ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

21 Dec 2021

മേടപ്പാറയിലെ വെണ്ണപ്പഴങ്ങളും ജാതിക്കായ്കളും

                       


 പ്രകൃതിരമണീയതയാല്‍ ഹരിത സുന്ദരിയാണ് പൂവാറന്‍തോട്. കൃഷിക്ക് അനുയോജ്യമായ വളക്കൂറുള്ള മണ്ണും സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രദേശം.  ജാതിക്കൃഷിക്ക് പ്രാധാന്യം നല്‍കുന്ന നാട്.  ഈ പ്രദേശത്തിന്റെ കിഴക്ക് ഭാഗത്തായി  തലയുയര്‍ത്തി നില്‍ക്കുന്ന  'മേടപ്പാറ' എന്ന മലയുടെ താഴ്വാരത്തില്‍ നാലരപ്പതിന്റാണ്ടായി  പൊന്നു വിളയിക്കുകയാണ് പേപ്പതിയില്‍ മാത്യു എന്ന കുഞ്ഞേട്ടന്‍. 

19 Dec 2021

ശ്രദ്ധേയമായി വാഴകള്‍ക്കുള്ള കെഡാവർ പ്രയോഗം

  

കൂടരഞ്ഞി കൃഷിഭവന്‍ സഹായത്തോടെ കൂടരഞ്ഞി തൊണ്ടൂര്‍കണ്ടി ഭാഗത്ത് ചേന്നം പള്ളില്‍ മാത്യു അബ്രാഹം എന്ന കര്‍ഷകന്റെ വാഴത്തോട്ടത്തില്‍ ജൈവിക കീടനിയന്ത്രണവുമായി ബന്ധപ്പെട്ട്  കെടാവര്‍ പ്രയോഗം ശ്രദ്ധേയമാകുന്നു. കര്‍ഷകരെ കൃഷിയിലെ നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിന്റെ ആത്മ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രദര്‍ശനത്തോട്ടത്തില്‍  കെടാവര്‍ പ്രയോഗം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം കൃഷിയിടം സന്ദര്‍ശിച്ച് കെടാവര്‍ പ്രയോഗം സംബന്ധിച്ച് കര്‍ഷകന് ആവശ്യമായ നിര്‍ദ്ദേശം നല്‍കി. കൃഷി അസ്സിസ്റ്റന്റ്മാരായ അബ്ദുള്‍ സത്താര്‍ പി എം, മിഷേല്‍ ജോര്‍ജ് എന്നിവരും പദ്ധതിയുടെ ഭാഗമായി കൃഷിയിടത്തിലെത്തി. കാര്‍ഷിക വികസന സമിതി അംഗങ്ങളും കര്‍ഷകരുമായ പയസ് തീയ്യാട്ടുപറമ്പില്‍, രാജേഷ് സിറിയക് മണിമലത്തറപ്പില്‍ എന്നിവരും കെടാവര്‍ പ്രയോഗം സംബന്ധിച്ച് മനസ്സിലാക്കുന്നതിനായി കൃഷിയിടം സന്ദര്‍ശിച്ചു.

ബഡ്ഡ് ജാതി തൈകൾ വിതരണം ചെയ്തു



കൂടരഞ്ഞി : ജനകീയാസൂത്രണ പദ്ധതി പ്രകാരം ബഡ്ഡ് ജാതി തൈകൾ വിതരണം ചെയ്തു. കൂടരഞ്ഞി കൃഷി ഭവൻ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ശ്രീ ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ    കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മേരി തങ്കച്ചൻ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി ജറീന റോയ് , റോസിലി ടീച്ചർ, സ്റ്റാന്റിംഗ്ചെയർമാൻ വി എസ് രവീന്ദ്രൻ ,  വാർഡ് മെമ്പർമാരായ , ബോബി ഷിബു , സീന ബിജു ,  ആദർശ് ജോസഫ്, സുരേഷ് ബാബു, ജോണി വാളിപ്ളാക്കൽ, മോളി വാതല്ലൂർ, വി  എ നസീർ  കൃഷിഓഫീസർ മുഹമ്മദ് പി. എം. കൃഷി അസിസ്റ്റന്റ് മാരായ അബ്ദുൽ സത്താർ പി എ, മിഷേൽ ജോർജ്, ഷഹന സി എന്നിവർ പങ്കെടുത്തു.

16 Dec 2021

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട് ഗ്രീന്‍ ക്യാമ്പസ് മിഷന്‍ പരിപാടി ഭാഗമായി കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് വിത്തുകള്‍ കൈമാറി.



