചക്കറികളുടെ വസന്തം. കൂടരഞ്ഞി കല്‍പിനിയിലെ അയല്‍ക്കാരായ അഡ്വ: സി.ജെ. ജോണ്‍ ചെരിയംപുറവും അദ്ദേഹത്തിന്റെ സഹോദരന്‍മാരായ ജെയിന്‍, സാന്റി, വിനോദ് എന്നിവരും ജോസ് പുലക്കുടിയിലും ഒന്നു ചേര്‍ന്നൊരുക്കിയ പച്ചക്കറിത്തോട്ടം വിളവിന്റെ നേര്‍ക്കാഴ്ചയായി. കല്‍പിനിയിലെ ജോസിന്റെ അരയേക്കറോളം വരുന്ന ക്യഷിയിടത്തില്‍ ഇന്ന് ഇവര്‍ കൊയ്യുന്നത് അദ്ധ്വാനത്തിന്റെ ഫലമാണ്. കൂട്ടായ്മയില്‍ വിളഞ്ഞ ഈ പച്ചക്കറിത്തോട്ടം വിളകളുടെ വൈവിധ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. വെള്ളരി വര്‍ഗ്ഗ വിളകളായ പാവല്‍, പടവലം, വെള്ളരി, മത്തന്‍, ചുരക്ക എന്നിവ വിളഞ്ഞു നില്‍ക്കുന്ന ഈ തോട്ടത്തില്‍ പയര്‍, വഴുതന,നിത്യ വഴുതന, ചീര, മുളക്,വെണ്ട, പീച്ചിങ്ങ എന്നിവ കരുത്തോടെ തഴച്ചു വളരുന്ന മനോഹരമായ കാഴ്ച മനസ്സിനു കുളിര്‍മയേകുന്നു. അയല്‍ക്കാരുടെ സൌഹ്യദ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളിലൊന്നായിരുന്നു പച്ചക്കറിക്ക്യഷി. വീട്ടിലെ ചെറിയ അടുക്കളത്തോട്ടത്തിന്റെ പരിചയ സമ്പത്തും ക്യഷിയുടെ പാരമ്പര്യവും കൈമുതലായുള്ള ഇവര്‍ ആദ്യമായാണ് വിപുലമായ തോതില്‍ പച്ചക്കറിക്ക്യഷി ആരംഭിക്കുന്നത്. അതിനായി നാടന്‍ വിത്തുകളും മണ്ണുത്തി കാഷിക സര്‍വ്വകലാശാലയുടെ കോഴിക്കോടുള്ള വില്പന കൌണ്ടറില്‍ നിന്നും ലഭിച്ച വിത്തുകളും സ്വകാര്യ നഴ്സറികളില്‍ നിന്നും ലഭിച്ച വിത്തുകളും ശേഖരിച്ചു മുന്നൊരുക്കം നടത്തി.
24 Mar 2015
വാഴത്തോപ്പിലെ പച്ചക്കറിക്ക്യഷി..
