മണ്ണിന്റെ ആരോഗ്യപരിപാലന പദ്ധതിയിൽ കീഴില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കര്‍ഷകരുടെ കൃഷിയിടത്തില്‍ നിന്നും പരിശോധനയ്ക്കായി ശേഖരിച്ച മണ്ണ് സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് യുണിറ്റ് കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിന് സമീപം നടത്തിയ ക്യാമ്പിന്റെയും കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയിൽ കീഴില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ്സ് കോര്‍പറേഷന്റെ സഹകരണത്തോടെ സൗജന്യ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയുടെയും ഉദ്ഘാടനം രജിസ്ട്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കേരസമിതി സെക്രട്ടറി പയസ് ജോസഫിന് നല്‍കിക്കൊണ്ട് ബഹു കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദര്‍ശ് ജോസഫ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ജെറീന റോയ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി എസ് രവീന്ദ്രന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ റോസിലി ടീച്ചര്‍ , ഭരണ സമിതി അംഗങ്ങളായ ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, സീന ബിജു, ബിന്ദു ജയന്‍, ജോണി വാണിപ്ലാക്കല്‍, ജോസ് തോമസ് മാവറ, കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, സെക്രട്ടറി അന്‍സു ഒ എ, കാര്‍ഷിക വികസന സമിതി അംഗം ടി ടി തോമസ്, രാജേഷ് സിറിയക്, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
17 Jun 2022
9 Jun 2022
ഞങ്ങളും കൃഷിയിലേക്ക് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ചിത്രരചന -ക്വിസ് മത്സരം സംഘടിപ്പിച്ചു
സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി, കേര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ജൂൺ 9 ന് കൃഷിഭവൻ ഹാളിൽ വെച്ച് ചിത്രരചന -ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ബഹു: പ്രസിഡണ്ട് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. എൽ. പി. വിഭാഗം ചിത്രരചനയിൽ സ്റ്റെല്ലാമേരീസ് ബോർഡിംഗ് സ്കൂൾ കൂടരഞ്ഞി യു പി. വിഭാഗം ഫാത്തിമാബി മെമ്മോറിയൽ സ്ക്കൂൾ കൂമ്പാറ ഹൈസ്ക്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ സെന്റ് മേരീസ് സ്ക്കൂൾ കക്കാടംപൊയിൽ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്കുള്ള മൊമെന്റോയും മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നിർവ്വഹിച്ചു. സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. എം തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ ചെയർപേഴ്സൺ ജറീന റോയ് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ വി. എസ്. രവീന്ദ്രൻ വാർഡ് മെമ്പർമാരായ ബാബു മുട്ടോളി ജോണി വാളിപ്പാക്കൽ മോളി തോമസ് കേരസമിതി പ്രസിഡണ്ട് കെ. വി. തോമസ് ക്വിസ് മാസ്റ്റർ വി. എ. ജോസ് ചിത്രകലാ അധ്യാപകൻ ബേബി നാക്കമലയിൽ എന്നിവർ ആശംസകൾ നേർന്നു. കൃഷി ഓഫീസർ പി. എം. മൊഹമ്മദ് കാർഷിക സന്ദേശം നൽകി. സോമനാഥൻ മാസ്റ്റർ കൂട്ടത്ത് പ്രതിജ്ഞയും ചൊല്ലി കൊടുത്തു. കേര സമിതി സെക്രട്ടറി പയസ് തീയാട്ട്പറമ്പിൽ കാർഷിക വികസന സമിതി അംഗങ്ങളായ മരക്കാർ കൊട്ടാരത്തിൽ ബിജു മുണ്ടക്കൽ ഷൈജു കോയിനിലം, നാലാം വാർഡ് കൺവീനർ തങ്കച്ചൻ തേവറുകുന്നേൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് കേര ഗ്രാമം ട്രഷറർ രാജേഷ് മണിമലതറപ്പിൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ്ജ് നന്ദിയും പറഞ്ഞു.
