ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

29 Dec 2019

ജൈവക്യഷിയുമായി കാരാട്ടുപാറ പച്ചക്കറിക്ക്യഷികൂട്ടായ്മ

                   
   രാസകീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ മാറാരോഗങ്ങള്‍ വരുത്തിവെയ്ക്കും എന്ന തിരിച്ചറിവിലാണ് നാം. വിഷമടിച്ചു വരുന്ന പച്ചക്കറികള്‍ക്ക് പകരം നമ്മുടെ ക്യഷിയിടങ്ങളില്‍ രാസ കീടനാശിനികള്‍ ഉപയോഗിക്കാതെ പച്ചക്കറികള്‍ ക്യഷി ചെയ്യണം എന്ന തിരിച്ചറിവും നമുക്കുണ്ട്. എങ്കിലും പച്ചക്കറികള്‍ നമ്മുടെ തൊടികളില്‍ പച്ചക്കറികള്‍ ക്യഷി ചെയ്യുന്നതിന് നാം മടി കാണിക്കാറുണ്ട്. കൂട്ടായ്മയിലൂടെ പച്ചക്കറികള്‍ ക്യഷി ചെയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് കൂടരഞ്ഞി കാരാട്ടുപാറ പച്ചക്കറിക്ക്യഷിക്കൂട്ടായ്മ. നൂറ്റിഇരുപത്തിയഞ്ച് ഗ്രോബാഗുകളിലും തടമെടുത്ത് മണ്ണിലുമായി ജൈവപച്ചക്കറികള്‍ വിളയിക്കുകയാണ് ഈ കൂട്ടായ്മ. 
                   കൂടരഞ്ഞി ക്യഷിഭവന്‍ ആത്മ പദ്ധതിയിലുള്‍പ്പെടുത്തി ഹരിതസമ്യദ്ധിയുടെ ഭാഗമായി രൂപീകരിച്ച പതിനൊന്ന് പേരടങ്ങിയ ഈ കൂട്ടായ്മയില്‍ ജോര്‍ജ്  അക്കരത്തകിടിയില്‍ പ്രസിഡന്റും ബാബു പേണ്ടാനത്ത് സെക്രട്ടറിയുമാണ്. ഇവരുടെ മേല്‍നോട്ടത്തിലാണ് പച്ചക്കറിക്ക്യഷി. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് ക്യഷി. പച്ചചാണകവും കടലപ്പിണ്ണാക്കുമുപയോഗിച്ചുള്ള സ്ലറിയാണ് ഇവിടുത്തെ പ്രധാന വളം. ഫിഷ് അമിനോ ആസിഡ് , പഞ്ചഗവ്യം തുടങ്ങിയ ജൈവവളര്‍ച്ചാത്വരകങ്ങളും ഈ ക്യഷിയില്‍ ഉപയോഗിക്കുന്നു. വേപ്പ് അധിഷ്ടിത ജൈവ കീടനാശിനികളും പുകയിലക്കഷായവും പ്രധാന കീടനാശിനികള്‍ ജൈവക്യഷിയില്‍ ഉപയോഗിക്കുന്ന സ്യൂഡോമൊണാസ് മിത്രബാക്ടീരിയ അടങ്ങിയ ഉല്പ്പന്നങ്ങളും ഇവിടെ ക്യഷിയില്‍ ഉപയോഗിക്കുന്നു.

22 Dec 2019

പച്ചക്കറിക്ക്യഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ ഒരു കൂട്ടായ്മ

                       
                നമുക്ക് ജീവിക്കണമെങ്കില്‍ ആഹാരം കൂടിയേ തീരൂ. വിഷവും മറ്റ് മാലിന്യങ്ങളും നിറഞ്ഞ ലോകത്ത് നാം കഴിക്കുന്നത് ശുദ്ധമായിരിക്കില്ല. ആരോഗ്യത്തിന് നാം അത്യാവശ്യമെന്ന് കരുതുന്ന പച്ചക്കറികളും ഇതില്‍ നിന്ന് മുക്തമല്ല. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളില്‍ കീടനാശിനിയുടെ അളവ് ഉയര്‍ന്ന തോതിലാണെന്ന് കണ്ട് പിടിച്ചിട്ടുണ്ട്. അതേ സമയം കേരളത്തില്‍ ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ താരതമ്യേന രാസകീടനാശിനിയുടെ സാന്നിദ്ധ്യം കുറവാണ് താനും.

