ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

16 Mar 2015

കരിങ്കുറ്റിയില്‍ അടുക്കളത്തോട്ടമൊരുക്കി ജെയ്സണ്‍


                  കൂടരഞ്ഞി ബൈപ്പാസ് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ കരിങ്കുറ്റി ഭാഗത്തുള്ള ജെയ്സണ്‍  വാഴയില്‍ എന്ന കര്‍ഷകന്റെ ക്യഷിയിടവും അതിലെ പച്ചക്കറികളും ശ്രദ്ധയില്‍പ്പെടാതിരിക്കില്ല. നീളം കുറഞ്ഞ പടവലം തൂങ്ങി നില്‍ ക്കുന്നതു കാണുമ്പോള്‍ തന്നെ എല്ലാവരുടെയും കണ്ണുകള്‍ അതിലുടക്കും. സാധാരണ നീളം കൂടിയ പടവലം കണ്ടിട്ടുള്ളവര്‍ക്ക് ഇതൊരു പുതുമയാണ്. പടവലത്തിന്റെ പന്തലില്‍ തൂക്കിയിട്ടിരിക്കുന്ന ഫിറമോണ്‍ കെണി പുതിയ അറിവുകള്‍ പ്രയോജനപ്പെടുത്തുന്ന കര്‍ഷകന്‍  അവിടെയുണ്ടെന്ന് സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ തന്റെ പച്ചക്കറിത്തോട്ടത്തിനു ചുറ്റും മഞ്ഞപ്പൂക്കളുണ്ടാകുന്ന ചെടികള്‍

13 Mar 2015

പച്ചക്കറിക്ക്യഷിയുടെ ആവേശത്തില്‍ ഒരു കുരുന്ന്... മുക്കം സി ടി വിയില്‍ വാര്‍ത്തയായപ്പോള്‍

ക്യഷിഭവന്‍ കൂടരഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച മുഹമ്മദ് ഷെമീം എന്ന കൊച്ചു ബാലന്റെ പച്ചക്കറിക്ക്യഷി  മുക്കം സി ടിവിയില്‍ വാര്‍ത്തയായപ്പോള്‍

11 Mar 2015

നായാടംപൊയിലിലെ പച്ചക്കറിയുടെ ഹരിതാഭ

                                                 

               കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും അകലെയുള്ളതുമായ പ്രദേശമാണ് നായാടംപൊയില്‍. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലുമായി കിടക്കുന്ന ഈ പ്രദേശം എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. കൂടരഞ്ഞിയില്‍ നിന്ന് ഏകദേശം ഇരുപത് കിലോമീറ്ററിനു മേലെ സഞ്ചരിച്ചാലെ ഇവിടെയെത്താന്‍ കഴിയുകയുള്ളൂ. അതു കൊണ്ടു തന്നെ ഇവിടെ പെട്ടെന്ന്  ക്യഷിഭവനില്‍ നിന്നും പരിശോധനകള്‍ക്ക് എത്താന്‍ കഴിയാറില്ല. ഈ പ്രദേശത്ത് നിന്നും അപേക്ഷകള്‍ വരുമ്പോള്‍ എല്ലാം ഒന്നിച്ച് നോക്കാറാണ് പതിവ് . അതുകൊണ്ട് തന്നെ നായാടംപൊയിലില്‍ നിന്ന് കൂവ്വപ്പാറയില്‍ ഷൈനിന്റെയും ജെസ്സിയുടെയും പച്ചക്കറിക്ക്യഷി വികസന പദ്ധതിയിലുള്‍പ്പെടുത്തിയ അപേക്ഷ ലഭിച്ചപ്പോള്‍ അവിടെ നിന്ന് മറ്റ് അപേക്ഷകള്‍ ലഭിക്കുമ്പോള്‍ അവയുടെ കൂടെ പരിശോധന നടത്താമെന്ന് തീരുമാനിക്കുകയാണ് ചെയ്തത്.

9 Mar 2015

ടെറസ്സില്‍ പച്ചക്കറിത്തോട്ടമൊരുക്കി സന്തോഷ് പൊട്ടനാനിക്കല്‍

                          
                   
           കൂടരഞ്ഞിയിലെ ഓട്ടോ ഡ്രൈവറാണ് സന്തോഷ്. ഓട്ടോയോടിക്കുമ്പോഴും സന്തോഷിന്റെ മനസ്സ് ക്യഷിയിലാണ്.  അദ്ദേഹം തന്റെ ജോലിക്കിടയിലും സ്വന്തമായുള്ള 20 സെന്റ് സ്ഥലത്ത് വിള വൈവിധ്യമൊരുക്കുകയാണ്  ചെയ്യുന്നത്. ടെറസ്സിലും മുറ്റത്തുമായി വിവിധ തരം വിളകളാണ് ക്യഷി ചെയ്തു വരുന്നത്. പച്ചക്കറിക്ക്യഷി ചെയ്യുന്നതിനായി മോഹമുദിച്ചപ്പോള്‍ ആകെയുള്ള സ്ഥലത്ത് വീടു നില്‍ക്കുന്ന സ്ഥലം കഴിഞ്ഞ് കുറച്ചു  ഭാഗം മാത്രമേ പച്ചക്കറിക്ക്യഷിക്കു അനുയോജ്യമായ സ്ഥലമുള്ളൂ. വിശാലമായി കിടക്കുന്ന ടെറസ്സ് കണ്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല  ടെറസ്സില്‍ ക്യഷി ചെയ്യാന്‍ തീരുമാനിച്ചു. ആദ്യം ടെറസ്സില്‍ കട്ടിയേറിയ സില്‍പോളിന്‍ ഷീറ്റ് വിരിച്ചു തുടര്‍ന്ന് മണ്ണ് ടിപ്പറില്‍ കൊണ്ടു വന്ന് ടെറസ്സിലേക്കു കയറ്റി. കുറേ സിമന്റ് പൈപ്പുകളും ഇറക്കി അതിലെല്ലാം പച്ചക്കറികള്‍ നട്ടു. പൈപ്പുകളില്‍ കോഴിവളവും മണ്ണും കലര്‍ത്തിയാണ് നിറച്ചത്. പൈപ്പുകള്‍ ടെറസ്സിലും വീടിനു ചുറ്റുമായി വിന്യസിച്ചു. തുടര്‍ന്ന് ടെറസ്സിലേക്ക് പച്ചക്കറിത്തൈകള്‍ നട്ട് ക്യഷി വിപുലപ്പെടുത്തി.  

