ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

22 Aug 2022

കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു.




കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കൃഷിഭവന്‍ അങ്കണത്തില്‍ വെച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ കര്‍ഷക ദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍ നോട്ടത്തില്‍ പുതിയ കൃഷിത്തോട്ടങ്ങള്‍ ആരംഭിച്ചു.  ജനപ്രതിനിധികള്‍  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കേരസമിതി ഭാരവാഹികള്‍ കര്‍ഷകര്‍ എന്നിവര്‍ അണിനിരന്ന കൃഷിദര്‍ശന്‍ വിളംബര ജാഥയോടെ ആരംഭിച്ച പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം എം എല്‍ എ ശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദര്‍ശ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടിയില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞേടുക്കപ്പെട്ട മികച്ച കര്‍ഷകരെ പൊന്നാടയണിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍  സ്റ്റാന്റിംഗ് കമ്മിറ്റി  അധ്യക്ഷരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചര്‍ , വി എസ് രവീന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹെലന്‍ ഫ്രാന്‍സിസ്, ഭരണസമിതി അംഗളായ ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയന്‍, സുരേഷ് ബാബു, മോളി വാതല്ലൂര്‍ കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ പി എം തോമസ് മാസ്റ്റര്‍ കാര്‍ഷിക വികസന സമിതി അംങ്ങളായ കെ എം അബ്ദുറഹ്മാന്‍, പയസ് തീയ്യാട്ടുപറമ്പില്‍, കെ വി ജോസഫ്, ടി ടി തോമസ് തെക്കെകുറ്റ്, മരക്കാര്‍ കൊട്ടാരത്തില്‍, ഷൈജു കോയിനിലം, ജെയിംസ് കൂട്ടിയാനി, , രാജേഷ് സിറിയക് മണിമലത്തറപ്പില്‍, നൂറുദ്ദീന്‍ കളപ്പുരക്കല്‍, അബ്ദുള്ള പുതുക്കുടി, ബിജു മാത്യു മുണ്ടക്കല്‍ കേരസമിതി ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ജോബി ജോസഫ് പുതുപ്പറമ്പില്‍, സിമിലി ബോബി കൊച്ചുകുളത്തിങ്കല്‍, ജോസ് അഗസ്റ്റിന്‍ പുതിയേടത്ത്, ബിജി ബാബു ചെല്ല്യാട്ട്, എമിന്‍ മരിയ ജോസഫ് ആലപ്പാട്ട്കുന്നേല്‍, ഷൈജ സെബാസ്റ്റ്യന്‍ ചീങ്കല്ലേല്‍, സിബി തേക്കും കാട്ടില്‍, അപ്പു കുഴപ്പെക്കാട്ടില്‍ കാര്‍ഷിക വികസന സമിതി അംഗം മരക്കാര്‍ കൊട്ടാരത്തില്‍ എന്നിവരെ  ആദരിച്ചു. ഇതോടനുബന്ധിച്ച് കൂടരഞ്ഞിയുടെ വിവിധ പ്രദേശങ്ങളിലെ കാര്‍ഷിക ഉല്പ്പന്നങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം സ്വാഗതവും കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.  

29 Jul 2022

കേര കേരളം സമൃദ്ധകേരളം പദ്ധതിയില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു.*

 


🌱🌱🌱🌱🌱🌱

 കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേര കേരളം സമൃദ്ധ കേരളം പദ്ധതിയിൽ കൂടരഞ്ഞി കൃഷിഭവന്‍ മുഖേന

സബ്സീഡി നിരക്കില്‍ വിതരണം ചെയ്യുന്ന കുറ്റ്യാടി ഇനം (WCT) തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആദർശ് ജോസഫ് നിർവ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എസ് രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ബോബി ഷിബു, ജെറീന റോയ്, സീന ബിജു, ബിന്ധു ജയന്‍, ജോസ് തോമസ് കേരസമിതി ഭാരവാഹികളായ കെ വി ജോസഫ്, പയസ് ജോസഫ്, രാജേഷ് സിറിയക് കൃഷി അസ്സിസ്റ്റന്റ്മാരായ അബ്ദുള്‍ സത്താര്‍ പി എ, മിഷേല്‍ ജോര്‍ജ്, ഷഹന സി തുടങ്ങിയവര്‍ പങ്കെടുത്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

കേര സമിതിയുടെ നേതൃത്വത്തില്‍ തൈകളുടെ വിതരണം കൃഷിഭവനില്‍ നടന്നു വരുന്നു. തൈകൾ ആവശ്യമുള്ള കർഷകർ 2022-23 വർഷത്തെ ഭൂനികുതി അടച്ച രശീതിയുമായി കൃഷിഭവനിലെത്തേണ്ടതാണെന്ന് കൃഷിഓഫീസർ അറിയിച്ചു..