കൂടരഞ്ഞിയിലെ അങ്ങാടിയോടടുത്ത സ്ഥലങ്ങള്‍ മുന്‍പ് എറ്റവും നല്ല ക്യഷിയിടങ്ങളായിരുന്നു. ഇപ്പോള്‍ കൂടുതല്‍ സ്ഥലങ്ങളും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ഈ പ്രവണതയില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയാണ് കൂടരഞ്ഞിയിലെ ഫ്രാന്‍സിസ് മലപ്രവനാല്‍ എന്ന കര്‍ഷകന്‍. കൂടരഞ്ഞി ടൌണിനടുത്ത് കരിങ്കുറ്റിയില്‍ തന്റെ ക്യഷിയിടത്തില്‍ വാഴക്ക്യഷിയോടൊപ്പം തന്നെ ഇടവിളയായി പച്ചക്കറിയും ക്യഷി ചെയ്തുകൊണ്ട് ക്യഷിയിടം മുഴുവനും ഉപയോഗപ്പെടുത്തി അദ്ദേഹം മാത്യകയാവുകയാണ്. തക്കാളി, വെണ്ട, പയര്‍,പാവല്‍, കോവല്‍, വഴുതന, മുളക്, നിത്യ വഴുതന ശൈത്യകാല വിളകളായ കാബേജ്, കോളിഫ്ലവര്‍ എന്നിവ അദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ കരുത്തോടെ വളരുന്നു. ഒരു ക്ഷീര കര്‍ഷകന്‍ കൂടെയായ അദ്ദേഹം തന്റെ ക്യഷിയിടത്തില്‍ പുല്‍ക്ക്യഷി നടത്തി പശുവിന് ആവശ്യമായ പുല്ലു കൂടി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. ചാണകത്തിന്റെ സ്ലറി വളമായി ഉപയോഗിക്കുന്ന ഇദ്ദേഹം ജൈവ മാത്യക പിന്തുടരാനാണ് താല്‍പ്പര്യപ്പെടുന്നത്. ഇദ്ദേഹത്തിന്റെ പച്ചക്കറിത്തോട്ടത്തിന് കൂടരഞ്ഞി ക്യഷിഭവന്‍ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ സ്കാറ്റേര്‍ഡ് ക്ലസ്റ്റര്‍ വിഭാഗത്തിലുള്‍പ്പെടുത്തി ധനസഹായവും അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം ക്യഷി വകുപ്പ് ഈക്കൊല്ലം നടപ്പില്‍ വരുത്തുന്ന ക്രോപ് ഹെല്‍ത്ത് മാനേജ്മെന്റ് പദ്ധതിയില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന്റെ പരിശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
18 Mar 2015
പനക്കച്ചാല്‍ക്കുന്നിലെ അടുക്കളത്തോട്ടം

രാഷ്ട്രീയം മാത്രമല്ല ക്യഷിയും തനിക്കു വഴങ്ങുമെന്നു തെളിയിക്കുകയാണ് മനോജ് വാലുമണ്ണില്‍. ആര്‍ എസ് പി നേതാവായ ഇദ്ദേഹത്തിന്റെ കൂടരഞ്ഞി പനക്കച്ചാലുള്ള അടുക്കളത്തോട്ടം വളരെ മനോഹരമായിത്തന്നെയാണ് വീടിനോട് കയറിവരുന്ന വഴിയുടെ ഇരു വശങ്ങളിലുമായി ക്രമീകരിച്ചിരിക്കുന്നത്. പയര്‍, പാവല്‍, പടവലം, വഴുതന, തക്കാളി, മുളക് തുടങ്ങിയ മണ്ണിലും ചാക്കിലും ഗ്രോ ബാഗിലുമായി ഇവിടെ വളരുന്നു. ഇവിടെ കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം ലഭിച്ച ഗ്രോബാഗും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
16 Mar 2015
കരിങ്കുറ്റിയില്‍ അടുക്കളത്തോട്ടമൊരുക്കി ജെയ്സണ്‍
കൂടരഞ്ഞി ബൈപ്പാസ് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കരിങ്കുറ്റി
ഭാഗത്തുള്ള ജെയ്സണ്‍ വാഴയില്‍ എന്ന കര്‍ഷകന്റെ ക്യഷിയിടവും അതിലെ
പച്ചക്കറികളും ശ്രദ്ധയില്‍പ്പെടാതിരിക്കില്ല. നീളം കുറഞ്ഞ പടവലം തൂങ്ങി
നില്‍ ക്കുന്നതു കാണുമ്പോള്‍ തന്നെ എല്ലാവരുടെയും കണ്ണുകള്‍ അതിലുടക്കും.
സാധാരണ നീളം കൂടിയ പടവലം കണ്ടിട്ടുള്ളവര്‍ക്ക് ഇതൊരു പുതുമയാണ്.
