ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

23 Jun 2015

കാലവര്‍ഷക്കെടുതിയില്‍ കൂടരഞ്ഞിയില്‍ വന്‍ വിളനാശം


                                    കഴിഞ്ഞ ദിവസങ്ങളില്‍ മലയോരമേഖലയാകെ വീശിയടിച്ച കാറ്റില്‍ കൂടരഞ്ഞിയില്‍ വിളകള്‍ക്ക്  വന്‍ നാശ നഷ്ടം ​സംഭവിച്ചു. പൂവാറന്‍ തോട്, മഞ്ഞക്കടവ്, കാരാട്ടുപാറ, കുളിരാമുട്ടി, കക്കാടംപൊയില്‍, കൂമ്പാറ, ആനയോട് എന്നീ മേഖലകളില്‍ വലിയ ക്യഷിനാശമാണ് സംഭവിച്ചത്.  തെങ്ങ്, റബര്‍, കമുക്, ജാതി, ഗ്രാമ്പു, കൊക്കോ, കുരുമുളക്, കാപ്പി എന്നീ വിളകള്‍ കാറ്റില്‍ നശിച്ചു. കൂടാതെ ക്യഷിയിടത്തിലുള്ള വന്‍ മരങ്ങള്‍ പലതും മറിഞ്ഞ് വിളകള്‍ക്ക് നാശം സംഭവിച്ചു. നാശനഷ്ടങ്ങളെ സംഭവിച്ചുള്ള വിവരങ്ങള്‍ കൂടരഞ്ഞി ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി വരുന്നു.

18 Jun 2015

'ക്യഷിഭൂമി പ്രഥമ മാധ്യമ അവാര്‍ഡ്' ' നവമാധ്യമ ഇടപെടല്‍ നടത്തുന്ന മികച്ച ക്യഷിഭവനായി കൂടരഞ്ഞി തെരെഞ്ഞെടുക്കപ്പെട്ടു

                           ഫേസ്ബുക്ക് കൂട്ടായമയായ 'ക്യഷിഭൂമിയുടെ' പ്രഥമ മാധ്യമ അവാര്‍ഡിലെ നവമാധ്യമ ഇടപെടല്‍ നടത്തുന്ന മികച്ച ക്യഷിഭവനായി കൂടരഞ്ഞി തെരെഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാര്‍ഡ് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്യഷിഅസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് ചങ്ങനാശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ബഹു: അഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയില്‍ നിന്നും ഏറ്റുവാങ്ങി.

12 Jun 2015

'കുടുംബശ്രീ' സംഘങ്ങള്‍ക്ക് 'മുരിങ്ങ', 'കറിവേപ്പില' തൈകള്‍ വിതരണം ചെയ്യുന്നു


              കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 'ഹില്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി' പദ്ധതി പ്രകാരം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീസംഘങ്ങള്‍ക്ക് 'മുരിങ്ങ', 'കറിവേപ്പില' തൈകള്‍ വിതരണം ചെയ്യുന്നു. ഗുണഭോക്ത്യലിസ്തിലുള്ള കുടുംബശ്രീസംഘങ്ങള്‍ ഉടന്‍ തന്നെ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

10 Jun 2015

സിസിലി ടീച്ചറുടെ വേറിട്ട‌ ക്യഷിരീതികള്‍

                            
  നല്ല മണ്ണും വെള്ളവുമുള്ള ക്യഷിയിടം ഏവരും  ഇഷ്ടപ്പെടും. പൊന്നു വിളയുന്ന മണ്ണ് ഏവരുടേയും സ്വപ്നമാണ്.  മേല്‍ മണ്ണ് ലവലേശമില്ലാതെയുള്ള ക്യഷിയിടങ്ങള്‍ കര്‍ഷകര്‍ക്ക് ത‌ലവേദനയാണ്. പാറകള്‍ നിറഞ്ഞ‌ ക്യഷിയിടം കര്‍ഷകന് എന്നും വെല്ലുവിളിയാണ്. ഇങ്ങനെയുള്ള വെല്ലു വിളികളെ അതിജീവിച്ച് കൂമ്പാറ ഫാത്തിമാബീ സ്കൂളിനു സമീപമുള്ള ക്യഷിയിടത്തില്‍ സജീവമാണ് പ്രായം എഴുപതിലെത്തിയെങ്കിലും കരിങ്ങോഴക്കല്‍ വീട്ടില്‍ സിസിലി ടീച്ചര്‍.

9 Jun 2015

കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചത്തേങ്ങ സംഭരണം പുരോഗമിക്കുന്നു


       കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചത്തേങ്ങ സംഭരണം പുരോഗമിക്കുന്നു. സംഭരണവില ഇരുപത്തിയഞ്ചു രൂപ. താല്‍പര്യമുള്ള കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

8 Jun 2015

പരിസ്ഥിതി ദിനാചരണവും ആദരിക്കലും..



          പൂവാറന്‍തോട് ജി.എല്‍.പി. സ്കൂളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലര്‍വാടി ആര്‍ട്സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ സ്കൂ‍‍ള്‍ പരിസരത്ത് വ്യക്ഷത്തൈക‍‍ള്‍ നടുകയും അതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലയിലെ മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരം നേടിയ കൂടരഞ്ഞി ക്യഷിഭവനിലെ ക്യഷി അസിസ്റ്റന്റ്‌ മിഷേല്‍ ജോര്‍ജിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ പൂവാറന്‍തോട് മെമ്പര്‍ല്‍സമ്മ ജോര്‍ജ്  , ഹെഡ് മാസ്റര്‍ന്‍ചാര്‍ജ്  രാജ് ലാല്‍, പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന്‍ കന്നുവള്ളില്‍ മലര്‍വാടി ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

29 May 2015

അലങ്കാര മത്സ്യക്ക്യഷിയിലെ യുവ സാന്നിദ്ധ്യമായി ദീപേഷ്


ഹാഫ് മൂണ്‍
          ചില്ലുകൂടുകളില്‍ നീന്തിത്തുടിക്കുന്ന ബഹു വര്‍ണ്ണധാരികളായ അലങ്കാര മത്സ്യങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്?. സ്വീകരണ മുറിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്ന അലങ്കാര മത്സ്യങ്ങള്‍ കണ്ണിനിമ്പമേകുന്നു. വളഞ്ഞും പുളഞ്ഞും തെന്നി മാറിയും അതിഥികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിവിധ ഇനം മത്സ്യങ്ങള്‍ ഇവയോരോന്നും സ്വീകരണ മുറിയെ ആകര്‍ഷകമാക്കി മനസ്സിനു കുളിരേകുന്നു. കൂടരഞ്ഞിക്കാര്‍ക്കു അപരിചിതമാണ് അലങ്കാര മത്സ്യക്ക്യഷി. അവരുടെയിടയില്‍ പരിശ്രമം കൊണ്ടു വിജയസോപാനത്തിലെത്തിയ വീട്ടിപ്പാറയിലുള്ള ദീപേഷ് എന്ന യുവ കര്‍ഷകന്‍ അലങ്കാര മത്സ്യക്ക്യഷിയില്‍ കൂടരഞ്ഞിക്കാര്‍ക്കു മാത്യകയാവുകയാണ്.