ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

28 Jul 2014

കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചത്തേങ്ങസംഭരണ പദ്ധതി ആരംഭിച്ചു


    കേരള ക്യഷി വകുപ്പും കേരഫെഡും സംയുക്തമായി നടപ്പിലാക്കുന്ന പച്ചത്തേങ്ങസംഭരണ പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞിയില്‍ അനുവദിച്ച സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം  ഇന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ബഹു. തിരുവമ്പാടി നിയോജകമണ്ഡലം എം എല്‍ എ ശ്രീ സി മോയിന്‍ കുട്ടി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. ക്യഷി ഓഫീസര്‍ ജിഷ പി ജി പദ്ധതി വിശദീകരിച്ചു.

കൂടരഞ്ഞി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പച്ചക്കറി വിത്ത് കിറ്റുകളുടെ വിതരണം നടന്നു


      സംസ്ഥാന സര്‍ക്കാരിന്റെ സമഗ്രപച്ചക്കറി ക്യഷി വികസന പദ്ധതി 2012-13 പ്രകാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പച്ചക്കറി വിത്ത് നല്‍കുന്നതിന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ സ്കൂളുകളില്‍ പച്ചക്കറി വിത്ത് കിറ്റുകളുടെ വിതരണം നടന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ വിദ്യാര്‍ ത്ഥി പ്രതിനിധി ശ്രുതി ടി കെയ്ക്കു നല്‍കി

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി പ്രകാരം നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു.


മഞ്ഞള്‍ വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം   പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ നിര്‍വഹിക്കുന്നു
                          കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2011-12 ഇടവിള ക്യഷി (വനിത) പദ്ധതി പ്രകാരം നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു. പദ്ധതിപ്രകാരമുള്ള മഞ്ഞള്‍ വിത്ത്, ഇഞ്ചി വിത്ത്, വാഴക്കന്ന് എന്നിവയുടെ വിതരണോല്‍ഘാടനം കൂടരഞ്ഞി ക്യഷിഭവന്‍ അങ്കണത്തില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ജാന്‍സി ജെയിംസ്, ക്യഷിഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റുമാരായ ജോഷി.കെ, മോഹന്‍ദാസ് .കെ കാര്‍ഷികവിക സന സമിതി പ്രതിനിധികള്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

സമഗ്ര തെങ്ങു ക്യഷി വികസന പദ്ധതികളുമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ക്യഷിഭവന്‍

കൂടരഞ്ഞി ടൌണ്‍ ക്ലസ്റ്ററില്‍ വളം വിതരണത്തിന്റെ ഉദ് ഘാടനം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ നിര്‍വഹിക്കുന്നു
  
                           കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍  2011-12 വര്‍ഷത്തില്‍ ക്യഷിഭവന്‍ മുഖേന നടന്നു വരുന്ന നാളികേര ക്യഷി വികസന ക്ലസ്റ്ററുകള്‍ തെങ്ങ് ക്യഷിയില്‍ പുത്തനുണര്‍വേകുന്നു. കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍പ്പെടുത്തിയ നാലു ക്ലസ്റ്ററുകള്‍ ആണ് വികസനത്തി ന് ഉണര്‍വേകുന്നത്.

1 Jul 2014

റിട്ടയര്‍മെന്റ് ജീവിതത്തില്‍ വെറുതെയിരിക്കാതെ പച്ചക്കറിക്ക്യഷിയുമായി മാത്യു സാര്‍ ..........



    കൂടരഞ്ഞി മംഗലത്തില്‍ മാത്യു സാറിന്റെ വീട്ടിലേക്കു ചെന്നാല്‍ കാണുവാന്‍ സാധിക്കുന്നത് വീടിനു ചുറ്റും അദ്ദേഹം തന്നെ ഉണ്ടാക്കിയ ഡ്രിപ് ഇറിഗേഷന്‍ സംവിധാനം  ഉപയോഗിച്ച് പരിപാലിക്കുന്ന പച്ചക്കറിക്ക്യഷിയിടമാണ്. പി ടി അധ്യാപകനായി റിട്ടയര്‍ ചെയ്ത മാത്യു സാര്‍ വീട്ടിപ്പാറ പാലത്തിനു സമീപമുള്ള ജലസമ്യദ്ധമായ തന്റെ ക്യഷിയിടത്തില്‍ വീടിനോടു ചേര്‍ന്നു നടത്തുന്ന പച്ചക്കറിക്ക്യഷിയില്‍ കാബേജ്, കോളിഫ്ലവര്‍, തക്കാളി, പയര്‍, പാവല്‍, വഴുതന, ചീനി മുളക് എന്നിങ്ങനെ വിവിധ വിളകളാണ് അവിടെ ക്യഷി ചെയ്യുന്നത്. കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും ലഭിച്ച കാബേജ്, കോളിഫ്ലവര്‍ തക്കാളി, ചീനി മുളക് എന്നിവ മികച്ച രീതിയിലാണ് ക്യഷി ചെയ്തിരിക്കുന്നത്  ക്യഷി വകുപ്പ് 2013-14 പച്ചക്കറിക്ക്യഷി വികസന പദ്ധതിയിലുള്‍പ്പെടുത്തി കൂടരഞ്ഞി ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയ തോട്ടമാണ് അദ്ദേഹത്തിന്റേത്.







( റിപ്പോര്‍ട്ട് - മിഷേല്‍ ജോര്‍ജ് ,ക്യഷി അസ്സിസ്റ്റന്റ് )

26 Feb 2014

വീട്ടുമുറ്റത്ത് പച്ചക്കറിക്ക്യഷിയുമായി ജോസ് കടമ്പനാട്ട്



                                    ക്യഷി വകുപ്പ് 2013-14 വര്‍ഷം നടപ്പില്‍ വരുത്തിയ പച്ചക്കറി വികസന പദ്ധതിയില്‍  കൂടരഞ്ഞി ക്ലസ്റ്ററിലുള്‍പ്പെടുത്തി തയ്യാറാക്കിയ ശ്രീ ജോസ് കടമ്പനാട്ടിന്റെ പച്ചക്കറിക്ക്യഷി. കൂടരഞ്ഞിയിലെ പ്രമുഖ വ്യക്തിത്വവും കര്‍ഷകനുമായ ജോസ് കടമ്പനാട്ട് ക്യഷി ഉദ്യോഗസ്ഥരായ അസ്സി. ക്യഷി ഓഫീസര്‍ കെ. മോഹന്‍ദാസ് ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് എന്നിവരോടൊപ്പം തന്റെ പച്ചക്കറിത്തോട്ടത്തില്‍