ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

30 Jul 2015

ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് സബ്സിഡി നല്‍കുന്നു


                         കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് സബ്സിഡി നല്‍കുന്നു.  ജൈവ മാലിന്യത്തില്‍ നിന്ന് പാചക വാതകത്തിനൊപ്പം മികച്ച ജൈവവളവും ഉല്‍പാദിപ്പിക്കാം . ക്യഷിവകുപ്പിന്റെ പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികള്‍ ഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

29 Jul 2015

ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നു

                   സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നു. ഒരു യൂണിറ്റിന്റെ വില  500 രൂപ. യൂണിറ്റുകളുടെ എണ്ണം കുറവായതിനാല്‍ താല്‍പര്യമുള്ള കര്‍ഷകര്‍ എത്രയും പെട്ടെന്ന് ക്യഷിഭവനില്‍ തുക അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

21 Jul 2015

വില്‍സണ്‍ കുറുവത്താഴത്തിന്റെ ക്യഷിക്കാഴ്ചകള്‍

                         
                                      ദുര്‍ഘടമായ പാതകള്‍ നിറഞ്ഞ മലയുടെ മുകളിലേക്കുള്ള യാത്ര ദുഷ്കരമാണ്. ഒരു കല്ലില്‍ നിന്നു ചാടി മറ്റേ കല്ലിലേക്ക് എന്നിങ്ങനെ കുലുങ്ങി കുലുങ്ങി ജീപ്പിലുള്ള യാത്ര മടുപ്പിക്കും. ഇത്തരം പ്രതിസന്ധികളില്‍ തളരാതെ എല്ലാ ദിവസവും ഇങ്ങനെയുള്ള  പാതയിലൂടെ കിലോമിറ്ററുകള്‍ സഞ്ചരിച്ച് മലമുകളിലുള്ള തന്റെ ക്യഷിയിടത്തിലെത്തുകയാണ് വില്‍സണ്‍ കുറുവത്താഴത്ത് എന്ന യുവ കര്‍ഷകന്‍. മഞ്ഞക്കടവ് പൂതംകുഴിയിലുള്ള തന്റേയും കുടുംബ സ്വത്തായുള്ളതുമായ പത്തേക്കറിലാണ് ഇദ്ദേഹത്തിന്റെ ക്യഷി.

15 Jul 2015

ക്യഷിയുടെ പാരമ്പര്യം തുടര്‍ന്ന് ടോമി മേക്കുന്നേല്‍

                        
                           കൂടരഞ്ഞി കുളിരാമുട്ടിയില്‍ രണ്ടരയേക്കര്‍ സ്ഥലത്ത് പിതാവ് കാണിച്ചു തന്ന ക്യഷിയുടെ പാരമ്പര്യം തുടരുകയാണ്  ടോമി മേക്കുന്നേല്‍. ഇവിടെ ക്യഷി ജീവിത മാര്‍ഗ്ഗമാണ്, കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗവും. കുളിരാമുട്ടിയില്‍ ആയിരത്തി തൊള്ളായിരത്തി അറുപത് കാലഘട്ടത്തില്‍ കുടിയേറിയതാണ് ടോമിയുടെ പിതാവ് ഫിലിപ്പ്. അദ്ദേഹം ഇവിടെ ക്യഷിയാരംഭിച്ചു മക്കള്‍ക്ക് മാത്യക നല്‍കി. അദ്ദേഹത്തിന്റെ മകനായ ടോമി ആ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ മുഴുവന്‍ സമയ കര്‍ഷകനാണ്.

12 Jul 2015

തെങ്ങിന്‍ തൈകള്‍ വിതരണത്തിനെത്തിയിരിക്കുന്നു

                          കൂടരഞ്ഞി ക്യഷിഭവനില്‍ പശ്ചിമതീരനെടിയ (WCT) ഇനം തെങ്ങിന്‍ തൈകള്‍ വിതരണത്തിനെത്തിയിരിക്കുന്നു. തൈ ഒന്നിന് വില രൂപ 75/-. തൈകളുടെ എണ്ണം പരിമിതമായതിനാല്‍ താല്‍പര്യമുള്ള കര്‍ഷകര്‍ എത്രയും പെട്ടെന്ന് കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടുക ഫോണ്‍ നം 0495-2252147.

3 Jul 2015

ജാതിക്ക്യഷിയുടെ പെരുമയില്‍ സാന്റോ മംഗലത്തില്‍

                                   
  'പൂവാറന്‍തോട്' ജാതിക്ക്യഷിക്ക് പേരുകേട്ട കൂടരഞ്ഞിയിലെ മലയോരഗ്രാമം. 'പ്രക്യതിയുടെ സൌന്ദര്യം കനിഞ്ഞു കിട്ടിയ ഒരു പ്രദേശം', 'വനത്താല്‍ ചുറ്റപ്പെട്ട ഒരുഗ്രാമം', 'ചെറുതോടുകളാല്‍ സമ്പന്നമായ ഭൂപ്രദേശം' പൂവാറന്‍തോടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല‌. ഈ പ്രദേശത്ത് ഒരു 'ജാതി' പോലും ഇല്ലാത്ത ക്യഷിയിടങ്ങളില്ല, ജാതി ഇവിടുത്തെ മുഖ്യ വിളയാണ്. ജാതി മാത്രം വിളയുന്ന നാല്‍പ്പത് ഏക്കര്‍ വരെയുള്ള തോട്ടങ്ങള്‍ ഇവിടെയുണ്ട്. ഈ സുന്ദരഭൂമിയില്‍ കുടിയേറ്റ കാലഘട്ടത്തില്‍ കുടിയേറിയ നിരവധി കുടുംബങ്ങളുണ്ട്. ഇവിടുത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് മണ്ണാര്‍പ്പൊയില്‍. പൂവാറന്‍തോട് ക്യസ്ത്യന്‍ പള്ളിക്ക് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ഏറ്റവും നല്ല ജാതിത്തോട്ടങ്ങള്‍ കാണാന്‍ സാധിക്കും. ഈ പ്രദേശത്തെ ജാതിമരങ്ങള്‍ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് അവയുടെ കായുടെ തൂക്കത്തിലും ഗുണമേന്മയിലും ഏറെ മുന്നിലാണ്. ഇവിടെ പിതാവിനൊപ്പം കുടിയേറിയ സാന്റോ മംഗലത്തില്‍ എന്ന ചെറുപ്പക്കാരന്‍ മണ്ണാര്‍പ്പൊയിലിലെ ക്യഷിയിടത്തില്‍ ജാതിക്ക്യഷിയില്‍ പെരുമ തിര്‍ക്കുകയാണ്.