പടവലത്തിന്റെ പന്തലില്‍ തൂക്കിയിട്ടിരിക്കുന്ന ഫിറമോണ്‍ കെണി പുതിയ
അറിവുകള്‍ പ്രയോജനപ്പെടുത്തുന്ന കര്‍ഷകന്‍ അവിടെയുണ്ടെന്ന്
സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ തന്റെ പച്ചക്കറിത്തോട്ടത്തിനു ചുറ്റും
മഞ്ഞപ്പൂക്കളുണ്ടാകുന്ന ചെടികള്‍
13 Mar 2015
പച്ചക്കറിക്ക്യഷിയുടെ ആവേശത്തില്‍ ഒരു കുരുന്ന്... മുക്കം സി ടി വിയില്‍ വാര്‍ത്തയായപ്പോള്‍
11 Mar 2015
നായാടംപൊയിലിലെ പച്ചക്കറിയുടെ ഹരിതാഭ
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും അകലെയുള്ളതുമായ പ്രദേശമാണ് നായാടംപൊയില്‍. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലുമായി കിടക്കുന്ന ഈ പ്രദേശം എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. കൂടരഞ്ഞിയില്‍ നിന്ന് ഏകദേശം ഇരുപത് കിലോമീറ്ററിനു മേലെ സഞ്ചരിച്ചാലെ ഇവിടെയെത്താന്‍ കഴിയുകയുള്ളൂ. അതു കൊണ്ടു തന്നെ ഇവിടെ പെട്ടെന്ന് ക്യഷിഭവനില്‍ നിന്നും പരിശോധനകള്‍ക്ക് എത്താന്‍ കഴിയാറില്ല. ഈ പ്രദേശത്ത് നിന്നും അപേക്ഷകള്‍ വരുമ്പോള്‍ എല്ലാം ഒന്നിച്ച് നോക്കാറാണ് പതിവ് . അതുകൊണ്ട് തന്നെ നായാടംപൊയിലില്‍ നിന്ന് കൂവ്വപ്പാറയില്‍ ഷൈനിന്റെയും ജെസ്സിയുടെയും പച്ചക്കറിക്ക്യഷി വികസന പദ്ധതിയിലുള്‍പ്പെടുത്തിയ അപേക്ഷ ലഭിച്ചപ്പോള്‍ അവിടെ നിന്ന് മറ്റ് അപേക്ഷകള്‍ ലഭിക്കുമ്പോള്‍ അവയുടെ കൂടെ പരിശോധന നടത്താമെന്ന് തീരുമാനിക്കുകയാണ് ചെയ്തത്.
9 Mar 2015
ടെറസ്സില്‍ പച്ചക്കറിത്തോട്ടമൊരുക്കി സന്തോഷ് പൊട്ടനാനിക്കല്‍
കൂടരഞ്ഞിയിലെ ഓട്ടോ ഡ്രൈവറാണ് സന്തോഷ്. ഓട്ടോയോടിക്കുമ്പോഴും സന്തോഷിന്റെ മനസ്സ് ക്യഷിയിലാണ്. അദ്ദേഹം തന്റെ ജോലിക്കിടയിലും സ്വന്തമായുള്ള 20 സെന്റ് സ്ഥലത്ത് വിള വൈവിധ്യമൊരുക്കുകയാണ് ചെയ്യുന്നത്. ടെറസ്സിലും മുറ്റത്തുമായി വിവിധ തരം വിളകളാണ് ക്യഷി ചെയ്തു വരുന്നത്. പച്ചക്കറിക്ക്യഷി ചെയ്യുന്നതിനായി മോഹമുദിച്ചപ്പോള്‍ ആകെയുള്ള സ്ഥലത്ത് വീടു നില്‍ക്കുന്ന സ്ഥലം കഴിഞ്ഞ് കുറച്ചു ഭാഗം മാത്രമേ പച്ചക്കറിക്ക്യഷിക്കു അനുയോജ്യമായ സ്ഥലമുള്ളൂ. വിശാലമായി കിടക്കുന്ന ടെറസ്സ് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല ടെറസ്സില്‍ ക്യഷി ചെയ്യാന്‍ തീരുമാനിച്ചു. ആദ്യം ടെറസ്സില്‍ കട്ടിയേറിയ സില്‍പോളിന്‍ ഷീറ്റ് വിരിച്ചു തുടര്‍ന്ന് മണ്ണ് ടിപ്പറില്‍ കൊണ്ടു വന്ന് ടെറസ്സിലേക്കു കയറ്റി. കുറേ സിമന്റ് പൈപ്പുകളും ഇറക്കി അതിലെല്ലാം പച്ചക്കറികള്‍ നട്ടു. പൈപ്പുകളില്‍ കോഴിവളവും മണ്ണും കലര്‍ത്തിയാണ് നിറച്ചത്. പൈപ്പുകള്‍ ടെറസ്സിലും വീടിനു ചുറ്റുമായി വിന്യസിച്ചു. തുടര്‍ന്ന് ടെറസ്സിലേക്ക് പച്ചക്കറിത്തൈകള്‍ നട്ട് ക്യഷി വിപുലപ്പെടുത്തി.