7 Jun 2022
പച്ചത്തേങ്ങ സംഭരണം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: പച്ചതേങ്ങ സംഭരണത്തിന് സർക്കാർ നിയോഗിച്ച ഏജൻസിയായ
വി. എഫ്. പി. സി. കെ.യുടെ കീഴിലുള്ള കര്‍ഷക സ്വയം സഹായ സംഘം കൂടരഞ്ഞി മുഖേന നടത്തുന്ന
26 May 2022
17 Mar 2022
ജനകീയാസൂത്രണം പദ്ധതിയില്‍ വാര്‍ഡ് തലത്തില്‍ വിതരണം ചെയ്ത പച്ചക്കറി വിത്തുപയോഗിച്ചുള്ള കൃഷി വിളവെടുത്തു.
മരഞ്ചാട്ടിയിലെ കര്‍ഷക രാജമ്മ ശിവദാസന്‍ ഈ വര്‍ഷത്തെ ജനകീയാസൂത്രണം പദ്ധതിയില്‍ ലഭിച്ച പച്ചക്കറി വിത്തുപയോഗിച്ചുള്ള ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ സുരേഷ് ബാബു നിര്‍വ്വഹിച്ചു. വള്ളിപ്പയര്‍, പാവല്‍, ചുരക്ക, വെള്ളരി, മത്തന്‍ എന്നിവയാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തത്. വിളവെടുപ്പില്‍ കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് പങ്കെടുത്തു. ജനകീയാസൂത്രണ പദ്ധതിയില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നത് പച്ചക്കറി ഉല്പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്തുക വിഷരഹിത പച്ചക്കറി ഉല്പ്പാദിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് അതോടൊപ്പം കര്‍ഷകര്‍ക്ക് മികച്ച അത്യുല്പാദന ശേഷിയുള്ള വിത്തുകള്‍ പദ്ധതിയിലൂടെ വിതരണം ചെയ്യുക എന്നതും ലക്ഷ്യമിടുന്നു. മുന്‍ വര്‍ഷങ്ങളിലും ഈ വനിത കര്‍ഷക ഇവിടെ പച്ചക്കറി കൃഷി ചെയ്തിരുന്നു . ഓരോ വീടുകളിലും അവര്‍ക്കാവശ്യമായ പച്ചക്കറികള്‍ ജൈവ രീതിയില്‍ ഉല്പ്പാദിപ്പിക്കുന്നതിന് ഇവരുടെ കൃഷി മാതൃകയാണ്.
14 Mar 2022
ജനകീയാസൂത്രണ പദ്ധതി ബഡ്ഡ് ജാതി തൈ വിതരണം ചെയ്തു
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുളള ബഡ്ഡ് ജാതി തൈകളുടെ വിതര്‍ണോദ്ഘാടനം ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ജെറീന റോയ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ശ്രീ വി എസ് രവീന്ദ്രന്‍, മെമ്പര്‍മാരായ ശ്രീമതി ബോബി ഷിബു, ശ്രീമതി എല്‍സമ്മ ജോര്‍ജ്, ശ്രീമതി സീന ബിജു, ശ്രീ ആദര്‍ശ് ജോസഫ്, ശ്രീ സുരേഷ് ബാബു, ശ്രീ ജോണി വാളിപ്ലാക്കല്‍, ശ്രീമതി മോളി വാതല്ലൂര്‍ കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം കൃഷി അസ്സ്റ്റ്ന്റ്മാരായ മിഷേല്‍ ജോര്‍ജ്, ഷഹന സി എന്നിവര്‍ പങ്കെടുത്തു. പദ്ധതി പ്രകാരം159 ബഡ്ഡ് ജാതി തൈകളാണ് വിതരണം ചെയ്തത്.
21 Dec 2021
മേടപ്പാറയിലെ വെണ്ണപ്പഴങ്ങളും ജാതിക്കായ്കളും