കേര വെളിച്ചെണ്ണ വില്‍പ്പനക്കെത്തി

                         കൂടരഞ്ഞി ക്യഷിഭവനില്‍ കേരഫെഡ് ഉല്‍പ്പന്നമായ കേര വെളിച്ചെണ്ണ വില്‍പ്പനക്കെത്തി. അര ലിറ്റര്‍ പാക്കറ്റാണ് വില്‍പ്പനക്കായി ക്യഷിഭവനില്‍ എത്തിയിരിക്കുന്നത്. ഒരു പാക്കറ്റിന്റെ വില എണ്‍പതു രൂപയാണ്. ക്യഷിഭവന്‍ പ്രവ്യത്തി ദിവസങ്ങളില്‍  ഈ ഉല്‍പ്പന്നം ലഭ്യമാണ്.

4 Mar 2015

അനുകരിക്കാന്‍ ഒരു അടുക്കളത്തോട്ടം ...

           
               നല്ല വെയിലുള്ള സ്ഥലമില്ലാത്തതിനാല്‍ പച്ചക്കറിക്ക്യഷി ചെയ്തില്ല, എങ്ങനെ ചെയ്താലും കീട,രോഗ ബാധയാണ് എന്നു പറയുന്നവര്‍ക്ക് അനുകരിക്കാന്‍ ഒരു മാത്യക. കൂടരഞ്ഞി കാരാട്ടുപാറയില്‍ റോബിന്‍ തറപ്പേല്‍ എന്ന കായികാധ്യാപകന്റെ മുറ്റവും ടെറസ്സും മുഴുവനും പച്ചക്കറിക്ക്യഷിയാണ്. അഞ്ചു സെന്റിനടുത്തുള്ള പുരയിടത്തില്‍ അദ്ദേഹം പയര്‍, പാവല്‍, പടവലം, ചുരക്ക, ചീര, ചതുരപ്പയര്‍ , സൊയാബീന്‍, മുളക്, കാബേജ്, കോളിഫ്ലവര്‍, തക്കാളി, വഴുതിന തുടങ്ങിയ വിളകള്‍ ക്യഷി ചെയ്തു വരുന്നു. മികച്ച വിളവാണ് അദ്ദേഹത്തിന് ഈക്കൊല്ലം ലഭിച്ചത്. കൂടരഞ്ഞി ക്യഷിഭവനിലൂടെ ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി  പ്രകാരം ലഭിച്ച തൈകളും മറ്റ് സ്രോതസ്സുകളില്‍ നിന്നും ലഭിച്ച വിത്തുകളുമാണ്, ഈ ക്യഷിക്കുപയോഗിച്ചിരിക്കുന്നത്. ജൈവ

2 Mar 2015

പച്ചക്കറിക്ക്യഷിയുടെ ആവേശത്തില്‍ ഒരു കുരുന്ന്....

                      സ്കൂളില്‍ ഒന്നാം ക്ലാസ്സുകാരന്‍ പക്ഷേ ക്യഷിയില്‍ പത്താം ക്ലാസ്സുകാരന്‍ അതാണ് മുഹമ്മദ് ഷെമീമെന്ന കുരുന്നിന്റെ വീട്ടിലെ ടെറസ്സിലേക്ക് കയറുമ്പോള്‍ മനസ്സില്‍ തോന്നുക. താഴെക്കൂടരഞ്ഞി ദാറുല്‍ ഉലൂം എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസ്  വിദ്യാര്‍ഥിയായ ഷെമീമിന്റെ വീട്ടിലെ ടെറസ്സില്‍ പയര്‍, പാവല്‍, പടവലം, മുളക്, വഴുതന, കോളിഫ്ലവര്‍, കാബേജ്, വെള്ളരി തുടങ്ങി ഒരു വീട്ടില്‍ വേണ്ട എല്ലാ വിളകളും വളരുന്നു. കൂടരഞ്ഞി നമ്പ്യാര്‍ത്തൊടി വീട്ടില്‍ ഫൈസലിന്റെ മകനാണ് ഷെമീം. ഉമ്മ ആയിഷ വല്ല്യുപ്പ മുഹമ്മദ് വല്ല്യുമ്മ  ആമിന എന്നിവരും ഷെമീമിനു പ്രോത്സാഹനം നല്‍കി ഒപ്പമുണ്ട്. സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന സ്കൂളില്‍ വിതരണം ചെയ്ത വിത്തുകളാണ് നമ്പ്യാര്‍ത്തൊടി വീട്ടില്‍ അടുക്കളത്തോട്ടമൊരുങ്ങുന്നതിന് നിമിത്തമായത്. സ്കൂളില്‍ നിന്നും ലഭിച്ച വിത്തുകളുപയോഗിച്ച് ടെറസ്സിലെ വിശാലമായ സ്ഥലത്ത് പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് കുടുംബാംഗങ്ങളെല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു.