ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

3 Feb 2019

അഷ്റഫിന്റെ 'ഹരിതഭവനം'

           
 കൈവശസ്ഥലം എത്രയുമാകട്ടെ അത് ഒട്ടും പാഴാക്കാതെ ഉപയോഗപ്പെടുത്തുകയാണ് ഒരു മികച്ച കര്‍ഷകന്‍ ചെയ്യുന്നത് അങ്ങനെ ഒരാളെ നമുക്ക് കോഴിക്കോട് കൂടരഞ്ഞിയില്‍ കണ്ടെത്താം.  കേബിള്‍ ടി വി ഓപ്പറേറ്ററാണ് കപ്പോടത്ത് അഷ്റഫ് പതിനാറ് വര്‍ഷമായി ഇദ്ദേഹം ഈ രംഗത്തുണ്ട്. പത്തു സെന്റിലൊതുങ്ങുന്നു അദ്ദേഹത്തിന്റെ വീടും പുരയിടവും. ക്യഷിയെ സ്നേഹിക്കുന്ന ക്യഷിയുടെ പുതുരീതികള്‍ പരീക്ഷിക്കുന്ന യുവകര്‍ഷകനാണ് ഇദ്ദേഹം. അറിവുകള്‍ തേടി അത് കണ്ടെത്തി പ്രയോഗിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഈ യുവാവ്. അക്വാപോണിക്സ്, മഴമറക്ക്യഷി, തിരിനനക്ക്യഷി, തുള്ളിനനക്ക്യഷി എന്നിവയിലൂടെ തന്റെ ചുറ്റുവട്ടം ഹരിതാഭമാക്കുകയാണ്. അതോടൊപ്പം അടുക്കളമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കിമാറ്റാനുള്ള ഇരട്ടടാങ്കോട് കൂടിയ ബയോഗ്യാസ് സംവിധാനവും  കോഴിമുട്ട വിരിയിക്കുന്നതിനുള്ള ഇന്‍കുബേറ്റര്‍ സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു.

30 Jan 2019

മൂന്നിനം പയര്‍ കൊണ്ട് ഒരേക്കര്‍ ക്യഷി


 പച്ചക്കറിക്ക്യഷിയില്‍ മൂന്നിനം പയര്‍ ക്യഷി ചെയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് കൂടരഞ്ഞി കള്ളിപ്പാറ പത്തായപ്പുര കാസിം. ഒരേക്കര്‍ സ്ഥലത്താണ് മൂന്ന് തരം പയര്‍ ഇടകലര്‍ത്തിയുളള ക്യഷി. ആറു വര്‍ഷമായുളള ക്യഷിയില്‍ ഈ വര്‍ഷം ഒരേക്കര്‍ സ്ഥലത്ത് ഏതു സമയത്തും ഇവിടെ പയര്‍ ലഭ്യമാണ്. പയറുക്യഷിയില്‍ രണ്ട് സങ്കരയിനം പയറും ഒരു നാടന്‍ ഇനവുമാണ്ക്യഷി ചെയ്യുന്നത്. സൂപ്പര്‍ ലൈറ്റ് ഇനത്തില്‍ പ്പെട്ട വെള്ളനിറം ചേര്‍ന്ന പയറും  കടും പച്ച നിറത്തിലുളള 'ഹരിത' പയറും വയലറ്റ് നിറത്തിലുള്ള നാടന്‍ പയറും  കായ്ച്ചു നില്‍ക്കുന്ന മനോഹരമായ തോട്ടം ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നു.

23 Jan 2019

കരനെൽക്യഷി വിളവെടുത്തു


കാര്‍ഷിക വികസന കർഷകക്ഷേമ വകുപ്പ് കരനെൽക്യഷി വിസ്ത്യതി വ്യാപന പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവൻ മുഖേന  പുഷ്പഗിരിയിൽ  പന്തപ്പള്ളിൽ റോയി എന്ന കർഷകൻ രണ്ടരയേക്കർ സ്ഥലത്ത് ചെയ്ത   കരനെൽക്യഷിയുടെ  വിളവെടുപ്പ് നടത്തി. അസിസ്റ്റന്റ് ക്യഷി ഓഫിസർ ഹരികുമാർ എൻ കെ., ക്യഷി അസിസ്റ്റന്റ് മിഷേൽ ജോർജ്, റോയ് പന്തപ്പള്ളിൽ, ജോസഫ് കുന്നുമ്മൽ, പ്രഭാനന്ദൻ, ഷിജോ മാങ്കയം, ഷെബീബ് മരഞ്ചാട്ടി, കുട്ടി പുത്തൻ പുര  എന്നിവരുടെ  നേത്യത്വത്തിൽ കൊയ്ത്ത് നടത്തി. ക്യഷിഭവൻ മുഖേന ലഭിച്ച ഉമ നെൽവിത്താണ് ക്യഷിയ്ക്ക് ഉപയോഗിച്ചത്.വന്യജീവിശല്യം നേരിടാൻ ക്യഷിയുടെ അതിരുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ക്യഷി സംരക്ഷിച്ചത്. ക്യഷിയുടെ ഓരോ ഘട്ടത്തിലും കൂടരഞ്ഞി ക്യഷി ഓഫിസർ അഞ്ജലി എ ഹരി മറ്റ് ക്യഷിഭവൻ ഉദ്യോഗസ്ഥർ എന്നിവരുടെ  നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. വളപ്രയോഗവും കീടരോഗനിയന്ത്രണവും നിർദ്ദേശാനുസരുണം മാത്രമാണ് ചെയ്തത്.