26 Sept 2019

പച്ചക്കറിത്തൈ ഉല്പാദനം സംരംഭമാക്കിയ ദമ്പതികള്‍..

                         
          തികച്ചും സാധാരണക്കാരായ ദമ്പതികള്‍ പോട്രേകളില്‍ പച്ചക്കറിത്തൈകള്‍ ഉല്പാദിപ്പിക്കുന്ന സംരംഭം തുടങ്ങി വിജയിപ്പിച്ച കഥയാണ് കൂടരഞ്ഞി കുരീക്കാട്ടില്‍ ജോണ്‍, സോഫി ദമ്പതികള്‍ക്ക് പറയാനുള്ളത്. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര പ്രദേശമായ കക്കാടംപൊയിലില്‍ വാഴക്ക്യഷിയും ഇഞ്ചിക്ക്യഷിയും പച്ചക്കറിക്ക്യഷിയും ചെയ്യുന്ന  കര്‍ഷകരായി കഴിഞ്ഞു വന്നിരുന്ന  ഇവര്‍ ഇന്ന് ഒരു വര്‍ഷം ആറു ലക്ഷത്തോളം പച്ചക്കറിത്തൈകള്‍ ഉല്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. കൂടരഞ്ഞിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് രണ്ട് പോളിഹൗസുകളിലായി പച്ചക്കറിത്തൈകള്‍ ഉണ്ടാക്കി ജില്ലയ്ക്കകത്തും മറ്റ് ജില്ലകളിലേയ്ക്കും ഇവര്‍ വിതരണം ചെയ്യുന്നു.

26 Jul 2019

നേന്ത്രവാഴക്ക്യഷിയില്‍ മാത്യകയായി കര്‍ഷക ദമ്പതികള്‍

                     
                പശ്ചിമഘട്ട മലനിരയിലെ കൊടും വനത്തില്‍ നിന്നൊഴുകിയെത്തുന്ന കല്ലംപുല്ല് തോടിനു ഇരു കരയിലുമായി ചെങ്കുത്തായി കിടക്കുന്ന  ക്യഷിഭൂമിയില്‍ രണ്ട് പതിറ്റാണ്ടായി പൊന്നു വിളയിച്ച്   കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് വാഹാനിയില്‍ മോഹനന്‍, വല്‍സല ദമ്പതികള്‍ മാത്യകയാവുകയാണ്. മുഖ്യ ക്യഷി വാഴക്ക്യഷി തന്നെ. മൂന്നരയേക്കര്‍ ക്യഷിയിടത്തില്‍ എല്ലാം വിളയുന്നു. ആ നാടിന്റെ തനത് വിളയിനമായ ജാതിയും കൊക്കോയും കുരുമുളകും കാപ്പിയും കുടമ്പുളിയും ക്യഷിടത്തെ വിളസമ്യദ്ധിയിലാക്കുന്നു.
                   സ്ത്രീ വീട്ടുകാര്യം നോക്കിക്കഴിയേണ്ടുന്ന അല്ലെങ്കില്‍ അങ്ങനെയാവണമെന്ന് വിചാരിക്കുന്ന സമൂഹത്തില്‍ ഭര്‍ത്താവിനൊപ്പം ക്യഷിയിടത്തില്‍ സജീവ സാന്നിദ്ധ്യമായ കര്‍ഷകയായി  മാറി പ്രചോദനമാകുന്നു എന്ന പ്രത്യേകതയാണ് ഈ കര്‍ഷക ദമ്പതികളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.