14 Jul 2022

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഞാറ്റുവേലചന്ത സംഘടിപ്പിച്ചു. 🫒🫒🫒🫒🫒🫒

 

ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യം വെച്ച് സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിലേക്ക് എന്ന പദ്ധതിയുടേയും കാര്‍ഷിക വിജ്ഞാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടരഞ്ഞി കൃഷിഭവന്‍ പരിസരത്ത് വെച്ച് നടന്ന ഞാറ്റുവേലച്ചന്തയുടെയും കര്‍ഷക സഭകളുടെയും ഉദ്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ അധ്യക്ഷം വഹിച്ച പരിപാടിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ജെറീന റോയ്, വി എസ് രവീന്ദ്രന്‍, റോസിലി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി എ നസീര്‍, സുരേഷ് ബാബു, ബോബി ഷിബു, ബിന്ദു ജയന്‍, കൃഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ ലേഖ കെ കെ, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി എം തോമസ് മാസ്റ്റര്‍ കേരസമിതി പ്രസിഡന്റ് കെ വി ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വി എഫ് പി സി കെ ഡപ്യൂട്ടി മാനേജർ സഞ്ജയൻ ടി കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കേരസമിതി ഭാരവാഹികള്‍ എന്നിവരും വിവിധ വാര്‍ഡുകളില്‍ നിന്നുമുള്ള കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു . കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം സ്വാഗതവും കൃഷി അസ്സിസ്സ്റ്റന്റ് മിഷേല്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

 വെജിറ്റബിള്‍ ഫ്രൂട്സ് ആന്‍ഡ് പ്രൊമോഷന്‍ കൗണ്‍സിലില്‍ന്റെയും തിരുവമ്പാടി അഗ്രോ സര്‍വ്വീസ് സെന്ററിന്റെയും സ്റ്റാളുകളും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളും നടീല്‍ വസ്തുക്കളും മിതമായ നിരക്കില്‍ ചന്തയില്‍ കര്‍ഷകര്‍ക്ക് ലഭ്യമായി. കൂടാതെ ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതി പ്രകാരം ടിഷ്യുകള്‍ച്ചര്‍ നേന്ത്രവാഴ, സപ്പോട്ട ഗ്രാഫ്റ്റ് എന്നിവ സബ്സീഡി നിരക്കിലും നേന്ത്രവാഴക്കന്ന് സൗജന്യമായും സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം കുരുമുളക് തൈകള്‍ സൗജന്യമായും വിതരണം ചെയ്തു.

ഇതോടനുബന്ധിച്ച് കര്‍ഷക ഉല്പാദക കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് കൃഷിഭവന്‍ ഹാളില്‍ നടന്ന സെമിനാറില്‍ ഏണസ്റ്റ് ആന്‍ഡ് യങ് ജില്ലാ കോ ഓഡിനേറ്റര്‍ അരുള്‍ എം കര്‍ഷക താല്പര്യ സംഘങ്ങളുടെ പ്രസക്തിയും വിപണന സാധ്യതകളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിന് തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ മുന്നോട്ടു

17 Jun 2022

മണ്ണ് പരിശോധന ക്യാമ്പയിനും കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി രജിസ്ട്രേഷനും സംഘടിപ്പിച്ചു.



മണ്ണിന്റെ ആരോഗ്യപരിപാലന പദ്ധതിയിൽ കീഴില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കര്‍ഷകരുടെ കൃഷിയിടത്തില്‍ നിന്നും പരിശോധനയ്ക്കായി ശേഖരിച്ച മണ്ണ് സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് യുണിറ്റ് കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിന് സമീപം നടത്തിയ  ക്യാമ്പിന്റെയും കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയിൽ കീഴില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ്സ് കോര്‍പറേഷന്റെ  സഹകരണത്തോടെ  സൗജന്യ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട്  സംഘടിപ്പിച്ച പരിപാടിയുടെയും ഉദ്ഘാടനം  രജിസ്ട്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കേരസമിതി സെക്രട്ടറി പയസ് ജോസഫിന് നല്‍കിക്കൊണ്ട് ബഹു കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദര്‍ശ് ജോസഫ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ ജെറീന റോയ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി എസ് രവീന്ദ്രന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ റോസിലി ടീച്ചര്‍ , ഭരണ സമിതി അംഗങ്ങളായ ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, സീന ബിജു, ബിന്ദു ജയന്‍, ജോണി വാണിപ്ലാക്കല്‍, ജോസ് തോമസ് മാവറ, കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം,  സെക്രട്ടറി അന്‍സു ഒ എ,  കാര്‍ഷിക വികസന സമിതി അംഗം ടി ടി തോമസ്,  രാജേഷ് സിറിയക്, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

9 Jun 2022

ഞങ്ങളും കൃഷിയിലേക്ക് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ചിത്രരചന -ക്വിസ് മത്സരം സംഘടിപ്പിച്ചു