4 Mar 2015
അനുകരിക്കാന്‍ ഒരു അടുക്കളത്തോട്ടം ...
നല്ല വെയിലുള്ള സ്ഥലമില്ലാത്തതിനാല്‍ പച്ചക്കറിക്ക്യഷി ചെയ്തില്ല, എങ്ങനെ ചെയ്താലും കീട,രോഗ ബാധയാണ് എന്നു പറയുന്നവര്‍ക്ക് അനുകരിക്കാന്‍ ഒരു മാത്യക. കൂടരഞ്ഞി കാരാട്ടുപാറയില്‍ റോബിന്‍ തറപ്പേല്‍ എന്ന കായികാധ്യാപകന്റെ മുറ്റവും ടെറസ്സും മുഴുവനും പച്ചക്കറിക്ക്യഷിയാണ്. അഞ്ചു സെന്റിനടുത്തുള്ള പുരയിടത്തില്‍ അദ്ദേഹം പയര്‍, പാവല്‍, പടവലം, ചുരക്ക, ചീര, ചതുരപ്പയര്‍ , സൊയാബീന്‍, മുളക്, കാബേജ്, കോളിഫ്ലവര്‍, തക്കാളി, വഴുതിന തുടങ്ങിയ വിളകള്‍ ക്യഷി ചെയ്തു വരുന്നു. മികച്ച വിളവാണ് അദ്ദേഹത്തിന് ഈക്കൊല്ലം ലഭിച്ചത്. കൂടരഞ്ഞി ക്യഷിഭവനിലൂടെ ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം ലഭിച്ച തൈകളും മറ്റ് സ്രോതസ്സുകളില്‍ നിന്നും ലഭിച്ച വിത്തുകളുമാണ്, ഈ ക്യഷിക്കുപയോഗിച്ചിരിക്കുന്നത്. ജൈവ
2 Mar 2015
പച്ചക്കറിക്ക്യഷിയുടെ ആവേശത്തില്‍ ഒരു കുരുന്ന്....
