ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

13 Oct 2014

പച്ചക്കറിത്തൈകൾ വിൽപ്പനക്കെത്തി..



         

    കൂടരഞ്ഞി കൃഷിഭവനിൽ തക്കാളി, വെണ്ട, വഴുതന, മുരിങ്ങ, പയർ, മുളക് എന്നീ പച്ചക്കറിത്തൈകൾ വിൽപ്പനക്കെത്തിയിട്ടുണ്ട്‌ മുരിങ്ങതൈയുടെ വില 15 രൂപ ബാക്കി തൈകളുടെ വില 10 രൂപ. താൽപര്യമുള്ളവർ കൂടരഞ്ഞി കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്‌.
 


                                                           

22 Sept 2014

കൂടരഞ്ഞി ക്യഷിഭവനില്‍ ഗ്രാഫ്റ്റഡ് കശുമാവിന്‍ തൈകള്‍ വിതരണത്തിനെത്തി

             കൂടരഞ്ഞി ക്യഷിഭവനില്‍ ഗ്രാഫ്റ്റഡ് കശുമാവിന്‍ തൈകള്‍ വിതരണത്തിനെത്തി. 'വ്രിദാചലം' ഇനത്തില്‍പ്പെട്ട കശുമാവിന്‍ തൈ ഒന്നിന് മുപ്പത് രൂപയാണ് വില. താല്‍പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട ഫോണ്‍ നം 0495-2252147

23 Aug 2014

കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചക്കറി വിത്തുകളും തൈകളും വിതരണത്തിനെത്തി...

           കൂടരഞ്ഞി ക്യഷിഭവനില്‍ സൌജന്യ പച്ചക്കറി വിത്തുകളും തൈകളും വിതരണത്തിനെത്തിയിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരമുള്ള കോവല്‍, കറിവേപ്പ്, മുരിങ്ങ എന്നിവയുടെ തൈകളും ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരമുള്ള പച്ചക്കറി വിത്തുകളുമാണ് വിതരണത്തിനെത്തിയിട്ടുള്ളത്. താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും വിത്തും തൈകളും സൌജന്യമായി ലഭിക്കുന്നതാണ്.

കൂടരഞ്ഞി ക്യഷിഭവനില്‍ കുറ്റ്യാടി തെങ്ങിന്‍തൈകള്‍ വില്‍പ്പനക്കെത്തി...


കൂടരഞ്ഞി ക്യഷിഭവനില്‍ മേന്‍മയേറിയ കുറ്റ്യാടി (WCT)തെങ്ങിന്‍ തൈകള്‍ വില്‍പ്പനക്കെത്തി. തെങ്ങിന്‍തൈ ഒന്നിന് വില അറുപത് രൂപ. തെങ്ങിന്‍തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍  കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പേടേണ്ടതാണ്.
കൂടരഞ്ഞി ക്യഷിഭവന്റെ ഫോണ്‍ നം 0495-2252147

22 Aug 2014

സംസ്ഥാന കര്‍ഷക ദിനാഘോഷം 2014 ചിത്രങ്ങളിലൂടെ...

    കോഴിക്കോട് മറൈന്‍ ഗ്രൌണ്ടില്‍  ആഗസ്റ്റ് 16 മുതല്‍ 19 വരെ നടന്ന സംസ്ഥാന കര്‍ഷക ദിനാഘോഷപരിപാടികള്‍  ചിത്രങ്ങളിലൂടെ....