ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

16 Dec 2021

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് ഗ്രീന്‍ ക്യാമ്പസ് മിഷന്‍ പരിപാടി ഭാഗമായി കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് വിത്തുകള്‍ കൈമാറി.



          ക്യാമ്പസിനെ കാര്‍ബണ്‍ ന്യുട്രാലിറ്റിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആരംഭിച്ച ഗ്രീന്‍ ക്യാമ്പസ് മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസിനു പുറത്തേക്ക് കൂടി വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കൂടരഞ്ഞി കൃഷിഭവനുമായി സഹകരിച്ച് പതിനഞ്ചോളം ഇനം വിളകളുടെ വിത്തുകള്‍ കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കി. ഇതോടനുബന്ധിച്ച് NIT ക്യാമ്പസിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് NIT ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണയില്‍ നിന്നും വിത്ത് പാക്കറ്റുകളടങ്ങിയ ഉപഹാരം കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശ്രീ. ശശി പൊന്നണ ഏറ്റുവാങ്ങുകയും ചടങ്ങില്‍ വെച്ച് പരിപാടിയില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികള്‍ക്ക് കൈമാറുകയും ചെയ്തു. നിലവിലെ പരിത സ്ഥിതിയില്‍ നമ്മുടെ സമൂഹത്തില്‍ നിന്നും അന്യം നിന്നു പോയ കാര്‍ഷിക സംസ്കാരം ക്യാമ്പസിലൂടെ യുവാക്കളിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം NIT ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ അവര്‍കള്‍ വിശദീകരിക്കുകയും ചെയ്തു. ഇതിന് ആവശ്യമായ ഭാവി പരിപാടികള്‍ ക്യാമ്പസിനുള്ളില്‍ ആവിഷ്കരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിത്ത് ഏറ്റു വാങ്ങി സംസാരിച്ച പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കൃഷി എന്നത് കേവലം ഒരു ജീവനോപാധി മാത്രമല്ല എന്നും സാമ്പത്തിക ഭദ്രതയോടോപ്പം മാനസിക ഉല്ലാസം പകരുന്നതു കൂടിയാണെന്നും നിലവിലെ അണുകുടുംബ സമ്പ്രദായത്തില്‍ മനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കൂടിയാണെന്നും അഭിപ്രായപ്പെട്ടു. NITN അഗ്രോ ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ ലിസ ശ്രീജിത് ക്യാപസില്‍ നടപ്പിലാക്കിവരുന്ന ജൈവകൃഷി മുറകള്‍ വിശദീകരിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ പി എസ് സതീദേവി, റെജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ ജീവമ്മ ജേക്കബ്, , ഗ്രീന്‍ ക്യാമ്പസ് മിഷന്‍ അംഗങ്ങളായ പ്രവീണ്‍ ബാബു, ജയന്‍ വി എസ്, കെ സി സുരേഷ്, ഷൈജു കെ പി, സജീഷ് പി എന്നിവരും കൂടരഞ്ഞിയെ പ്രതിനിധീകരിച്ച് കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കര്‍ഷകരായ വിനോദന്‍ എടവന, ശശികുമാര്‍ മുണ്ടാട്ട് നിരപ്പേല്‍, രാജേഷ് സിറിയക് മണിമലത്തറപ്പില്‍, അരുൺ ആൻഡ്രൂസ് നാരംവേലിൽ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി മല്ലി, മുരിങ്ങ,സാവാള,പത്ത് മണി നാല് മണി പൂവുകളുടെ വിത്ത്, ആവണക്ക്, രാജമല്ലി(ചുവപ്പ്/ മഞ്ഞ),ചീനി അമരയ്ക്ക ,തുവരപരിപ്പ്,ചോളം,സൂര്യകാന്തി,റെഡ് ലേഡി പപ്പായ,പച്ചമുളക്,കപ്പലണ്ടി,ഉലുവ എന്നിവയുടെ വിത്തുകളാണ് കര്‍ഷകര്‍ക്ക് കൈമാറിയത്. ക്യാമ്പസിലെനിലവിലുള്ള ജൈവ പച്ചക്കറി തോട്ടം കൃഷിവകുപ്പ് പച്ചക്കറി വികസന പദ്ധതിയിൽ വിവിധ ഘടകങ്ങൾ ഉൾപ്പെടുത്തി ധനഹായം നൽകി വിപുലീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. മൂന്നേക്കർ വരുന്ന ക്യാമ്പസിലെ പച്ചക്കറി തോട്ടം കൃഷിതോട്ടത്തിന്റെ മേൽ നോട്ട ചുമതല വഹിക്കുന്ന ഡോ ലിസ ശ്രീജിത്ത്‌ എന്നിവരൊടൊപ്പം സന്ദർശിച്ചുകൊണ്ട് നവീന ജൈവ കൃഷി പരിപാലന മുറകളൂം അവയുടെ മേന്മയും പ്രിൻസിപ്പൽ കൃഷി ഓഫീസർ വിശദീകരിച്ചു.