ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

17 Mar 2022

ജനകീയാസൂത്രണം പദ്ധതിയില്‍ വാര്‍ഡ് തലത്തില്‍ വിതരണം ചെയ്ത പച്ചക്കറി വിത്തുപയോഗിച്ചുള്ള കൃഷി വിളവെടുത്തു.

                മരഞ്ചാട്ടിയിലെ കര്‍ഷക രാജമ്മ ശിവദാസന്‍  ഈ വര്‍ഷത്തെ ജനകീയാസൂത്രണം പദ്ധതിയില്‍ ലഭിച്ച പച്ചക്കറി വിത്തുപയോഗിച്ചുള്ള ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ സുരേഷ് ബാബു നിര്‍വ്വഹിച്ചു. വള്ളിപ്പയര്‍, പാവല്‍, ചുരക്ക, വെള്ളരി, മത്തന്‍ എന്നിവയാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തത്. വിളവെടുപ്പില്‍ കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് പങ്കെടുത്തു. ജനകീയാസൂത്രണ പദ്ധതിയില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നത് പച്ചക്കറി ഉല്പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്തുക വിഷരഹിത പച്ചക്കറി ഉല്പ്പാദിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് അതോടൊപ്പം കര്‍ഷകര്‍ക്ക് മികച്ച അത്യുല്പാദന ശേഷിയുള്ള വിത്തുകള്‍ പദ്ധതിയിലൂടെ വിതരണം ചെയ്യുക എന്നതും ലക്ഷ്യമിടുന്നു. മുന്‍ വര്‍ഷങ്ങളിലും ഈ വനിത കര്‍ഷക ഇവിടെ പച്ചക്കറി കൃഷി ചെയ്തിരുന്നു . ഓരോ വീടുകളിലും അവര്‍ക്കാവശ്യമായ പച്ചക്കറികള്‍ ജൈവ രീതിയില്‍ ഉല്പ്പാദിപ്പിക്കുന്നതിന് ഇവരുടെ കൃഷി മാതൃകയാണ്. 

14 Mar 2022

ജനകീയാസൂത്രണ പദ്ധതി ബഡ്ഡ് ജാതി തൈ വിതരണം ചെയ്തു


                 കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുളള ബഡ്ഡ് ജാതി തൈകളുടെ വിതര്‍ണോദ്ഘാടനം ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ജെറീന റോയ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ശ്രീ  വി എസ് രവീന്ദ്രന്‍, മെമ്പര്‍മാരായ ശ്രീമതി ബോബി ഷിബു, ശ്രീമതി എല്‍സമ്മ ജോര്‍ജ്, ശ്രീമതി സീന ബിജു, ശ്രീ ആദര്‍ശ് ജോസഫ്, ശ്രീ സുരേഷ് ബാബു, ശ്രീ ജോണി വാളിപ്ലാക്കല്‍, ശ്രീമതി മോളി വാതല്ലൂര്‍ കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം കൃഷി അസ്സ്റ്റ്ന്റ്മാരായ മിഷേല്‍ ജോര്‍ജ്, ഷഹന സി എന്നിവര്‍ പങ്കെടുത്തു. പദ്ധതി പ്രകാരം159 ബഡ്ഡ് ജാതി തൈകളാണ് വിതരണം ചെയ്തത്.