17 Jan 2019

ഇവിടെ ഒരുങ്ങുന്നു പഴങ്ങളുടെ തോട്ടം..

         
                                         'മലബാറിലെ ഊട്ടി' എന്ന് വിളിപ്പേരുള്ള കക്കാടംപൊയിലിലെ 'കോഴിപ്പാറ' വെള്ളച്ചാട്ടം കാണാന്‍ വരുന്ന സന്ദര്‍ശകര്‍ ഇവിടുത്തെ മനം മയക്കുന്ന കാഴ്ചകള്‍ കണ്ട് ഇഷ്ടപ്പെട്ട് ഒരു സെന്റ് സ്ഥലമെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കാറുണ്ട് . അങ്ങനെ സ്ഥലം വാങ്ങിയവരാണ് മലപ്പുറംകാരായ പൂവഞ്ചേരില്‍ അബ്ദുള്‍ ഹമീദ് ഹാജിയും സഹോദരന്‍ അബ്ദുള്‍ സലീമും. ഇവര്‍ പഴങ്ങളെ വളരെയധികം സ്നേഹിക്കുന്നവരാണ്. ജീവിതത്തില്‍ നാം കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ നിരവധി പഴങ്ങള്‍ അവയുടെ തൈകള്‍ അതെവിടെയാണെങ്കിലും തേടിപ്പിടിച്ച് ഇവിടെ ക്യഷിയിടത്തില്‍ നട്ടു വളര്‍ത്തുന്നു. ഇവരുടെ പരിശ്രമത്തില്‍ കക്കാടംപൊയിലിന്റെ വശ്യ മനോഹാരിതയില്‍ ഒരുങ്ങുകയാണ് വിവിധ തരം പഴങ്ങളുടെ ഒരു തോട്ടം.

4 Jan 2019

കൂട്ടായ്മയില്‍ ജൈവപച്ചക്കറിക്ക്യഷി

                         
                  അയല്‍ക്കാര്‍ ഒന്നു ചേര്‍ന്ന് വിളയിച്ചത് സൗഹ്യദത്തിന്റെ പച്ചക്കറികള്‍. കൂടരഞ്ഞി കരിങ്കുറ്റി മുണ്ടമലയിലെ ഏഴോളം വരുന്ന അയല്‍ക്കാര്‍ ഒന്നു ചേര്‍ന്ന് ഒരേക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറിക്ക്യഷിയൊരു ക്കിയിരിക്കുകയാണ്. വിഷം കിനിയുന്ന രാസ കീടനാശിനികള്‍ ഒഴിവാക്കിയാണ് ഇവിടെ ക്യഷി. 
                                  ഈ കൂട്ടായ്മയില്‍ അംഗമായ തോട്ടത്തില്‍മ്യാലില്‍ അഗസ്റ്റിന്‍  എന്ന കര്‍ഷകന്റെ ക്യഷിയിടത്തിലാണ് ജൈവപച്ചക്കറികള്‍ വിളയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ചിന്നമ്മയും അയല്‍ക്കാരും സുഹ്യത്തുക്കളുമായ പുരുഷന്‍ വാഹാനിയില്‍, ചന്ദ്രന്‍ കിഴക്കേപുതിയിടത്തില്‍, വേലായുധന്‍ മണക്കാട്ട്പറമ്പില്‍, സുനില്‍ കോട്ടൂര്‍, അനീഷ് എന്നിവരടങ്ങിയ ഏഴംഗ സംഘമാണ്  ഇവിടെ പച്ചക്കറിക്ക്യഷിയൊരുക്കിയത്.

21 Nov 2018

ജേക്കബിന്റെ ജൈവക്യഷിത്തോട്ടം

                       

                                 കാറ്ററിംഗ് ഇവന്റ് മനേജ് മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന  കൂടരഞ്ഞി മംഗലത്തില്‍ ജേക്കബ് മാത്യു ഇന്ന് പുതിയൊരു ദൗത്യത്തിലാണ്. പുതിയ തലമുറ താല്പര്യം കാണിക്കാത്തതും എന്നാല്‍ നമ്മുടെ ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതുമായ ക്യഷിയിലേക്ക് അതും  മണ്ണിന് ദോഷകരമാകാത്തതും മണ്ണിന് പുതുജീവന്‍ നല്‍കുന്നതുമായ ജൈവക്യഷിയിലേക്ക് നിലവിലുള്ള കര്‍ഷകരേയും പുതുതലമുറ കര്‍ഷകരേയും ആക്യഷ്ടരാക്കുക എന്ന ദൗത്യമാണ് സ്വയം ഏറ്റെടുത്തിരിക്കുന്നത്. അതിനായി വീട്ടിപ്പാറയില്‍ വീടിനോട് ചേര്‍ന്ന സ്വന്തം ക്യഷിയിടം ജൈവ ക്യഷിത്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് ഈ യുവ കര്‍ഷകന്‍. ജൈവ ക്യഷിയില്‍ മാത്യക തീര്‍ക്കുക എന്ന ദൗത്യവും അതോടൊപ്പം ജൈവ ക്യഷി വിജയിപ്പിക്കുക എന്ന പരീക്ഷണവും  അദ്ദേഹം ഏറ്റെടുത്തിരിക്കുന്നു.

16 Aug 2016

കര്‍ഷകദിനം 2016 -ആദരിക്കപ്പെടുന്ന കര്‍ഷകര്‍

വല്‍സല മോഹനന്‍ വാഹാനിയില്‍
                   പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂവാറന്‍തോട്ടിലെ കര്‍ഷക കുടുംബത്തിലേക്ക് വിവാഹം കഴിച്ചു വരുമ്പോള്‍ ക്യഷിയെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ജീവിതം വല്‍സലയെ കൂടരഞ്ഞി പഞ്ചായത്തിലെ മികച്ച കര്‍ഷകയാക്കി മാറ്റിയിരിക്കുകയാണ്. പൂവാറന്‍തോട്ടിലെ കല്ലംപുല്ല് പ്രദേശത്ത് ഭര്‍ത്താവ് മോഹനന്റെയും ഇവരുടേയും പേരിലുള്ള നാലരയേക്കര്‍ ക്യഷിയിടത്തിലെ സജീവ സാന്നിധ്യമാണ് ഈ കര്‍ഷക. രാവിലെ എട്ടു മണിയോടെ വീട്ടു ജോലികള്‍ തീര്‍ത്ത് ക്യഷിയിടത്തിലേക്കിറങ്ങുന്ന ഈ കര്‍ഷകയുടെ ക്യഷിപ്പണികള്‍ സന്ധ്യയോടു കൂടിയാണ് അവസാനിക്കുന്നത്. ക്യഷിയിടത്തിലെ ഏതു ജോലികളാണെങ്കിലും അത് ചെയ്യുന്നതിന് യാതൊരു വൈമുഖ്യവും കാണിക്കാറില്ല എന്നത് ഈ കര്‍ഷകയെപ്പറ്റി എടുത്തു പറയേണ്ട കാര്യമാണ്. തൈ നടുന്നതു മുതല്‍ വിളവെടുപ്പും അവയുടെ സംസ്കരണ പ്രക്രിയയില്‍ വരെയും ഇവരുടെ കയ്യെത്തുന്നു. കാപ്പി, ജാതി കൊക്കോ, കുരുമുളക്, കുടമ്പുളി, വാഴ, ഫലവ്യക്ഷങ്ങള്‍ എന്നിവ ഇവരുടെ ക്യഷിയിടത്തില്‍ ക്യഷി ചെയ്തു വരുന്നു. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഭര്‍ത്താവിനൊപ്പം രണ്ടായിരത്തില്‍ കുറയാതെയുള്ള വാഴ ക്യഷി ചെയ്യുന്ന ഈ കര്‍ഷക ഇവിടുത്തുകാര്‍ക്ക് ഒരു മാത്യകയാണ്. ക്യഷി മുഖ്യ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ഇവരുടെ ക്യഷിയിടത്തില്‍ മറ്റെങ്ങുമില്ലാത്ത രീതിയില്‍ കുടമ്പുളിയുടെ 23 മരങ്ങള്‍  ക്യഷി ചെയ്തു വരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാപ്പി, കുരുമുളക്, ജാതി എന്നിവയുടെ പുതിയ തൈകള്‍ നട്ടു വളര്‍ത്തി ഈ ക്യഷികളുടെ പുനരുദ്ധാരണം നടത്തുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ഇവര്‍ക്ക് ഒരു ദിവസത്തിലെ പകല്‍ സമയം ക്യഷിയിടത്തില്‍ പണികള്‍ തീര്‍ക്കുന്നതിന് തികയാറില്ല എന്നത് ഇവര്‍ ക്യഷിയെ അത്രയധികം സ്നേഹിക്കുന്നു എന്നതിന് തെളിവാണ്.