                  സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി, കേര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ജൂൺ 9 ന് കൃഷിഭവൻ ഹാളിൽ വെച്ച് ചിത്രരചന -ക്വിസ് മത്സരം സംഘടിപ്പിച്ചു.  ഗ്രാമ പഞ്ചായത്ത് ബഹു: പ്രസിഡണ്ട് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. എൽ. പി. വിഭാഗം ചിത്രരചനയിൽ സ്റ്റെല്ലാമേരീസ് ബോർഡിംഗ് സ്കൂൾ കൂടരഞ്ഞി യു പി. വിഭാഗം ഫാത്തിമാബി മെമ്മോറിയൽ സ്ക്കൂൾ കൂമ്പാറ ഹൈസ്ക്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ സെന്റ് മേരീസ് സ്ക്കൂൾ കക്കാടംപൊയിൽ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനക്കാർക്കുള്ള മൊമെന്റോയും മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നിർവ്വഹിച്ചു. സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്  പി. എം തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ ചെയർപേഴ്സൺ ജറീന റോയ് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ വി. എസ്. രവീന്ദ്രൻ വാർഡ് മെമ്പർമാരായ ബാബു മുട്ടോളി ജോണി വാളിപ്പാക്കൽ മോളി തോമസ് കേരസമിതി പ്രസിഡണ്ട് കെ. വി. തോമസ് ക്വിസ് മാസ്റ്റർ വി. എ. ജോസ് ചിത്രകലാ അധ്യാപകൻ ബേബി നാക്കമലയിൽ എന്നിവർ ആശംസകൾ നേർന്നു.  കൃഷി ഓഫീസർ പി. എം. മൊഹമ്മദ് കാർഷിക സന്ദേശം നൽകി. സോമനാഥൻ മാസ്റ്റർ കൂട്ടത്ത് പ്രതിജ്ഞയും ചൊല്ലി കൊടുത്തു. കേര സമിതി സെക്രട്ടറി പയസ് തീയാട്ട്പറമ്പിൽ  കാർഷിക വികസന സമിതി അംഗങ്ങളായ മരക്കാർ കൊട്ടാരത്തിൽ ബിജു മുണ്ടക്കൽ ഷൈജു കോയിനിലം,  നാലാം വാർഡ് കൺവീനർ തങ്കച്ചൻ തേവറുകുന്നേൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് കേര ഗ്രാമം ട്രഷറർ രാജേഷ് മണിമലതറപ്പിൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ്ജ് നന്ദിയും പറഞ്ഞു.

7 Jun 2022

പച്ചത്തേങ്ങ സംഭരണം ഉദ്ഘാടനം ചെയ്തു

 


കൂടരഞ്ഞി: പച്ചതേങ്ങ സംഭരണത്തിന് സർക്കാർ നിയോഗിച്ച ഏജൻസിയായ

വി. എഫ്. പി. സി. കെ.യുടെ കീഴിലുള്ള കര്‍ഷക സ്വയം സഹായ സംഘം കൂടരഞ്ഞി മുഖേന നടത്തുന്ന 

പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടന കർമ്മം കൃഷിഭവൻ പരിസരത്ത് വെച്ച് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ബഹു: പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  വി എസ് രവി , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോസിലി ടീച്ചര്‍, ഭരണ സമിതി അംഗങ്ങളായ ബോബി ഷിബു, ജോണി വാളിപ്ലാക്കല്‍, മോളി തോമസ്, വി എ നസീര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങളായ പയസ് ജോസഫ്,  കെ വി ജോസഫ്, കെ എം അബ്ദുറഹ്മാന്‍, രാജേഷ് സിറിയക്, മരക്കാര്‍ കൊട്ടാരത്തില്‍  കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, അസ്സിറ്റന്റ് സെക്രട്ടറി അജിത് പി എസ് വി. എഫ്. പി. സി. കെ. ഡെപ്യൂട്ടി മാനേജർ സഞ്ജയ്,

26 May 2022

 

ആത്മ ജില്ലാതല അവാര്‍ഡ് കൊടുവള്ളി ബ്ലോക്കിൽനിന്നും മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട വീട്ടിപ്പാറ മംഗലത്തില്‍ ജേക്കബ് മാത്യുവിന് കാര്‍ഷിക വികസന സമിതി യോഗത്തില്‍ ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദര്‍ശ് ജോസഫ് സമ്മാനിക്കുന്നു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി  ജെറീന റോയ്, സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ പി എം തോമസ് , കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, കാര്‍ഷിക വികസന സമിതി അംഗങ്ങളായ പയസ് ജോസഫ്, കെ വി ജോസഫ്, ജെയിംസ് കൂട്ടിയാനിക്കല്‍, തോമസ് റ്റി റ്റി, രാജേഷ് സിറിയക്, ബിജു മാത്യു,മരക്കാർ കൊട്ടാരത്തിൽ, സി ഡി എസ് ചെയര്‍ പേഴ്സണ്‍ ശ്രീജമോള്‍ കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

17 Mar 2022

ജനകീയാസൂത്രണം പദ്ധതിയില്‍ വാര്‍ഡ് തലത്തില്‍ വിതരണം ചെയ്ത പച്ചക്കറി വിത്തുപയോഗിച്ചുള്ള കൃഷി വിളവെടുത്തു.

