ക്യഷിയെ ഉപജീവനമാക്കിയ കര്‍ഷകരാണ് ഈ കര്‍ഷകദിനത്തില്‍ കൂടരഞ്ഞിയില്‍ ആദരിക്കപ്പെടുന്നത്. ക്യഷിയെ സ്നേഹിക്കുന്ന ഇങ്ങനെയുള്ള കര്‍ഷകരെ ആദരിക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ ഈ ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ നിര്‍വ്വഹിക്കുന്നു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കര്‍ഷകദിനത്തില്‍ ആദരിക്കുന്ന കര്‍ഷകര്‍
വി. ജെ. അബ്രഹാം
വാലുമണ്ണേല്‍
കൂടരഞ്ഞി
(മികച്ച കര്‍ഷകന്‍)
രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ക്കിടയിലും ക്യഷിയെ സ്നേഹിച്ച് ക്യഷിക്കാരനായി. കൂടരഞ്ഞി പനക്കച്ചാല്‍കുന്നില്‍ തന്റെ ക്യഷിയിടത്തിലേക്കിറങ്ങി പൂര്‍ണ്ണസമയ കര്‍ഷകനായ ജോസേട്ടനെന്നു വിളിക്കുന്ന വി ജെ അബ്രാഹം. തെങ്ങും കമുകും ജാതിയും കുരുമുളകും കാപ്പിയും റബറും വിളഞ്ഞു നില്‍ക്കുന്ന ക്യഷിയിടം. ഇടവിളയായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, ചെറുകിഴങ്ങുകള്‍, പച്ചക്കറിക്ക്യഷി കൂടാതെ ടെറസ്സിനു മുകളില്‍ യു വി ഷീറ്റ് ഉപയോഗിച്ചുള്ള മഴമറക്ക്യഷി കൂടെ തുള്ളിനന രീതിയും. വളര്‍ത്തുമ്യഗ സമ്പത്തായി നാലു പശുക്കള്‍, നാല്‍പ്പത് വാത്തകള്‍, ടര്‍ക്കിക്കോഴികള്‍, മീന്‍ വളര്‍ത്തല്‍ ഇവയെല്ലാം ഇദ്ദേഹത്തിന്റെ ക്യഷിയിടത്തെ വ്യത്യസ്തമാക്കുന്നു.