30 May 2019

ഒത്തൊരുമയുടെ നേന്ത്രവാഴക്കുലകളുമായി ഒരു കൂട്ടായ്മ

         

                     കര്‍ഷകര്‍ ഒന്ന് ചേര്‍ന്നാല്‍ ക്യഷി വിജയിക്കില്ലെന്നും കര്‍ഷകര്‍ക്ക് ഒത്തൊരുമയില്ലെന്നും കര്‍ഷകര്‍ തന്നെ സ്വയം വിമര്‍ശനം നടത്താറുണ്ട്.  ഈ ധാരണയെ മാറ്റി മറിച്ചുകൊണ്ട് കോഴിക്കോട്  കക്കാടംപൊയിലില്‍ ഏഴു കര്‍ഷകര്‍  ഒത്തൊരുമയോടെ വിളയിച്ചെടുക്കുകയാണ്   'നേന്ത്രവാഴക്കുലകള്‍'.  നാലായിരത്തോളം നേന്ത്രവാഴകള്‍ കക്കാടംപൊയില്‍ അങ്ങാടിക്ക് സമീപം പാട്ടത്തിനെടുത്ത സ്ഥലത്ത് ഇവര്‍ ക്യഷി ചെയ്യുന്നു.

15 May 2019

മണലാരിണ്യത്തില്‍ നിന്ന് ഹരിത കാന്തിയിലേക്ക് ...

                       
 'നമ്മുടെ സ്വന്തം നാടിന്റെ ഗ്രാമഭംഗി ഏത് പ്രവാസിയേയും തിരിച്ചു വരവിനായി പ്രലോഭിപ്പിക്കും. നമ്മുടെ കൊച്ചു നാടിന്റെ മനോഹാരിത വേറെവിടേയും ദര്‍ശിക്കാന്‍ കഴിയില്ല.  ഇവിടം വിട്ടു പോയി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാക്കാണ് മാറ്റാരേക്കാളും മനസ്സിലാകുന്നത്. കൂടരഞ്ഞി മാങ്കയം സ്വദേശി ഉഴുന്നാലില്‍ ജിമ്മി അലക്സ് ആ തിരിച്ചറിവില്‍ ഇരുപത്തിനാല് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കൊണ്ട് ഇന്ന്  സ്വന്തം നാടിനെ സ്നേഹിക്കുകയും അനുഭവിക്കുകയുമാണ്  ഒരു പൂര്‍ണ്ണസമയ ക്യഷിക്കാരനായി. 

14 Apr 2019

അധിക വരുമാനത്തിന് വാഴയ്ക്ക് ഇടവിള പച്ചക്കറി

           
        ചുരുങ്ങിയ സമയത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പ് വരുത്തുന്നതില്‍ ഇന്ന് വാഴക്ക്യഷിയ്ക്കല്ലാതെ വേറൊരു ക്യഷിയ്ക്കും സാധ്യമല്ല. ഇന്ന് മലയോര മേഖലയിലെ നിരവധി കര്‍ഷകര്‍ ഈ വിളയ്ക്ക് പുറകേയാണ്. പത്ത് പന്ത്രണ്ട് മാസത്തിനുള്ളില്‍ വിളവെടുക്കാം, പ്രതികൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ മുടക്ക് മുതലിന്റെ മൂന്നിരട്ടി ലാഭവും ലഭിക്കും. അത് കൊണ്ട് തന്നെ കര്‍ഷകര്‍ക്ക് പ്രിയങ്കരമായ വിളയാണ് വാഴ. കൂടുതല്‍ കര്‍ഷകരും പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്യഷി ചെയ്യുന്നത്. ക്യഷിയെ സ്നേഹിക്കുന്നവര്‍ക്കും സ്വന്തമായി ക്യഷിസ്ഥലമില്ലാത്തവര്‍ക്കും ഹ്രസ്വ കാല വിളയെന്ന നിലയില്‍ അനുയോജ്യമായ ക്യഷിയാണ് വാഴ.