                മരഞ്ചാട്ടിയിലെ കര്‍ഷക രാജമ്മ ശിവദാസന്‍  ഈ വര്‍ഷത്തെ ജനകീയാസൂത്രണം പദ്ധതിയില്‍ ലഭിച്ച പച്ചക്കറി വിത്തുപയോഗിച്ചുള്ള ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ സുരേഷ് ബാബു നിര്‍വ്വഹിച്ചു. വള്ളിപ്പയര്‍, പാവല്‍, ചുരക്ക, വെള്ളരി, മത്തന്‍ എന്നിവയാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തത്. വിളവെടുപ്പില്‍ കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് പങ്കെടുത്തു. ജനകീയാസൂത്രണ പദ്ധതിയില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നത് പച്ചക്കറി ഉല്പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്തുക വിഷരഹിത പച്ചക്കറി ഉല്പ്പാദിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് അതോടൊപ്പം കര്‍ഷകര്‍ക്ക് മികച്ച അത്യുല്പാദന ശേഷിയുള്ള വിത്തുകള്‍ പദ്ധതിയിലൂടെ വിതരണം ചെയ്യുക എന്നതും ലക്ഷ്യമിടുന്നു. മുന്‍ വര്‍ഷങ്ങളിലും ഈ വനിത കര്‍ഷക ഇവിടെ പച്ചക്കറി കൃഷി ചെയ്തിരുന്നു . ഓരോ വീടുകളിലും അവര്‍ക്കാവശ്യമായ പച്ചക്കറികള്‍ ജൈവ രീതിയില്‍ ഉല്പ്പാദിപ്പിക്കുന്നതിന് ഇവരുടെ കൃഷി മാതൃകയാണ്. 

14 Mar 2022

ജനകീയാസൂത്രണ പദ്ധതി ബഡ്ഡ് ജാതി തൈ വിതരണം ചെയ്തു


                 കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുളള ബഡ്ഡ് ജാതി തൈകളുടെ വിതര്‍ണോദ്ഘാടനം ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ജെറീന റോയ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ശ്രീ  വി എസ് രവീന്ദ്രന്‍, മെമ്പര്‍മാരായ ശ്രീമതി ബോബി ഷിബു, ശ്രീമതി എല്‍സമ്മ ജോര്‍ജ്, ശ്രീമതി സീന ബിജു, ശ്രീ ആദര്‍ശ് ജോസഫ്, ശ്രീ സുരേഷ് ബാബു, ശ്രീ ജോണി വാളിപ്ലാക്കല്‍, ശ്രീമതി മോളി വാതല്ലൂര്‍ കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം കൃഷി അസ്സ്റ്റ്ന്റ്മാരായ മിഷേല്‍ ജോര്‍ജ്, ഷഹന സി എന്നിവര്‍ പങ്കെടുത്തു. പദ്ധതി പ്രകാരം159 ബഡ്ഡ് ജാതി തൈകളാണ് വിതരണം ചെയ്തത്.


21 Dec 2021

മേടപ്പാറയിലെ വെണ്ണപ്പഴങ്ങളും ജാതിക്കായ്കളും

                       


 പ്രകൃതിരമണീയതയാല്‍ ഹരിത സുന്ദരിയാണ് പൂവാറന്‍തോട്. കൃഷിക്ക് അനുയോജ്യമായ വളക്കൂറുള്ള മണ്ണും സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രദേശം.  ജാതിക്കൃഷിക്ക് പ്രാധാന്യം നല്‍കുന്ന നാട്.  ഈ പ്രദേശത്തിന്റെ കിഴക്ക് ഭാഗത്തായി  തലയുയര്‍ത്തി നില്‍ക്കുന്ന  'മേടപ്പാറ' എന്ന മലയുടെ താഴ്വാരത്തില്‍ നാലരപ്പതിന്റാണ്ടായി  പൊന്നു വിളയിക്കുകയാണ് പേപ്പതിയില്‍ മാത്യു എന്ന കുഞ്ഞേട്ടന്‍. 

19 Dec 2021

ശ്രദ്ധേയമായി വാഴകള്‍ക്കുള്ള കെഡാവർ പ്രയോഗം

  

കൂടരഞ്ഞി കൃഷിഭവന്‍ സഹായത്തോടെ കൂടരഞ്ഞി തൊണ്ടൂര്‍കണ്ടി ഭാഗത്ത് ചേന്നം പള്ളില്‍ മാത്യു അബ്രാഹം എന്ന കര്‍ഷകന്റെ വാഴത്തോട്ടത്തില്‍ ജൈവിക കീടനിയന്ത്രണവുമായി ബന്ധപ്പെട്ട്  കെടാവര്‍ പ്രയോഗം ശ്രദ്ധേയമാകുന്നു. കര്‍ഷകരെ കൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിന്റെ ആത്മ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രദര്‍ശനത്തോട്ടത്തില്‍  കെടാവര്‍ പ്രയോഗം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം കൃഷിയിടം സന്ദര്‍ശിച്ച് കെടാവര്‍ പ്രയോഗം സംബന്ധിച്ച് കര്‍ഷകന് ആവശ്യമായ നിര്‍ദ്ദേശം നല്‍കി. കൃഷി അസ്സിസ്റ്റന്റ്മാരായ അബ്ദുള്‍ സത്താര്‍ പി എം, മിഷേല്‍ ജോര്‍ജ് എന്നിവരും പദ്ധതിയുടെ ഭാഗമായി കൃഷിയിടത്തിലെത്തി. കാര്‍ഷിക വികസന സമിതി അംഗങ്ങളും കര്‍ഷകരുമായ പയസ് തീയ്യാട്ടുപറമ്പില്‍, രാജേഷ് സിറിയക് മണിമലത്തറപ്പില്‍ എന്നിവരും കെടാവര്‍ പ്രയോഗം സംബന്ധിച്ച് മനസ്സിലാക്കുന്നതിനായി കൃഷിയിടം സന്ദര്‍ശിച്ചു.

ബഡ്ഡ് ജാതി തൈകൾ വിതരണം ചെയ്തു



കൂടരഞ്ഞി : ജനകീയാസൂത്രണ പദ്ധതി പ്രകാരം ബഡ്ഡ് ജാതി തൈകൾ വിതരണം ചെയ്തു. കൂടരഞ്ഞി കൃഷി ഭവൻ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ശ്രീ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ    കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മേരി തങ്കച്ചൻ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി ജറീന റോയ് , റോസിലി ടീച്ചർ, സ്റ്റാന്റിംഗ്ചെയർമാൻ വി എസ് രവീന്ദ്രൻ ,  വാർഡ് മെമ്പർമാരായ , ബോബി ഷിബു , സീന ബിജു ,  ആദർശ് ജോസഫ്, സുരേഷ് ബാബു, ജോണി വാളിപ്ളാക്കൽ, മോളി വാതല്ലൂർ, വി  എ നസീർ  കൃഷിഓഫീസർ മുഹമ്മദ് പി. എം. കൃഷി അസിസ്റ്റന്റ് മാരായ അബ്ദുൽ സത്താർ പി എ, മിഷേൽ ജോർജ്, ഷഹന സി എന്നിവർ പങ്കെടുത്തു.

16 Dec 2021

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് ഗ്രീന്‍ ക്യാമ്പസ് മിഷന്‍ പരിപാടി ഭാഗമായി കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് വിത്തുകള്‍ കൈമാറി.



          ക്യാമ്പസിനെ കാര്‍ബണ്‍ ന്യുട്രാലിറ്റിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആരംഭിച്ച ഗ്രീന്‍ ക്യാമ്പസ് മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസിനു പുറത്തേക്ക് കൂടി വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കൂടരഞ്ഞി കൃഷിഭവനുമായി സഹകരിച്ച് പതിനഞ്ചോളം ഇനം വിളകളുടെ വിത്തുകള്‍ കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കി. ഇതോടനുബന്ധിച്ച് NIT ക്യാമ്പസിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് NIT ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണയില്‍ നിന്നും വിത്ത് പാക്കറ്റുകളടങ്ങിയ ഉപഹാരം കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശ്രീ. ശശി പൊന്നണ ഏറ്റുവാങ്ങുകയും ചടങ്ങില്‍ വെച്ച് പരിപാടിയില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികള്‍ക്ക് കൈമാറുകയും ചെയ്തു. നിലവിലെ പരിത സ്ഥിതിയില്‍ നമ്മുടെ സമൂഹത്തില്‍ നിന്നും അന്യം നിന്നു പോയ കാര്‍ഷിക സംസ്കാരം ക്യാമ്പസിലൂടെ യുവാക്കളിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം NIT ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ അവര്‍കള്‍ വിശദീകരിക്കുകയും ചെയ്തു. ഇതിന് ആവശ്യമായ ഭാവി പരിപാടികള്‍ ക്യാമ്പസിനുള്ളില്‍ ആവിഷ്കരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിത്ത് ഏറ്റു വാങ്ങി സംസാരിച്ച പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കൃഷി എന്നത് കേവലം ഒരു ജീവനോപാധി മാത്രമല്ല എന്നും സാമ്പത്തിക ഭദ്രതയോടോപ്പം മാനസിക ഉല്ലാസം പകരുന്നതു കൂടിയാണെന്നും നിലവിലെ അണുകുടുംബ സമ്പ്രദായത്തില്‍ മനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കൂടിയാണെന്നും അഭിപ്രായപ്പെട്ടു. NITN അഗ്രോ ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ ലിസ ശ്രീജിത് ക്യാപസില്‍ നടപ്പിലാക്കിവരുന്ന ജൈവകൃഷി മുറകള്‍ വിശദീകരിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ പി എസ് സതീദേവി, റെജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ ജീവമ്മ ജേക്കബ്, , ഗ്രീന്‍ ക്യാമ്പസ് മിഷന്‍ അംഗങ്ങളായ പ്രവീണ്‍ ബാബു, ജയന്‍ വി എസ്, കെ സി സുരേഷ്, ഷൈജു കെ പി, സജീഷ് പി എന്നിവരും കൂടരഞ്ഞിയെ പ്രതിനിധീകരിച്ച് കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കര്‍ഷകരായ വിനോദന്‍ എടവന, ശശികുമാര്‍ മുണ്ടാട്ട് നിരപ്പേല്‍, രാജേഷ് സിറിയക് മണിമലത്തറപ്പില്‍, അരുൺ ആൻഡ്രൂസ് നാരംവേലിൽ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

