കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നതും കോഴിക്കോടിന്റെ കിഴക്കന്‍ മലയോര ഗ്രാമവുമായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഒരു സമ്പൂര്‍ണ കാര്‍ഷിക മേഖലയാണ്. 98.21 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കിഴക്ക് ചാലിയാര്‍ (മലപ്പുറം ജില്ല)- ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് (മലപ്പുറം ജില്ല). തെക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്ത്. പടിഞ്ഞാറ് തിരുവമ്പാടി- കാരശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ്. തികഞ്ഞ മലയോര പഞ്ചായത്തായ കൂടരഞ്ഞിയുടെ ഭൂരിഭാഗം പ്രദേശങ്ങളും കുന്നുകളും മലഞ്ചെരിവുകളും നിറഞ്ഞതാണ്. പൊതുവേ സമ ശീതോഷ്ണ് മേഖലയായ പഞ്ചായത്തിന്റെ എല്ലാ മലഞ്ചെരുവുകളില്‍ കൂടിയും നീരുറവകളും തോടുകളും ഒഴുകുന്നു. പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറ്, അതിര്‍ത്തിയില്‍ കൂടി പൊയിലങ്ങാപ്പുഴയും തെക്കെ അതിര്‍ത്തിയില്‍ കൂടി കൂമ്പാറ പുഴയും പഞ്ചായത്തിന്റെ മധ്യ ഭാഗത്തുകൂടി വീട്ടിപ്പാറപ്പുഴയും ഒഴുകുന്നു.വീട്ടിപ്പാറ പുഴയും കൂമ്പാറ പുഴയും കൂട്ടക്കരയില്‍ സംഗമിച്ച് ചെറുപുഴയായി ഒഴുകുന്നു.
1 Jan 2014
21 Oct 2013
'ഒരു വീട്ടില്‍ ഒരു മാവ്' പദ്ധതി- വിതരണോദ്ഘാടനം നിര്‍വഹിച്ചു
സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ 'ഒരു വീട്ടില്‍ ഒരു മാവ്' പദ്ധതി പ്രകാരം തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ കൂടരഞ്ഞി പഞ്ചായത്തിനനുവദിച്ച ഒട്ടുമാവിന്‍ തൈകളുടെ
വിതരണോദ്ഘാടനം നിയോജക മണ്ഡലം എം. എല്‍. എ. ശ്രീ സി. മോയിന്‍കുട്ടി അവര്‍കള്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ രാജു താമരക്കുന്നേല്‍, ശ്രീ പി എന്‍ തങ്കപ്പന്‍ മാസ്റ്റര്‍, ശ്രീ പി എം
വിതരണോദ്ഘാടനം നിയോജക മണ്ഡലം എം. എല്‍. എ. ശ്രീ സി. മോയിന്‍കുട്ടി അവര്‍കള്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ രാജു താമരക്കുന്നേല്‍, ശ്രീ പി എന്‍ തങ്കപ്പന്‍ മാസ്റ്റര്‍, ശ്രീ പി എം
ഫലവ്യക്ഷത്തൈകള്‍ വിതരണം ചെയ്തു....
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2012-13 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വനിതകള്‍ക്കുള്ള ഫലവ്യക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം കൂടരഞ്ഞി ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ നിര്‍വഹിച്ചു. കൂടരഞ്ഞി ക്യഷിഭവന്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാനിബ ഷാഹിദ്, മെംബര്‍മാരായ ജാന്‍സി
Subscribe to:
Posts (Atom)