സ്കൂളില്‍ ഒന്നാം ക്ലാസ്സുകാരന്‍ പക്ഷേ ക്യഷിയില്‍ പത്താം ക്ലാസ്സുകാരന്‍ അതാണ് മുഹമ്മദ് ഷെമീമെന്ന കുരുന്നിന്റെ വീട്ടിലെ ടെറസ്സിലേക്ക് കയറുമ്പോള്‍ മനസ്സില്‍ തോന്നുക. താഴെക്കൂടരഞ്ഞി ദാറുല്‍ ഉലൂം എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഷെമീമിന്റെ വീട്ടിലെ ടെറസ്സില്‍ പയര്‍, പാവല്‍, പടവലം, മുളക്, വഴുതന, കോളിഫ്ലവര്‍, കാബേജ്, വെള്ളരി തുടങ്ങി ഒരു വീട്ടില്‍ വേണ്ട എല്ലാ വിളകളും വളരുന്നു. കൂടരഞ്ഞി നമ്പ്യാര്‍ത്തൊടി വീട്ടില്‍ ഫൈസലിന്റെ മകനാണ് ഷെമീം. ഉമ്മ ആയിഷ വല്ല്യുപ്പ മുഹമ്മദ് വല്ല്യുമ്മ ആമിന എന്നിവരും ഷെമീമിനു പ്രോത്സാഹനം നല്‍കി ഒപ്പമുണ്ട്. സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന സ്കൂളില്‍ വിതരണം ചെയ്ത വിത്തുകളാണ് നമ്പ്യാര്‍ത്തൊടി വീട്ടില്‍ അടുക്കളത്തോട്ടമൊരുങ്ങുന്നതിന് നിമിത്തമായത്. സ്കൂളില്‍ നിന്നും ലഭിച്ച വിത്തുകളുപയോഗിച്ച് ടെറസ്സിലെ വിശാലമായ സ്ഥലത്ത് പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് കുടുംബാംഗങ്ങളെല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു.
26 Feb 2015
ഗ്രോ ബാഗില്‍ അടുക്കളത്തോട്ടമൊരുങ്ങി
കൂടരഞ്ഞി ക്യഷിഭവന്‍ നടത്തുന്ന പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് കൂടരഞ്ഞി കല്‍പിനിയിലെ ജെസ്റ്റിന്‍ മാവറയുടെ വീട്ടില്‍ എത്തിയപ്പോള്‍ മുന്‍വശത്ത് ഒരുക്കിയ അടുക്കളത്തോട്ടം ശ്രദ്ധയില്‍പ്പെട്ടു. ഗ്രോ ബാഗും ചാക്കുകളുമുപയോഗിച്ച് നിര്‍മ്മിച്ച പച്ചക്കറിത്തോട്ടം ചെറുതാണെങ്കിലും മനോഹര മായിത്തന്നെ കാണപ്പെട്ടു. ക്യഷി ഓഫീസര്‍ ജിഷ പി ജി, ജനപ്രതിനിധികള്‍ തുടങ്ങിയവരും ഇവിടേക്കെ ത്തിച്ചേര്‍ന്നപ്പോള്‍ ഈ തോട്ടത്തെ അവഗണിക്കാന്‍ കഴിഞ്ഞില്ല, അവരും ഈ തോട്ടം സന്ദര്‍ശിക്കുന്നതിനായി കുറച്ചു നേരം അവിടെ ചിലവഴിച്ചു. സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം 500 രൂപ ക്യഷിഭവനിലടച്ചപ്പോള്‍ ലഭിച്ച
22 Feb 2015
അടുക്കളത്തോട്ടമൊരുക്കിയ സന്തോഷം...
'കൂടരഞ്ഞി വഴിക്കടവില്‍ പീലിക്കുന്നു റോഡിലുള്ള ജെയിംസ് മുളഞ്ഞനാനിയുടെ വീട്ടിലേക്ക് കയറുമ്പോള്‍ അടുക്കളത്തോട്ടത്തിന്റെ ഒരു ലക്ഷണവുമില്ല എന്നോട് കാര്യമായി പറഞ്ഞതുമാണ് വരണം എന്ന്'. പറഞ്ഞു വരുന്നത് വിഷ വിമുക്ത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിന് ഓരോ വീടുകളിലും സാഹചര്യമൊരുക്കി ക്യഷി വകുപ്പ് നടത്തുന്ന പദ്ധതികളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജെയിംസ് ചേട്ടന്റെ വീട്ടിലേക്ക് കടന്നു വരുമ്പോള്‍ ഉണ്ടായ അനുഭവമാണ്. കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ ആദ്ദേഹവും ഭാര്യയും കടന്നു
11 Feb 2015
വര്‍ഗീസ് ചേട്ടന്‍ അടുക്കളത്തോട്ടത്തിലാണ്
Subscribe to:
Posts (Atom)
















