ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

24 Nov 2014

സ്കൂള്‍ പച്ചക്കറിത്തോട്ടം നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു


        ക്യഷി വകുപ്പിന്റെ  പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരം കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ ദാറുല്‍ ഉലൂം എ എല്‍ പി സ്കൂളില്‍ നടപ്പിലാക്കുന്ന സ്കൂള്‍ പച്ചക്കറിത്തോട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കൂടരഞ്ഞി ക്യഷി ഓഫീസര്‍ ജിഷ പി ജി നിര്‍വഹിച്ചു. പി റ്റി എ പ്രസിഡന്റ് നസീര്‍ തടപ്പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ജാബിര്‍ കെ .പി. സ്വാഗതംആശംസിച്ചു   പച്ചക്കറിത്തോട്ടത്തിന്റെ ചാര്‍ജുള്ള അധ്യാപകന്‍ അന്‍വര്‍ സാലിഹ് നന്ദി പറഞ്ഞു. കൊടുവള്ളി ബ്ലോക്ക് ഫീല്‍ഡ് അസ്സിസ്റ്റന്റ് തസ്ലീന, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

14 Nov 2014

കൂടരഞ്ഞി ക്യഷിഭവനില്‍ വിത്തു തേങ്ങ സംഭരിക്കുന്നു.....




           കേരള സർക്കാരിന്റെ ‘കേരസമൃദ്ധി’ പദ്ധതി പ്രകാരം ഉയരം കുറഞ്ഞ ഇനം തെങ്ങുകളുടെ തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനായി കർഷകരിൽ നിന്ന് വിത്ത് തേങ്ങ സംഭരിക്കുന്നു. നല്ല കായ്ഫലമുള്ള ഉയരം കുറഞ്ഞ ഇനം തെങ്ങുകൾ കൃഷിയിടത്തിൽ ഉള്ള കർഷകർ വിത്ത് തേങ്ങ നൽകാൻ തയ്യാറാണെങ്കിൽ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. വിത്ത് തേങ്ങ ഒന്നിന്  രൂപ 40 നിരക്കിൽ വില നൽകുന്നതാണ്‌. ഫോൺ നം 0495-2252147.

12 Nov 2014

ക്യഷിയിടത്തില്‍ ഡ്രിപ്, സ്പ്രിംക്ളര്‍ ജലസേചനസംവിധാനം അപേക്ഷ ക്ഷണിക്കുന്നു.....


                     കൂടരഞ്ഞി ക്യഷിഭവന്‍ പരിധിയില്‍പ്പെട്ട കര്‍ഷകര്‍ക്ക് സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരമുള്ള ഡ്രിപ് , സ്പ്രിംക്ളര്‍ സംവിധാനം സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു. പദ്ധതി പ്രകാരം ഹെകടറിന് ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് കണക്കാക്കിയിട്ടുള്ള തുകയുടെ 45%മാണ് സബ്സിഡിയായി  ലഭിക്കുക. താല്‍പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ഉടന്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നം : 0495-2252147

6 Nov 2014

റോയി മുഞ്ഞാട്ടിലിന്റെ ക്യഷിയിടത്തില്‍ നിന്ന്.



                  കൂടരഞ്ഞി പഞ്ചായത്തിലെ കര്‍ഷകനായ ശ്രീ. റോയി മുഞ്ഞാട്ടില്‍ വീട്ടിപ്പാറയിലുള്ള തന്റെ വീടിനോടു ചേര്‍ന്നുള്ള ക്യഷിയിടത്തില്‍ പാറപ്പുറത്തും പച്ചക്കറിക്ക്യഷി ചെയ്തു കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് . പാറപ്പുറത്ത് മണ്ണുകൊണ്ടു വന്ന് തടമൊരുക്കി ചെയ്യുന്ന കോവല്‍ ക്യഷി എല്ലാ വര്‍ഷവുമെന്ന പോലെ ഈ വര്‍ഷവും അദ്ദേഹം തുടരുന്നു. ക്യഷിയിടത്തില്‍ തരിശായി കിടക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ ക്യഷിയിറക്കാമെന്നു കാണിച്ചുകൊണ്ട് കര്‍ഷകര്‍ക്ക്

29 Oct 2014

പച്ചക്കറിക്ക്യഷി വിളവെടുപ്പ് നടത്തി

       
 ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരം  കൂടരഞ്ഞി ക്യഷിഭവന്റെ സഹായത്തോടെ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ നിര്‍മ്മിച്ച പച്ചക്കറിത്തോട്ട ത്തിലെ വിളവെടുപ്പിന്റെ ഉദ്ഘാടനം മുന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി ലിഡാ ജേക്കബ് നിര്‍വ്വഹിച്ചു ചടങ്ങില്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്,

27 Oct 2014

പാലക്കാടു നിന്നുമൊരു കര്‍ഷകന്‍ - അഗസ്റ്റിന്‍ കണ്ണക്കല്‍ 

          പാലക്കാടു നിന്നും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കക്കാടംപൊയിലെ കള്ളിപ്പാറയിലേക്ക് കുടിയേറി വാഴക്ക്യഷിയില്‍ പെരുമ തീര്‍ക്കുകയാണ് ശ്രീ. അഗസ്റ്റിന്‍ കണ്ണക്കല്‍. നാലു വര്‍ഷം മുമ്പ് കക്കാടംപൊയിലിലെ വാളംതോട്ടില്‍ താമസിക്കുന്ന സ്വന്തം സഹോദരനെ കാണാനെത്തി ഈ സ്ഥലം ഇഷ്ടപ്പെട്ട് ഇവിടെ സ്ഥിരതാമസമാക്കിയ  ഒരു കര്‍ഷകനാണ് അഗസ്റ്റിന്‍. അവിടെത്തന്നെയുള്ള പാമ്പിന്‍ കാവ് എന്ന ഭാഗത്താണ് ആദ്യമായി വാഴക്ക്യഷി തുടങ്ങിയത് രണ്ടു വര്‍ഷം അവിടെ പാട്ടത്തിന് വാഴക്ക്യഷി നടത്തിയ അദ്ദേഹം, ഇപ്പോള്‍ രണ്ടു വര്‍ഷമായി അദ്ദേഹം താമസിക്കുന്ന കള്ളിപ്പാറക്കു സമീപമുള്ള ക്യഷിയിടം പാട്ടത്തിനെടുത്ത് വാഴക്ക്യഷി നടത്തുകയാണ്. ക്യഷിയില്‍ കൂട്ടായി അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ട്. കോട്ടയം പാലാ രാമപുരം സ്വദേശിയായ അഗസ്റ്റിന്‍ മുപ്പതു വര്‍ഷമായി പാലക്കാടു താമസിച്ചു വരികയായിരുന്നു.

23 Oct 2014

കമുകിന് തുരിശ് വിതരണം, തെങ്ങിന് രാസവള വിതരണം



                


      കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2014-15 പ്രകാരം കമുകിന് തുരിശ് വിതരണം, തെങ്ങിന് രാസവള വിതരണം ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ രാസവളം, തുരിശ് എന്നിവ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ അംഗീകൃത ഡീലർമാരിൽ നിന്നും വാങ്ങി ബില്ലും അനുബന്ധ രേഖകളും സഹിതം ഒക്‌ടോബർ 31 വരെയുള്ള ഏതെങ്കിലും പ്രവർത്തിദിനങ്ങളിൽ  കൂടരഞ്ഞി ക്യഷിഭവനിൽ സമർപ്പിക്കേണ്ടതാണ്‌.
     

NB : ഗുണഭോക്തൃ ലിസ്റ്റ് കൂടരഞ്ഞി ക്യഷിഭവനിൽ ലഭ്യമാണ്‌