വീളകളുടെ കീട,രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് കൂടരഞ്ഞി ക്യഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനില്‍ 7.2.2015നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
2 Feb 2015
27 Jan 2015
സമഗ്ര പച്ചക്കറിവികസന പദ്ധതിയില്‍ പച്ചക്കറിത്തോട്ടമൊരുക്കി കറപ്പനും ഷാജിയും .....
![]() |
| കറപ്പനും ഷാജിയും |
പ്രതീക്ഷിക്കാനാവൂ.
സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ വിതരണം നടത്തി..
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുരുമുളക് സംരക്ഷണ സമിതിയിലൂടെ സുഗന്ധ വിള വികസന പദ്ധതി 2014-15 പ്രകാരം സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നീ ജൈവരോഗകീട ബാധ നിയന്ത്രണോപാധികളുടെ വിതരണം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ നടന്ന ചടങ്ങ് ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ കെ സെബാസ്റ്റ്യന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ക്യഷി ഓഫീസര്‍ ജിഷ പിജി സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍ മെമ്പര്‍മാരായ എല്‍സമ്മ ജോര്‍ജ്ജ്, ജാന്‍സി ബാബു എന്നിവര്‍ ചടങ്ങിന് ആശംസയര്‍പ്പിച്ചു. ചടങ്ങില്‍ കുരുമുളക് കര്‍ഷകര്‍ക്ക് സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നിവയുടെ വിതരണവും നടത്തി.
പ്രധാന കാര്‍ഷിക വിളകളെ അക്രമിക്കുന്ന കുമിള്‍, ബാക്‌ടീരിയ രോഗങ്ങളെ
നിയന്ത്രിക്കാന്‍ ശേഷിയുള്ള മിത്ര ബാക്‌ടീരിയയാണ് സ്യൂഡോമോണാസ്. ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇതിനു
കഴിയും. കാർഷിക രംഗത്ത് കുമിൾനാശിനിയായി ഉപയോഗിക്കുന്ന ട്രൈക്കോഡെർമ ഒരു
21 Jan 2015
പൂവാറന്‍തോട് ജി എല്‍ പി സ്കൂളിലെ പച്ചക്കറിത്തോട്ട നിര്‍മ്മാണം പുരോഗമിക്കുന്നു
ക്യഷി വകുപ്പ് പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരം കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ പൂവാറന്‍തോട് ജി എല്‍ പി സ്കൂളില്‍ നിര്‍മ്മിക്കുന്ന വിദ്യാലയ പച്ചക്കറിത്തോട്ടത്തിലെ പ്രവ്യത്തികള്‍ പുരോഗമിക്കുന്നു. ഹെഡ് മാസ്റ്റര്‍ അച്യുതന്‍, പച്ചക്കറിത്തോട്ടത്തിന്റെ ചാര്‍ജുള്ള അധ്യാപകന്‍ രാജ് ലാല്‍, പി ടി എ പ്രസിഡന്റ് രാജേന്ദ്രന്‍ കന്നുവള്ളില്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേത്യത്വത്തിലാണ് ഇവിടെ പച്ചക്കറിക്ക്യഷി പുരോഗമിക്കുന്നത്. ശൈത്യകാല പച്ചക്കറികള്‍ നന്നായി വിളയുന്ന കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ തോട്ടത്തില്‍ നിന്നും ഇതിനകം കോളിഫ്ലവറിന്റെ വിളവെടുപ്പ് നടത്തി. പയര്‍, പാവല്‍ , തക്കാളി, ചീര, വെണ്ട, വഴുതന, മത്തന്‍, പടവലം, കാബേജ്, കോളിഫ്ലവര്‍ എന്നിവയുടെ ക്യഷി ഇവിടെ പുരോഗമിക്കുകയാണ്.
8 Jan 2015
ജാതിക്ക്യഷിക്ക് ആനുകൂല്യം നല്‍കുന്നു....
RKVY ജാതിക്ക്യഷിവികസന പദ്ധതി 2014-15 പ്രകാരം പുതിയതായി ജാതിക്ക്യഷിചെയ്ത
കര്‍ഷകര്‍ക്ക് ആനുകൂല്യത്തിനായി കൂടരഞ്ഞി ക്യഷിഭവനില്‍ അപേക്ഷ
ക്ഷണിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ക്യഷിഭവനിൽ നിന്നും
ജാതിക്ക്യഷിക്ക് ആനുകൂല്യം കൈപ്പറ്റാത്തവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ ജനുവരി 12 നകം ക്യഷിഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്.
31 Dec 2014
സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കൂടരഞ്ഞിയില്‍ ഗ്രോബാഗ് വിതരണം ചെയ്തു..
ക്യഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി കൂടരഞ്ഞിയില്‍ ഗ്രോബാഗ് വിതരണം നടത്തി നാല്‍പത്തിയേഴോളം കര്‍ഷകര്‍ക്കാണ് കൂടരഞ്ഞിയില്‍ പദ്ധതി പ്രകാരം ഗ്രോബാഗുകള്‍ ലഭ്യമായത്. ഈ പദ്ധതി പ്രകാരം ക്യഷിഭവനില്‍ അഞ്ഞൂറ് രൂപ അടച്ചാല്‍ ഇരുപത്തിയഞ്ചോളം ഗ്രോബാഗുകള്‍ മണ്ണു നിറച്ച് വളവുമിട്ട് തൈകളും വെച്ച് കര്‍ഷകരുടെ വീട്ടില്‍ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് . പയര്‍, തക്കാളി, വെണ്ട, വഴുതന, മുളക് എന്നിവയുടെ തൈകളാണ് ഗ്രോബാഗില്‍ നട്ടു നല്‍കിയത്. ടെറസ്സിലും മറ്റു സ്ഥലങ്ങളിലും പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് അനുയോജ്യമാണ് ഗ്രോബാഗുകള്‍. ചാക്കു പോലെ പെട്ടെന്ന് ദ്രവിക്കുകയില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. ഈ പദ്ധതിയില്‍ ഗ്രോബാഗുകളുടെ വിതരണം കൂടരഞ്ഞിയില്‍ നടത്തിയത് വി എഫ് പി സി കെയാണ്.
17 Dec 2014
പച്ചക്കറിത്തോട്ടമൊരുക്കി കൂടരഞ്ഞി ക്യഷിഭവന്‍
വിഷരഹിത പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് വിത്തും തൈകളും നല്‍കുന്നതിനൊപ്പം പരിമിതമായ സ്ഥലത്ത് പച്ചക്കറിക്ക്യഷി ചെയ്ത് കൂടരഞ്ഞി ക്യഷിഭവന്‍ മാത്യകയാവാന്‍ ശ്രമിക്കുകയാണ്. പാവല്‍, പയര്‍, വഴുതന, വെണ്ട, തക്കാളി, കോവല്‍, പടവലം, നിത്യ വഴുതന എന്നിവയാണ് ക്യഷിഭവന്‍ പരിസരത്ത് ക്യഷി ചെയ്തു വരുന്നത്.
Subscribe to:
Posts (Atom)




