കൂടരഞ്ഞി ക്യഷിഭവന്‍ നവമാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 'മാത്യഭുമി ന്യൂസ് 'ചാനലില്‍ വാര്‍ത്തയായി. മാത്യഭുമി ന്യൂസ് 'നല്ല വാര്‍ത്തയിലും' 'ക്യഷിഭൂമി' പ്രോഗ്രാമിലുമാണ് കൂടരഞ്ഞി ക്യഷിഭവനെക്കുറിച്ചുള്ള പരിപാടി സംപ്രേക്ഷണം ചെയ്തത് . കൂടരഞ്ഞി ക്യഷിഭവന്റെ ബ്ലോഗ്, ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയവയിലൂടെയുള്ള പ്രവര്‍ത്തങ്ങളെക്കുറിച്ചാണ് വാര്‍ത്തക്കാധാരം .
Showing posts with label ക്യഷിഭവന്‍ വാര്‍ത്തകള്‍ 2014-15. Show all posts
Showing posts with label ക്യഷിഭവന്‍ വാര്‍ത്തകള്‍ 2014-15. Show all posts
18 May 2015
10 Apr 2015
വേനല്‍ മഴയിലും ചുഴലിക്കാറ്റിലും പൂവാറംതോട് മേഖലയില്‍ വന്‍ ക്യഷി നാശം...
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയോടൊപ്പമുള്ള ചുഴലിക്കാറ്റില്‍ കൂടരഞ്ഞിയിലെ മലയോര മേഖലയായ പൂവാറംതോട് പ്രദേശത്തെ നിരവധി കര്‍ഷകരുടെ ക്യഷി നശിച്ചു. പൂവാറംതോട്- കല്ലംപുല്ല്, തമ്പുരാന്‍കൊല്ലി, ഓടപ്പൊയില്‍, കൊടിക്കല്‍, മണ്ണാര്‍പ്പൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് നാശനഷ്ടം വരുത്തിയിരി ക്കുന്നത്. ജോളി തെക്കേക്കര, ജെയിംസ് സ്തുതിക്കാട്, സിബി ഏട്ടാനിയില്‍, കമല മേലെപ്പറമ്പില്‍, രാജന്‍ കുറ്റിയോഴത്തില്‍, വല്‍സല വാഹാനിയില്‍, സജി വാഹാനിയില്‍, മൈക്കിള്‍ കളപ്പുരക്കല്‍ തുടങ്ങിയ കര്‍ഷകരുടെ നൂറുകണക്കിനു വാഴയാണ് കാറ്റില്‍ നിപതിച്ചത്. കൂടാതെ തെങ്ങ്, ജാതി, കൊക്കോ, കമുക് തുടങ്ങിയ വിളകള്‍ക്കും നാശനഷ്ടമുണ്ടായി കൂടരഞ്ഞി ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ ക്യഷിയിടങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചു വരുന്നു.
22 Mar 2015
പച്ചക്കറിക്ക്യഷി തൂടരുന്നു...
കൂടരഞ്ഞി ക്യഷിഭവനില്‍ ഗ്രോബാഗും മറ്റുമുപയോഗിച്ചുള്ള ക്യഷി തുടരുകയാണ്. വെയിലിന്റെ കാഠിന്യം ഏറിയതിലും ജലലഭ്യത കുറയുമെന്ന പേടിയിലും നിന്നാണ് ഇപ്പോള്‍ ക്യഷിഭവനില്‍ വഴുതനയും, തക്കാളിയും, മുളകും, ചീരയുമൊക്കെ തഴച്ചു വളരുന്നത്. കൂടെ പന്തലില്‍ കോവല്‍ കയറി വരുന്നുണ്ട് അത് കായ്ച്ചു തുടങ്ങി, പടവലം അവിടവിടായി കായ്ച്ച് തൂങ്ങുന്നുണ്ട്. വെയിലു കുറവായ ഭാഗത്താണെങ്കിലും പാവല്‍ ആവശ്യത്തിന് കായ്ക്കുന്നുണ്ട്. ഗ്രോ ബാഗുകളില്‍ ഇടവിള എന്ന രീതിയില്‍ ചുവന്ന ചീരയും ക്യഷി ചെയ്യുണ്ട് ഒരു ക്യഷിയിടത്തിലെ മുഴുവന്‍ സ്ഥലവും ഉപയോഗപ്പെടുത്തി ക്യഷി ചെയ്യണം എന്നു പറയുന്നതു പോലെ ഗ്രോ ബാഗിലെ മുഴുവന്‍ സ്ഥലവും ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു കിടങ്ങള്‍ക്കെതിരെ പരീക്ഷണാടിസ്ഥാനത്തില്‍
20 Mar 2015
വിളകള്‍ സംരക്ഷിക്കാന്‍ ഉപായങ്ങളുമായി കര്‍ഷകര്‍
![]() |
| അകമ്പുഴയില്‍ കര്‍ഷകരോടൊപ്പം ലേഖകന്‍ |
