കൂടരഞ്ഞി പഞ്ചായത്തിലെ കര്‍ഷകനായ ശ്രീ. റോയി മുഞ്ഞാട്ടില്‍ വീട്ടിപ്പാറയിലുള്ള തന്റെ വീടിനോടു ചേര്‍ന്നുള്ള ക്യഷിയിടത്തില്‍
പാറപ്പുറത്തും പച്ചക്കറിക്ക്യഷി ചെയ്തു കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് . പാറപ്പുറത്ത് മണ്ണുകൊണ്ടു വന്ന് തടമൊരുക്കി ചെയ്യുന്ന കോവല്‍ ക്യഷി
എല്ലാ വര്‍ഷവുമെന്ന പോലെ ഈ വര്‍ഷവും അദ്ദേഹം തുടരുന്നു. ക്യഷിയിടത്തില്‍ തരിശായി കിടക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ ക്യഷിയിറക്കാമെന്നു കാണിച്ചുകൊണ്ട് കര്‍ഷകര്‍ക്ക്
Showing posts with label പച്ചക്കറി വികസന പദ്ധതി 2013-14. Show all posts
Showing posts with label പച്ചക്കറി വികസന പദ്ധതി 2013-14. Show all posts
6 Nov 2014
6 Aug 2014
പച്ചക്കറി വികസന പദ്ധതി 2013-14 - കര്‍ഷകന്‍: ജോണ്‍ കുരീകാട്ടില്‍
![]() |
| ജോണ്‍ കുരീകാട്ടില്‍ |
കൂടരഞ്ഞിയിലെ മികച്ച കര്‍ഷകനായ ജോണ്‍
കുരീകാട്ടില്‍ ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2013-14
പ്രകാരമുള്ള കൂടരഞ്ഞി പച്ചക്കറി ക്ലസ്റ്ററിലുള്‍പ്പെടുത്തിയ തന്റെ പച്ചക്കറിത്തോട്ടത്തില്‍ നിന്ന് ഈ വര്‍ഷം മികച്ച വിളവാണ് ലഭിച്ചിരിക്കുന്നത്. കൂടരഞ്ഞി പെട്രോള്‍ പമ്പിനു പുറകു വശത്തായി പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്താണ് അദ്ദേഹം പച്ചക്കറിക്ക്യഷി ചെയ്തിരിക്കുന്നത്. പയര്‍, പാവല്‍, മുളക്,
കാരറ്റ്, കാബേജ്, കോളിഫ്ലവര്‍, ബീറ്റ്റൂട്ട്, കക്കിരി, വെള്ളരി എന്നിവ
കൂടരഞ്ഞി ക്യഷി ഭവന്റെ സഹായത്തോടെ ഈ
തോട്ടത്തില്‍ അദ്ദേഹം ക്യഷി ചെയ്യുന്നു. ശൈത്യകാല വിളകളായ കാബേജ്, കോളിഫ്ലവര്‍ , കാരറ്റ് തുടങ്ങിയവക്ക് ഹൈബ്രിഡ് വിത്തുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ എസ് 183 എന്ന ഇനം വിത്തുകള്‍ കാബേജ് ക്യഷിക്കും ബസന്ത് ഇനം കോളിഫ്ലവറിനും സൂപ്പര്‍ കുറോഡ ഇനം കാരറ്റിനും മധുര്‍ ഇനം ബീറ്റ്റൂട്ടിനും ഉപയോഗിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും പച്ചക്കറിക്ക്യഷി
ചെയ്യുന്ന അദ്ദേഹം പോളി ഹൌസും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച്
പച്ചക്കറിത്തൈകള്‍ ഉല്‍പാദിപ്പിച്ച് വി എഫ് പി സി കെയ്ക്ക് നല്‍കുന്നുണ്ട്. പച്ചക്കറിക്ക്യഷിക്കും മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ സഹായത്തിനായി ഭാര്യ സോഫിയും അദ്ദേഹത്തോടൊപ്പമുണ്ട്
ജോണ്‍ കുരീകാട്ടിലിന്റെ ഫോണ്‍ നം : 9539101823
1 Jul 2014
റിട്ടയര്‍മെന്റ് ജീവിതത്തില്‍ വെറുതെയിരിക്കാതെ പച്ചക്കറിക്ക്യഷിയുമായി മാത്യു സാര്‍ ..........
കൂടരഞ്ഞി മംഗലത്തില്‍ മാത്യു സാറിന്റെ വീട്ടിലേക്കു ചെന്നാല്‍ കാണുവാന്‍
സാധിക്കുന്നത് വീടിനു ചുറ്റും അദ്ദേഹം തന്നെ ഉണ്ടാക്കിയ ഡ്രിപ് ഇറിഗേഷന്‍
സംവിധാനം ഉപയോഗിച്ച് പരിപാലിക്കുന്ന
പച്ചക്കറിക്ക്യഷിയിടമാണ്. പി ടി അധ്യാപകനായി റിട്ടയര്‍ ചെയ്ത മാത്യു സാര്‍ വീട്ടിപ്പാറ പാലത്തിനു സമീപമുള്ള ജലസമ്യദ്ധമായ തന്റെ ക്യഷിയിടത്തില്‍ വീടിനോടു ചേര്‍ന്നു നടത്തുന്ന പച്ചക്കറിക്ക്യഷിയില്‍ കാബേജ്, കോളിഫ്ലവര്‍, തക്കാളി, പയര്‍, പാവല്‍,
വഴുതന, ചീനി മുളക് എന്നിങ്ങനെ വിവിധ വിളകളാണ് അവിടെ ക്യഷി ചെയ്യുന്നത്.
കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും ലഭിച്ച കാബേജ്, കോളിഫ്ലവര്‍ തക്കാളി, ചീനി
മുളക് എന്നിവ മികച്ച രീതിയിലാണ് ക്യഷി ചെയ്തിരിക്കുന്നത് ക്യഷി വകുപ്പ് 2013-14 പച്ചക്കറിക്ക്യഷി വികസന പദ്ധതിയിലുള്‍പ്പെടുത്തി കൂടരഞ്ഞി ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയ തോട്ടമാണ് അദ്ദേഹത്തിന്റേത്.
( റിപ്പോര്‍ട്ട്
- മിഷേല്‍ ജോര്‍ജ് ,ക്യഷി അസ്സിസ്റ്റന്റ് )
26 Feb 2014
വീട്ടുമുറ്റത്ത് പച്ചക്കറിക്ക്യഷിയുമായി ജോസ് കടമ്പനാട്ട്
ക്യഷി വകുപ്പ് 2013-14 വര്‍ഷം നടപ്പില്‍ വരുത്തിയ പച്ചക്കറി വികസന പദ്ധതിയില്‍ കൂടരഞ്ഞി ക്ലസ്റ്ററിലുള്‍പ്പെടുത്തി തയ്യാറാക്കിയ ശ്രീ ജോസ് കടമ്പനാട്ടിന്റെ പച്ചക്കറിക്ക്യഷി. കൂടരഞ്ഞിയിലെ പ്രമുഖ വ്യക്തിത്വവും കര്‍ഷകനുമായ
ജോസ് കടമ്പനാട്ട് ക്യഷി ഉദ്യോഗസ്ഥരായ അസ്സി. ക്യഷി ഓഫീസര്‍ കെ. മോഹന്‍ദാസ്
ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് എന്നിവരോടൊപ്പം തന്റെ
പച്ചക്കറിത്തോട്ടത്തില്‍
Subscribe to:
Posts (Atom)














