ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

25 Feb 2019

പയറുക്യഷിയില്‍ ഒരു വിദ്യാര്‍ഥിമാത്യക

               
                                   പുതു തലമുറ ക്യഷിയില്‍ താല്പര്യം കാണിക്കുന്നില്ല എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി കൂടരഞ്ഞി മാങ്കയത്ത് നിന്നും ഒരു കോളേജ് വിദ്യാര്‍ഥി. കൊടപ്പള്ളില്‍ റെജിയുടെയും ലെനിയുടേയും മകനും തിരുവമ്പാടി അല്‍ഫോന്‍സാ കോളേജ് വിദ്യാര്‍ഥിയുമായ അബിനാണ് അരയേക്കറിനടുത്ത് പയര്‍ക്യഷി ചെയ്തു കൊണ്ട് മാത്യകയാവുന്നത്.
                   നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്യഷിയില്‍ താല്പര്യം കാണിച്ചു തുടങ്ങിയിരുന്ന അബിന്‍ അന്ന് ഒരു വാഴ തനിയെ നട്ട് പരിപാലിച്ച് തന്റെ ക്യഷി താല്പര്യം വെളിവാക്കിയതാണ്. അന്നു മുതല്‍ ഒരു വാഴയെങ്കിലും ഓരോ വര്‍ഷവും ക്യഷി ചെയ്യുന്നതിന് പരിശ്രമിച്ചിട്ടുണ്ട്. നന്നായി പരിപാലിച്ച് പതിനെട്ടു കിലോ വരെ ഏത്ത വാഴക്ക്യഷിയില്‍ വിളവ്  ലഭിച്ചിട്ടുണ്ടെന്ന് ഈ വിദ്യാര്‍ഥി പറയുന്നു.

5 Feb 2019

വീട്ടുമുറ്റം മനോഹരമാക്കി പൂക്കളും പച്ചക്കറികളുമായി അസീസ്

                         
        പൂവാറന്‍തോടിലെ മണ്ണാര്‍പ്പൊയിലില്‍ കായ്ച്ചു കിടക്കുന്ന ജാതിമരങ്ങളുടെ മനോഹാരിതയെ കവച്ചു വെയ്ക്കുന്ന രീതിയില്‍ വീട്ടുമുറ്റം പൂക്കളും പച്ചക്കറികളും കൊണ്ട് ഹരിതാഭമാക്കുകയാണ് പുരമഠത്തില്‍ അസീസ് എന്ന കര്‍ഷകന്‍. പൂവാറന്‍തോടിലെ തന്നെ ഏറ്റവും മികച്ച ജാതിമരങ്ങളുള്ള പ്രദേശമാണ് മണ്ണാര്‍പ്പൊയില്‍. ഇവിടെയാണ് തലയുയര്‍ത്തി നില്‍ക്കുന്ന ജാതിമരങ്ങള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കുന്ന ചെറിയഭവനം അതിനുചുറ്റുമുള്ള പൂക്കളും പച്ചക്കറികളും നയനാന്ദകരമായ കാഴ്ച സമ്മാനിക്കുന്നു.

3 Feb 2019

അഷ്റഫിന്റെ 'ഹരിതഭവനം'

           
 കൈവശസ്ഥലം എത്രയുമാകട്ടെ അത് ഒട്ടും പാഴാക്കാതെ ഉപയോഗപ്പെടുത്തുകയാണ് ഒരു മികച്ച കര്‍ഷകന്‍ ചെയ്യുന്നത് അങ്ങനെ ഒരാളെ നമുക്ക് കോഴിക്കോട് കൂടരഞ്ഞിയില്‍ കണ്ടെത്താം.  കേബിള്‍ ടി വി ഓപ്പറേറ്ററാണ് കപ്പോടത്ത് അഷ്റഫ് പതിനാറ് വര്‍ഷമായി ഇദ്ദേഹം ഈ രംഗത്തുണ്ട്. പത്തു സെന്റിലൊതുങ്ങുന്നു അദ്ദേഹത്തിന്റെ വീടും പുരയിടവും. ക്യഷിയെ സ്നേഹിക്കുന്ന ക്യഷിയുടെ പുതുരീതികള്‍ പരീക്ഷിക്കുന്ന യുവകര്‍ഷകനാണ് ഇദ്ദേഹം. അറിവുകള്‍ തേടി അത് കണ്ടെത്തി പ്രയോഗിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഈ യുവാവ്. അക്വാപോണിക്സ്, മഴമറക്ക്യഷി, തിരിനനക്ക്യഷി, തുള്ളിനനക്ക്യഷി എന്നിവയിലൂടെ തന്റെ ചുറ്റുവട്ടം ഹരിതാഭമാക്കുകയാണ്. അതോടൊപ്പം അടുക്കളമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കിമാറ്റാനുള്ള ഇരട്ടടാങ്കോട് കൂടിയ ബയോഗ്യാസ് സംവിധാനവും  കോഴിമുട്ട വിരിയിക്കുന്നതിനുള്ള ഇന്‍കുബേറ്റര്‍ സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു.