ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

21 Aug 2015

പച്ചക്കറിവിത്തുകള്‍ സൌജന്യ വിതരണത്തിന്.

                          ആര്‍. കെ. വി. വൈ. പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നു. പദ്ധതിപ്രകാരം സൌജന്യമായാണ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

19 Aug 2015

'കേര' വെളിച്ചെണ്ണ വില്‍പ്പനയ്ക്ക്

      
          കൂടരഞ്ഞി ക്യഷിഭവനില്‍ 'കേര' വെളിച്ചെണ്ണ വില്‍പ്പനയ്ക്കെത്തി. ഒരു ലിറ്റര്‍ പായ്ക്കിന് വില 145 രൂപ മാത്രം . വെളിച്ചെണ്ണയോടൊപ്പം ഓണം സമ്മാനക്കൂപ്പണ്‍ ലഭ്യമാണ്. കൂടാതെ 'കേര' കോക്കനട്ട് പൌഡര്‍, 'കേര' ഡെസികേറ്റഡ് കോക്കനട്ട്, 'കേരജം' ഹെയര്‍ ഓയില്‍ എന്നിവ ക്യഷിഭവനില്‍ ലഭ്യമാണ്.

17 Aug 2015

ചിങ്ങപ്പുലരിയില്‍ കര്‍ഷകദിനം ആചരിച്ചു


          
         കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ഹാളില്‍ വെച്ച് ര്‍ഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സി. മോയിന്‍കുട്ടി എം. ല്‍. . ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായി തെരെഞ്ഞെടുക്കപ്പെട്ട മാധവി കണയംകോട്ടുചാലില്‍, അബ്രാഹം വാലുമണ്ണേല്‍, മത്തായി പനിച്ചിയില്‍, മാത്യു പ്‌ളാക്കാട്ട്, ജോസ് എടപ്പാട്ട്, സണ്ണി കിഴക്കരക്കാട്ട് മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരം നേടിയ മിഷേല്‍ ജോര്‍ജ്‌ എന്നിവരെ ആദരിക്കുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തുകൃഷി ഓഫീസര്‍ ജിഷ പി. ജി. സ്വാഗതം ആശംസിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി

16 Aug 2015

കൂടരഞ്ഞിയില്‍ കര്‍ഷകദിനത്തില്‍ ആദരിക്കപ്പെടുന്ന കര്‍ഷകര്‍

              ക്യഷിയെ ഉപജീവനമാക്കിയ കര്‍ഷകരാണ് ഈ കര്‍ഷകദിനത്തില്‍ കൂടരഞ്ഞിയില്‍ ആദരിക്കപ്പെടുന്നത്. ക്യഷിയെ സ്നേഹിക്കുന്ന ഇങ്ങനെയുള്ള കര്‍ഷകരെ ആദരിക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ ഈ ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ നിര്‍വ്വഹിക്കുന്നു. 
             കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കര്‍ഷകദിനത്തില്‍  ആദരിക്കുന്ന കര്‍ഷകര്‍
വി. ജെ. അബ്രഹാം
     വാലുമണ്ണേല്‍ 
     കൂടരഞ്ഞി 
   (മികച്ച കര്‍ഷകന്‍)
             രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ക്കിടയിലും ക്യഷിയെ സ്നേഹിച്ച് ക്യഷിക്കാരനായി. കൂടരഞ്ഞി പനക്കച്ചാല്‍കുന്നില്‍ തന്റെ ക്യഷിയിടത്തിലേക്കിറങ്ങി പൂര്‍ണ്ണസമയ കര്‍ഷകനായ ജോസേട്ടനെന്നു വിളിക്കുന്ന വി ജെ അബ്രാഹം. തെങ്ങും കമുകും ജാതിയും കുരുമുളകും കാപ്പിയും റബറും വിളഞ്ഞു നില്‍ക്കുന്ന ക്യഷിയിടം. ഇടവിളയായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, ചെറുകിഴങ്ങുകള്‍, പച്ചക്കറിക്ക്യഷി കൂടാതെ ടെറസ്സിനു മുകളില്‍ യു വി ഷീറ്റ് ഉപയോഗിച്ചുള്ള മഴമറക്ക്യഷി കൂടെ തുള്ളിനന രീതിയും. വളര്‍ത്തുമ്യഗ സമ്പത്തായി നാലു പശുക്കള്‍, നാല്‍പ്പത് വാത്തകള്‍, ടര്‍ക്കിക്കോഴികള്‍, മീന്‍ വളര്‍ത്തല്‍  ഇവയെല്ലാം ഇദ്ദേഹത്തിന്റെ ക്യഷിയിടത്തെ വ്യത്യസ്തമാക്കുന്നു.

13 Aug 2015

കര്‍ഷകദിനം ആചരിക്കുന്നു

                                                        2015 ആഗസ്റ്റ് 17 (ചിങ്ങം 1) കര്‍ഷകദിനം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും ക്യഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സമുചിതമായി ആചരിക്കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് തിങ്കളാഴ്ച രാവിലെ 10.30ന് നടത്തപ്പെടുന്ന പരിപാടിയുടെ ഉദ്ഘാടനം ബഹു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹുമാനപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ ശ്രീ. മോയിന്‍കുട്ടി നിര്‍വഹിക്കുന്നതാണ്. ഇതോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നതാണ്. തെരെഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരോടും അഭ്യര്‍ത്ഥിക്കുന്നു.

6 Aug 2015

കേരഫെഡ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക്

                  കൂടരഞ്ഞിക്യഷിഭവനില്‍ കേരഫെഡ് ഉല്‍പ്പന്നങ്ങളായ കോക്കനട്ട് മില്‍ക് പൌഡര്‍, ഡെസികേറ്റഡ് കോക്കനട്ട്, ഹെയര്‍ ഓയില്‍ എന്നിവ വില്‍പ്പനയ്ക്കെത്തി. ക്യഷിഭവന്‍ പ്രവ്യത്തി സമയങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമായിരിക്കും.

പച്ചക്കറി വിത്തുകള്‍ വില്‍പ്പനക്കെത്തി

                   
                കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചക്കറി വിത്തുകള്‍ വില്‍പ്പനക്കെത്തി. വെണ്ട (സല്‍ക്കീര്‍ത്തി), വള്ളിപ്പയര്‍ (ലോല), പയര്‍ (കനകമണി), ചീര ചുവപ്പ് (അരുണ്‍ ), മത്തന്‍ (അമ്പിളി), ചുരങ്ങ (അര്‍ക്കബാഹര്‍) എന്നീ ഇനങ്ങളാണ് വില്‍പ്പനക്കെത്തിയിരിക്കുന്നത്. ആറുതരം വിത്തുകളടങ്ങിയ ഈ വിത്ത് കിറ്റിന്റെ വില അറുപത് രൂപ. ക്യഷിഭവന്‍ പ്രവ്യത്തി സമയങ്ങളില്‍ വിത്ത് കിറ്റുകള്‍ ലഭ്യമായിരിക്കും.

3 Aug 2015

കുരുമുളക് തൈകള്‍ വിതരണത്തിനെത്തി

                
         കൂടരഞ്ഞി ക്യഷിഭവനില്‍ പന്നിയൂര്‍, കരിമുണ്ട ഇനത്തിലുള്ള തൈകള്‍ സൌജന്യവിതരണത്തിനെത്തി. കുറഞ്ഞത് 50 സെന്റില്‍ കുറയാതെ ക്യഷിസ്ഥലമുള്ള കര്‍ഷകര്‍ക്കാണ് തൈ ലഭിക്കുന്നതിന്. അര്‍ഹതയുണ്ടായിരിക്കൂ. കുരുമുളക് തൈകള്‍ ലഭിക്കുന്നതിന് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ അപേക്ഷ ഫോം 2 എണ്ണം, അപ്പെന്‍ഡിക്സ് ഫോം 1 എണ്ണം,  2015-16 ലെ നികുതി ശീട്ട് 1 എണ്ണം, ബാങ്ക്പാസ് ബുക്ക് പകര്‍പ്പ് 1എണ്ണം എന്നിവ സഹിതം ക്യഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

2 Aug 2015

ജൈവക്യഷിയിലേക്കായി നോബിള്‍ മാവറ

        കൂടരഞ്ഞി കല്‍പ്പിനിയില്‍ മാവറ വീട്ടില്‍ നോബിള്‍ ഒരു മുഴുവന്‍ സമയ കര്‍ഷകനാണ്. ക്യഷിയിടത്തില്‍ എല്ലാ ജോലികളും സ്വയം ചെയ്തുകൊണ്ട് ഇവിടെ അദ്ദേഹം കര്‍മ്മനിരതനാണ്. കര്‍ഷകത്തൊഴിലാളികളുടെ സേവനമില്ലാതെ അഞ്ചേക്കര്‍ പുരയിടത്തിലെ മുഴുവന്‍ പണികളും ഇദ്ദേഹം സ്വന്തമായി ചെയ്യുന്നു എന്നതില്‍ നിന്നു തന്നെ ക്യഷിയോടൂള്ള അദ്ദേഹത്തിന്റെ സ്നേഹവും ആത്മാര്‍ഥതയും മനസ്സിലാക്കാം. കല്‍പ്പിനിയിലെ ഈ ക്യഷിയിടത്തില്‍ വിളയുന്നത് വിളകള്‍ മാത്രമല്ല ഈ കര്‍ഷകന്റെ നെറ്റിയിലെ വിയര്‍പ്പുകൂടിയാണ്.

1 Aug 2015

കുറിയ ഇനം തെങ്ങിന്‍ തൈകള്‍ വിതരണത്തിനെത്തി


             കൂടരഞ്ഞി ക്യഷിഭവനില്‍ കുറിയ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വിതരണത്തിനെത്തി. ഒരു തൈയുടെ വില രൂപ 75/- (രൂപ എഴുപത്തഞ്ച് മാത്രം ). താല്‍പര്യമുള്ളവര്‍ ഉടന്‍ തന്നെ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടുക.