പ്രകൃതിരമണീയതയാല്‍ ഹരിത സുന്ദരിയാണ് പൂവാറന്‍തോട്. കൃഷിക്ക് അനുയോജ്യമായ വളക്കൂറുള്ള മണ്ണും സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രദേശം. ജാതിക്കൃഷിക്ക് പ്രാധാന്യം നല്‍കുന്ന നാട്. ഈ പ്രദേശത്തിന്റെ കിഴക്ക് ഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന 'മേടപ്പാറ' എന്ന മലയുടെ താഴ്വാരത്തില്‍ നാലരപ്പതിന്റാണ്ടായി പൊന്നു വിളയിക്കുകയാണ് പേപ്പതിയില്‍ മാത്യു എന്ന കുഞ്ഞേട്ടന്‍.