വന്യമ്യഗങ്ങളുടെ അക്രമണം മലയോര മേഖലകളിലെങ്ങും നേരിടുമ്പോള്‍ ക്യഷിയെ രക്ഷിക്കാന്‍ കര്‍ഷകര്‍ തേടുന്ന ഉപായങ്ങള്‍ ശ്രദ്ധേയമാകുന്നു. കൂടരഞ്ഞിയിലെ മലയോര പ്രദേശവും അതില്‍ത്തന്നെ ഏറ്റവും ഉള്ളിലായി കിടക്കുന്ന അകമ്പുഴയില്‍ കര്‍ഷകര്‍ വന്യമ്യഗങ്ങളുടെ ശല്യത്തെ പ്രതിരോധിക്കാന്‍ തീര്‍ക്കുന്ന ഉപായങ്ങളാണ് ശ്രദ്ധേയമാകുന്നത്. കൂമ്പാറ-കക്കാടംപൊയിലിനുമിടക്ക് താഴെകക്കാട് നിന്നും മൂന്നു കിലോമീറ്റര്‍ ഉള്ളിലായി കിടക്കുന്ന ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്. കാല്‍ നടയായി യാത്ര ചെയ്യാന്‍ മാത്രമേ കഴിയൂ അല്ലെങ്കില്‍ ജീപ്പ് ഉപയോഗിക്കേണ്ടി വരും. ഇവിടം സന്ദര്‍ശിക്കുന്നതിനു ഒരുങ്ങിയപ്പോള്‍ ഒരു വാഹനം ഉപയോഗിച്ചു അങ്ങോട്ട് പോകുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായതിനാല്‍ താഴെ കക്കാട് നിന്നും അകമ്പുഴയിലേക്ക് അര കിലോമീറ്റര്‍ ദൂരം വരെ ബൈക്കോടിച്ച് തുടര്‍ന്ന് നടക്കുന്നതിനു തീരുമാനിച്ചു, കൂടെ കേരഫെഡ് അക്കൌണ്ടിനേയും കൂടെ കൂട്ടി. ഇത്തരം സ്ഥലങ്ങളിലേക്ക് ഒറ്റക്ക് പോകുന്നത് റിസ്കായതിനാലാണ് ഒരാളെയും കൂടെ കൂട്ടിയത്. കാട്ടു പന്നിയും ചിലപ്പോള്‍ ആനയുടെ ശല്യവുമുള്ള പ്രദേശമാണ്. അപകടം പറ്റിയാല്‍ ആരും സഹായിക്കാന്‍ എത്തിച്ചേരാത്ത സ്ഥലമാണ്. ഈ പറഞ്ഞ സ്ഥലത്ത് മുന്‍ കാലങ്ങളില്‍ ക്യഷിക്കാര്‍ അവിടെ കുടുംബവുമൊത്ത് താമസിച്ച് ക്യഷി ചെയ്തു വന്നിരുന്നു. ഇപ്പോള്‍ പേരിനു പോലും ആരും താമസിക്കുന്നില്ല. എല്ലാവരും താഴെ കൂമ്പാറയിലും കക്കാടുമായി വീടുകള്‍ വെച്ചു. ക്യഷിചെയ്യാന്‍ വേണ്ടി മാത്രം പകല്‍ സമയത്ത് ഇവിടേക്ക് വരും. ചിലര്‍ ചിലദിവസങ്ങളില്‍ ഇവിടെയുള്ള പഴയ വീടുകളീല്‍ കഴിയുകയും ചെയ്യും. അങ്ങനെയുള്ള രണ്ട് കര്‍ഷകരുടെ ക്യഷിയിടത്തിലേക്ക് ഈ യാത്രയില്‍ എത്തിയപ്പോള്‍ കണ്ട കാര്യമാണ് ഈ ലേഖനം എഴുതാന്‍ കാരണമായത്.
17 Dec 2014
പച്ചക്കറിത്തോട്ടമൊരുക്കി കൂടരഞ്ഞി ക്യഷിഭവന്‍
വിഷരഹിത പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് വിത്തും തൈകളും നല്‍കുന്നതിനൊപ്പം പരിമിതമായ സ്ഥലത്ത് പച്ചക്കറിക്ക്യഷി ചെയ്ത് കൂടരഞ്ഞി ക്യഷിഭവന്‍ മാത്യകയാവാന്‍ ശ്രമിക്കുകയാണ്. പാവല്‍, പയര്‍, വഴുതന, വെണ്ട, തക്കാളി, കോവല്‍, പടവലം, നിത്യ വഴുതന എന്നിവയാണ് ക്യഷിഭവന്‍ പരിസരത്ത് ക്യഷി ചെയ്തു വരുന്നത്.
9 Dec 2014
ടിഷ്യൂകള്‍ച്ചര്‍ വാഴയുടെ പെരുമയില്‍ കൂടരഞ്ഞിയിലെ കര്‍ഷകര്‍
![]() |
| ടോമി മേക്കുന്നേല്‍ |
കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ കുലച്ച് പാകമാകുന്ന കാലമാണിപ്പോള്‍. കൂടരഞ്ഞിയിലെ കര്‍ഷകരുടെ ക്യഷിയിടങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം ക്യഷിഭവന്‍ മുഖേന വിതരണം ചെയ്ത ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈകളുടെ അവസ്ഥ അറിയാന്‍. ഏതായാലും കര്‍ഷകരോടു ചോദിക്കുമ്പോഴോ അല്ലാതയോ അവര്‍ ടിഷ്യൂകള്‍ച്ചര്‍ വാഴത്തൈയുടെ കാര്യം പറയാറുണ്ട്. അവരുടെ തോട്ടത്തില്‍ വാഴ കുലച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ക്യഷിഭവന്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ സന്തോഷവും തോന്നാറുണ്ട്. കൊണ്ടുവച്ച എല്ലാ തൈകളും കുലക്കാത്തതിന്റെ
Subscribe to:
Posts (Atom)




