ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

18 Aug 2014

കൂടരഞ്ഞിയില്‍ കര്‍ഷകദിനാചരണം നടത്തി



                           കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സുവർണ്ണ ജൂബിലി ഹാളിൽ വെച്ച് കർഷദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാ­സ്റ്റ്യൻ ഇലവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് സി. മോയിൻകുട്ടി എം. എൽ. എ. ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരായി തെരെഞ്ഞെടുക്കപ്പെട്ട ഗോപാലൻ ആലക്കൽ, റോസമ്മ ജോൺ കണ്ണീറ്റുകണ്ടത്തിൽ, മാത്യു പേപ്പതിയിൽ, വിൽസൺ കുറുവത്താഴത്ത്, രാജേഷ് സിറിയക് മണിമലത്തറപ്പിൽ, വി. എ. നസീർ വെഞ്ചാംപുറത്ത് എന്നിവരെ ആദരിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.  

13 Aug 2014

സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും... 


            സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും 2014 ആഗസ്റ്റ് 16 മുതല്‍ 19 വരെയുള്ള തീയതിയില്‍ കോഴിക്കോട് മറൈന്‍ ഗ്രൌണ്ട് ( ബീച്ച്)ല്‍ വെച്ച് നടക്കുന്നു. ക്യഷി- മ്യഗസംരക്ഷണ വകുപ്പുകളുടെ സംയുക്താഭി മുഖ്യത്തിലാണ് ചടങ്ങ് നടക്കുന്നത്.

6 Aug 2014

പച്ചക്കറി വികസന പദ്ധതി 2013-14 - കര്‍ഷകന്‍: ജോണ്‍ കുരീകാട്ടില്‍



ജോണ്‍ കുരീകാട്ടില്‍ 
        കൂടരഞ്ഞിയിലെ മികച്ച കര്‍ഷകനായ ജോണ്‍ കുരീകാട്ടില്‍ ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2013-14 പ്രകാരമുള്ള കൂടരഞ്ഞി പച്ചക്കറി ക്ലസ്റ്ററിലുള്‍പ്പെടുത്തിയ തന്റെ പച്ചക്കറിത്തോട്ടത്തില്‍ നിന്ന് ഈ വര്‍ഷം മികച്ച വിളവാണ് ലഭിച്ചിരിക്കുന്നത്. കൂടരഞ്ഞി പെട്രോള്‍ പമ്പിനു പുറകു വശത്തായി പാട്ടത്തിനെടുത്ത ഒരേക്കര്‍ സ്ഥലത്താണ് അദ്ദേഹം പച്ചക്കറിക്ക്യഷി ചെയ്തിരിക്കുന്നത്. പയര്‍, പാവല്‍, മുളക്, കാരറ്റ്, കാബേജ്, കോളിഫ്ലവര്‍, ബീറ്റ്റൂട്ട്, കക്കിരി, വെള്ളരി എന്നിവ കൂടരഞ്ഞി ക്യഷി ഭവന്റെ സഹായത്തോടെ ഈ തോട്ടത്തില്‍ അദ്ദേഹം ക്യഷി ചെയ്യുന്നു. ശൈത്യകാല വിളകളായ കാബേജ്, കോളിഫ്ലവര്‍ , കാരറ്റ് തുടങ്ങിയവക്ക് ഹൈബ്രിഡ് വിത്തുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ എസ് 183 എന്ന ഇനം വിത്തുകള്‍ കാബേജ് ക്യഷിക്കും ബസന്ത് ഇനം കോളിഫ്ലവറിനും സൂപ്പര്‍ കുറോഡ ഇനം കാരറ്റിനും മധുര്‍ ഇനം ബീറ്റ്റൂട്ടിനും ഉപയോഗിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും പച്ചക്കറിക്ക്യഷി ചെയ്യുന്ന അദ്ദേഹം പോളി ഹൌസും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് പച്ചക്കറിത്തൈകള്‍ ഉല്‍പാദിപ്പിച്ച് വി എഫ് പി സി കെയ്ക്ക് നല്‍കുന്നുണ്ട്. പച്ചക്കറിക്ക്യഷിക്കും മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ സഹായത്തിനായി ഭാര്യ സോഫിയും അദ്ദേഹത്തോടൊപ്പമുണ്ട്
ജോണ്‍ കുരീകാട്ടിലിന്റെ ഫോണ്‍ നം : 9539101823 

28 Jul 2014

കക്കാടംപൊയിലിലെ മണ്ണിന്റെ മനസറിഞ്ഞ കര്‍ഷകന്‍ ....

          
                   കക്കാടംപൊയിലിനെ ഒരു കാലഘട്ടത്തില്‍ സമ്പന്നമാക്കിയ കമുകിന്‍ത്തോട്ടങ്ങള്‍ നശിച്ചു തുടങ്ങിയപ്പോള്‍ ഇനി വേറെ എന്ത് ക്യഷി എന്ന ചോദ്യം അവിടങ്ങളിലെ കര്‍ഷകരുടെ മനസ്സുകളിലേക്ക് കടന്നു വന്നു.  രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ കക്കാടംപൊയിലിലേക്ക്

കൂടരഞ്ഞി എന്ന മലയോര ഗ്രാമപഞ്ചായത്തിലെ ഫീല്‍ഡ് തല പരിശോധനയിലെടുത്ത ചിത്രങ്ങളിലൂടെ

ജാതിക്ക്യഷിയില്‍ വിജയവുമായി ജോസഫ് പ്ലാത്തോട്ടത്തില്‍



ശ്രീ.ജോസഫ് പ്ലാത്തോട്ടം ക്യഷിയിടത്തില്‍
           'പൂവാറന്‍തോട് 'എന്ന സ്ഥലത്തെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവാം, പോകാനുള്ള അവസരമുണ്ടാകാത്തതിനാല്‍ പലര്‍ക്കും ഈ സ്ഥലത്തെപ്പറ്റി കൂടുതലൊന്നുമറിയാന്‍ കഴിഞ്ഞിട്ടുമുണ്ടാവില്ല.  കൂടരഞ്ഞി പഞ്ചായത്തിലെ ഉയര്‍ന്ന

കൂടരഞ്ഞി പഞ്ചായത്ത് 2013-14 വാര്‍ഷിക പദ്ധതി വാഴക്കന്നു വിതരണത്തിന്റെ ഉദ്ഘാടനം



                 കൂടരഞ്ഞി പഞ്ചായത്ത് 2013-14 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വനിതകള്‍ക്കുള്ള വാഴക്കന്നു വിതരണം പദ്ധതിയില്‍ നേന്ത്രവാഴക്കന്നിനു ഗുണഭോക്ത്യ വിഹിതമടച്ച കര്‍ഷകര്‍ക്കുള്ള വാഴക്കന്നു വിതരണത്തിന്റെ ഉദ്ഘാടനം ബഹു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി ജാന്‍സി