23 Sept 2021

തരിശുനിലക്കൃഷിയില്‍ നൂറുമേനി വിളയിച്ച് ലത്തീഫ്

                   




കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയില്‍ കൂടരഞ്ഞി കൃഷിഭവന്‍ മുഖേന നടപ്പിലാക്കിയ  തരിശുനില പച്ചക്കറിക്കൃഷിയില്‍ നൂറുമേനി വിളവ്. കൂടരഞ്ഞി പതിമൂന്നാം വാര്‍ഡിലെ കല്പൂരില്‍ ഒരു ഹെക്ടര്‍ പാട്ടത്തിനെടുത്ത സ്ഥ്ലത്ത് ലത്തീഫ് പനങ്ങാംപുറത്ത് എന്ന കര്‍ഷകന്‍ തന്റെ പാരമ്പര്യ കൃഷി അറിവുകളും ആധുനിക പരിപാലന മുറകളും അവലംബിച്ചു കൊണ്ട് നടത്തിയ പച്ചക്കറി കൃഷി വിളവ് കൊണ്ട് ശ്രദ്ധേയമായി.



              മഴ്ക്കാല പച്ചക്കറിക്കൃഷിക്ക് അനുയോജ്യമായ വഴുതന, പയര്‍, പാവല്‍, കക്കിരി, മത്തന്‍, കുമ്പളം തുടങ്ങിയ വിവിധ ഇനങ്ങളാണ് കൃഷിയിറക്കിയത്. ജൈവള വളപ്രയോഗത്തിന് മുന്‍ ഗണന നല്‍കി കൊണ്ട് വിഷ രഹിത പച്ചക്കറി ഉല്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഉത്തമ കൃഷി പരിപാലന മുറകള്‍ അവലംബിച്ചു കൊണ്ടാണ്  പച്ചക്കറികള്‍  ഉല്പ്പാദിപ്പിച്ചത്.

             ജൂലൈ മാസം ആദ്യവാരം ബഹു തിരുവമ്പാടി എം എല്‍ എ ശ്രീ ലിന്റോ ജോസഫ് നടീല്‍ കര്‍മ്മം നടത്തിയ ഈ കൃഷിത്തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം അദ്ദേഹം തന്നെ കൃഷിയിടത്തില്‍ വെച്ച് വിളവെടുത്തു കൊണ്ട്  നിര്‍വഹിച്ചു. പച്ചക്കറി കൃഷി രംഗത്ത് കർഷകരുടെ ചിട്ടയായ പ്രവർത്തനം നാടിന് മാതൃകയാണെന്ന് കൊടുവള്ളി ബ്ളോക്കിലെ ഈ വർഷത്തെ ആദ്യ തരിശുപച്ചക്കറി വിളവെടുത്ത് കൊണ്ട് എം.എൽ.എ സംസാരിച്ചു. ചടങ്ങില്‍  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ അധ്യക്ഷം വഹിച്ച പരിപാടിയില്‍  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജെറീന റോയ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എസ് രവീന്ദ്രന്‍, കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, വി എഫ് പി സികെ അസ്സിസ്റ്റന്റ് മാനേജര്‍ ജയരാജന്‍, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കര്‍ഷകനായ ലത്തീഫ് പനങ്ങാംപുറത്ത്, ഷാനവാസ്, ഷാജുകുമാര്‍, ഹരിദാസന്‍, സ്ഥലമുടമ അസീസ് കാവുങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.


   ഇരുപത്തഞ്ച് വര്‍ഷത്തെ പച്ചക്കറി ക്കൃഷി പാരമ്പര്യം കൈമുതലായുള്ള ലത്തീഫ് ശരാശരി ഒരു വര്‍ഷത്തില്‍ അഞ്ചേക്കറില്‍ പച്ചക്കറി കൃഷി ചെയ്യുന്നു.ആട്ടിന്‍ കാഷ്ടം പൊടിച്ചത്, ചാണകപ്പൊടി, പിണ്ണാക്ക് എന്നിവ ജൈവവളങ്ങളായി കൃഷിയില്‍ ഉപയോഗിക്കുന്നു. ജൈവകീടനാശിനിയായ ബിവേറിയ ഫിഷ് അമിനോ ആസിഡ് എന്നിവയിലൂടെ വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന ലത്തീഫ് വൈറസ്, കീട ബാധ കൂടുന്ന ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ കൃഷി കുറച്ച് മറ്റ് മാസങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്ത് കൊണ്ട് വിഷ വിമുക്തമായ പച്ചക്കറികള്‍ ഉല്പ്പാദിപ്പിക്കുന്നു. 

8 Aug 2021

ചെലവ് കുറഞ്ഞ രീതിയില്‍ മല്‍സ്യക്കുളമൊരുക്കി ജോര്‍ജ്ജ്.

 


ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ തോന്നിയ ഒരു ആശയം. മല്‍സ്യം വളര്‍ത്താന്‍ ഒരു കുളം നിര്‍മ്മിച്ചാലോ എന്നത്. ഭാര്യയും മക്കളുമൊക്കെ ഒന്നിച്ചിറങ്ങിയപ്പോള്‍ എണ്‍പതിനായിരം ലിറ്റര്‍ കൊള്ളുന്ന ഒരു മല്‍സ്യക്കുളം വീട്ടുമുറ്റത്ത് റെഡി . അതും ചെലവ് കുറഞ്ഞ രീതിയില്‍. കോഴിക്കോട് കൂമ്പാറ പുളിമൂട്ടില്‍ പി സി ജോര്‍ജ്`ജും കുടുംബവുമാണ് ഇങ്ങനെ ചെലവ് കുറഞ്ഞ രീതിയില്‍ മല്‍സ്യക്കുളമുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്നത്.

2 Aug 2021

മലയോരത്ത് ഏലം വിളയിച്ച് മനോജ് തകിടിയില്‍



വിലയില്‍ കയറ്റിറങ്ങളിലൂടെക്കടന്നുപ്പോവുകയാണെങ്കിലും സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി കര്‍ഷകരുടെ ഇടയില്‍ പ്രിയമാണ്. ഇടുക്കി , വയനാട് പോലെയുള്ള ഹൈറേഞ്ച് മേഖലയില്‍ കൃഷിചെയ്ത് വരുന്ന ഏലം കോഴിക്കോടിന്റെ മലയോര മേഖലയായ പൂവാറന്‍തോടില്‍ കുറേക്കാലം കൃഷി ചെയ്ത് വന്നിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിലയിടിവും തൊഴിലാളികളുടെ ക്ഷാമം  മൂലവും ഏലം കൃഷിയില്‍ നിന്ന് ഈ മേഖലയിലെ കര്‍ഷകര്‍ പിന്നോക്കം പോവുകയുണ്ടായി. 

                    പൂവാറന്‍തോടിലെ തന്നെ മേടപ്പാറയ്ക്ക് സമീപം കനകക്കുന്നിലെ കര്‍ഷകനാണ് തകിടിയില്‍ മനോജ്. ഇദ്ദേഹം കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി  മൂന്നേക്കര്‍ വരുന്ന കൃഷിയിടത്തില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട് വരുന്ന വരുന്നു  . ജാതിയും കാപ്പിയും കൊക്കോയും കുരുമുളകും ഫലവൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന കൃഷിയിടത്തില്‍ എണ്ണൂറോളം പുതിയ ഏലച്ചെടികള്‍  നട്ട് ഏലം കൃഷിയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരിയാണ് മനോജ്. 

13 Aug 2020

പിവിസി പൈപ്പിലെ കുരുമുളക് കൃഷി മാതൃകയുമായി ജോണി പുളിമൂട്ടില്‍

 

               കൂടരഞ്ഞി കൂമ്പാറ ഗവണ്മെന്റ് ട്രൈബല്‍ സ്കൂളിന് സമീപമുള്ള പുരയിടത്തില്‍ കുരുമുളക് കൃഷിയുടെ പുതുമാതൃക തീര്‍ക്കുകയാണ് പുളിമൂട്ടില്‍ ജോണി എന്ന കര്‍ഷകന്‍. ഫലവൃക്ഷങ്ങളും വിവിധ പച്ചക്കറി വിളകളും സുന്ദരകാഴച സമ്മാനിക്കുന്ന ഇടമാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം. കൃഷിഭവന്‍ സഹായത്തോടെയുള്ള മഴമറയും എല്ലാക്കാലത്തുമുളള പച്ചക്കറിക്കൃഷിയും നമുക്കാവശ്യമുള്ളത് നമുക്ക് തന്നെ വിളയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് പ്രചോദനമാണ്.

           തന്റെ കൃഷിയിടത്തില്‍ ചില പരീക്ഷ്ണങ്ങള്‍ക്ക് മുതിരുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് പി വി സി പൈപ്പില്‍ വളര്‍ത്തുന്ന കുരുമുളക് ചെടികള്‍. താങ്ങ് കാലുകള്‍ കീടബാധയാല്‍ നശിക്കുമ്പോള്‍ വളര്‍ത്തി വലുതാക്കിയ കുരുമുളക് ചെടികള്‍ നശിക്കുന്നത് കര്‍ഷകന് ദു:ഖം തന്നെയാണ്.     

5 Jun 2020

വീട്ടുമുറ്റത്ത് മുന്തിരി വിളയിച്ച് ആക്കൽ റോയ്

                 
  സുന്ദര കാഴ്ചയുടെ ഇലച്ചാര്‍ത്തുമായി കൂടരഞ്ഞി ആക്കല്‍ റോയിയുടെ വീട്ടുമുറ്റത്ത് വിളഞ്ഞ് നില്‍ക്കുന്ന മുന്തിരിപ്പഴങ്ങള്‍ വേറിട്ട കൃഷികാഴ്ച സമ്മാനിക്കുകയാണ്. രണ്ട് വര്ഷം മുൻപ് കോഴിക്കോട് നിന്ന് വാങ്ങിയ  ഒരടി വലിപ്പമുള്ള മുന്തിരി തൈ വീടിനു ഒരു വശത്ത് ജൈവവളങ്ങളിട്ട് നട്ടു പരിപാലിച്ചു. ഇന്ന് വീട്ടു മുറ്റത്ത് വിളയുന്നത് ജൈവ മുന്തിരിപ്പഴങ്ങളാണ്.

27 May 2020

കൗതുകമായി നീളമേറിയ വെണ്ടയ്ക്ക

       
                 മുറ്റത്തെ ഗ്രോബാഗുകളില്‍ വളര്‍ന്ന് വരുന്ന വെണ്ടത്തൈകള്‍ ഇത്രവലിയ വിളവ് തരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല മരഞ്ചാട്ടി കണ്ടം പ്ലാക്കല്‍ ടോമി എന്ന കര്‍ഷകന്‍. കൂടരഞ്ഞിയിലെ ഒരു കര്‍ഷകന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ വിത്തുകള്‍ തന്റെ കൃഷിരീതികളിലൂടെ വിളയിച്ചെടുത്തത് വളരെ നീളമേറിയ വെണ്ടകായ്കളാണ്.

29 Dec 2019

ജൈവക്യഷിയുമായി കാരാട്ടുപാറ പച്ചക്കറിക്ക്യഷികൂട്ടായ്മ

                   
   രാസകീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ മാറാരോഗങ്ങള്‍ വരുത്തിവെയ്ക്കും എന്ന തിരിച്ചറിവിലാണ് നാം. വിഷമടിച്ചു വരുന്ന പച്ചക്കറികള്‍ക്ക് പകരം നമ്മുടെ ക്യഷിയിടങ്ങളില്‍ രാസ കീടനാശിനികള്‍ ഉപയോഗിക്കാതെ പച്ചക്കറികള്‍ ക്യഷി ചെയ്യണം എന്ന തിരിച്ചറിവും നമുക്കുണ്ട്. എങ്കിലും പച്ചക്കറികള്‍ നമ്മുടെ തൊടികളില്‍ പച്ചക്കറികള്‍ ക്യഷി ചെയ്യുന്നതിന് നാം മടി കാണിക്കാറുണ്ട്. കൂട്ടായ്മയിലൂടെ പച്ചക്കറികള്‍ ക്യഷി ചെയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് കൂടരഞ്ഞി കാരാട്ടുപാറ പച്ചക്കറിക്ക്യഷിക്കൂട്ടായ്മ. നൂറ്റിഇരുപത്തിയഞ്ച് ഗ്രോബാഗുകളിലും തടമെടുത്ത് മണ്ണിലുമായി ജൈവപച്ചക്കറികള്‍ വിളയിക്കുകയാണ് ഈ കൂട്ടായ്മ. 
                   കൂടരഞ്ഞി ക്യഷിഭവന്‍ ആത്മ പദ്ധതിയിലുള്‍പ്പെടുത്തി ഹരിതസമ്യദ്ധിയുടെ ഭാഗമായി രൂപീകരിച്ച പതിനൊന്ന് പേരടങ്ങിയ ഈ കൂട്ടായ്മയില്‍ ജോര്‍ജ്  അക്കരത്തകിടിയില്‍ പ്രസിഡന്റും ബാബു പേണ്ടാനത്ത് സെക്രട്ടറിയുമാണ്. ഇവരുടെ മേല്‍നോട്ടത്തിലാണ് പച്ചക്കറിക്ക്യഷി. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് ക്യഷി. പച്ചചാണകവും കടലപ്പിണ്ണാക്കുമുപയോഗിച്ചുള്ള സ്ലറിയാണ് ഇവിടുത്തെ പ്രധാന വളം. ഫിഷ് അമിനോ ആസിഡ് , പഞ്ചഗവ്യം തുടങ്ങിയ ജൈവവളര്‍ച്ചാത്വരകങ്ങളും ഈ ക്യഷിയില്‍ ഉപയോഗിക്കുന്നു. വേപ്പ് അധിഷ്ടിത ജൈവ കീടനാശിനികളും പുകയിലക്കഷായവും പ്രധാന കീടനാശിനികള്‍ ജൈവക്യഷിയില്‍ ഉപയോഗിക്കുന്ന സ്യൂഡോമൊണാസ് മിത്രബാക്ടീരിയ അടങ്ങിയ ഉല്പ്പന്നങ്ങളും ഇവിടെ ക്യഷിയില്‍ ഉപയോഗിക്കുന്നു.