          ക്യാമ്പസിനെ കാര്ബണ് ന്യുട്രാലിറ്റിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആരംഭിച്ച ഗ്രീന് ക്യാമ്പസ് മിഷന് പദ്ധതിയുടെ പ്രവര്ത്തനങ്ങള് ക്യാമ്പസിനു പുറത്തേക്ക് കൂടി വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കൂടരഞ്ഞി കൃഷിഭവനുമായി സഹകരിച്ച് പതിനഞ്ചോളം ഇനം വിളകളുടെ വിത്തുകള് കൂടരഞ്ഞിയിലെ കര്ഷകര്ക്ക് സൗജന്യമായി നല്കി. ഇതോടനുബന്ധിച്ച് NIT ക്യാമ്പസിലെ മിനി കോണ്ഫറന്സ് ഹാളില് നടന്ന ചടങ്ങില് വെച്ച് NIT ഡയറക്ടര് ഡോ. പ്രസാദ് കൃഷ്ണയില് നിന്നും വിത്ത് പാക്കറ്റുകളടങ്ങിയ ഉപഹാരം കര്ഷകര്ക്ക് നല്കുന്നതിനായി കോഴിക്കോട് പ്രിന്സിപ്പല് കൃഷി ഓഫീസര് ശ്രീ. ശശി പൊന്നണ ഏറ്റുവാങ്ങുകയും ചടങ്ങില് വെച്ച് പരിപാടിയില് പങ്കെടുത്ത കര്ഷക പ്രതിനിധികള്ക്ക് കൈമാറുകയും ചെയ്തു. നിലവിലെ പരിത സ്ഥിതിയില് നമ്മുടെ സമൂഹത്തില് നിന്നും അന്യം നിന്നു പോയ കാര്ഷിക സംസ്കാരം ക്യാമ്പസിലൂടെ യുവാക്കളിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം NIT ഡയറക്ടര് ഡോ. പ്രസാദ് കൃഷ്ണ അവര്കള് വിശദീകരിക്കുകയും ചെയ്തു. ഇതിന് ആവശ്യമായ ഭാവി പരിപാടികള് ക്യാമ്പസിനുള്ളില് ആവിഷ്കരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. വിത്ത് ഏറ്റു വാങ്ങി സംസാരിച്ച പ്രിന്സിപ്പല് കൃഷി ഓഫീസര് കൃഷി എന്നത് കേവലം ഒരു ജീവനോപാധി മാത്രമല്ല എന്നും സാമ്പത്തിക ഭദ്രതയോടോപ്പം മാനസിക ഉല്ലാസം പകരുന്നതു കൂടിയാണെന്നും നിലവിലെ അണുകുടുംബ സമ്പ്രദായത്തില് മനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്ഗ്ഗം കൂടിയാണെന്നും അഭിപ്രായപ്പെട്ടു. NITN അഗ്രോ ക്ലബ് കോര്ഡിനേറ്റര് ഡോ ലിസ ശ്രീജിത് ക്യാപസില് നടപ്പിലാക്കിവരുന്ന ജൈവകൃഷി മുറകള് വിശദീകരിച്ചു. ചടങ്ങില് ഡെപ്യൂട്ടി ഡയറക്ടര് ഡോ പി എസ് സതീദേവി, റെജിസ്ട്രാര് ഇന് ചാര്ജ് ഡോ ജീവമ്മ ജേക്കബ്, , ഗ്രീന് ക്യാമ്പസ് മിഷന് അംഗങ്ങളായ പ്രവീണ് ബാബു, ജയന് വി എസ്, കെ സി സുരേഷ്, ഷൈജു കെ പി, സജീഷ് പി എന്നിവരും കൂടരഞ്ഞിയെ പ്രതിനിധീകരിച്ച് കൃഷി ഓഫീസര് മൊഹമ്മദ് പി എം, കൃഷി അസ്സിസ്റ്റന്റ് മിഷേല് ജോര്ജ്, കര്ഷകരായ വിനോദന് എടവന, ശശികുമാര് മുണ്ടാട്ട് നിരപ്പേല്, രാജേഷ് സിറിയക് മണിമലത്തറപ്പില്, അരുൺ ആൻഡ്രൂസ് നാരംവേലിൽ എന്നിവരും ചടങ്ങില് പങ്കെടുത്തു.

23 Sept 2021

തരിശുനിലക്കൃഷിയില്‍ നൂറുമേനി വിളയിച്ച് ലത്തീഫ്

                   




കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയില്‍ കൂടരഞ്ഞി കൃഷിഭവന്‍ മുഖേന നടപ്പിലാക്കിയ  തരിശുനില പച്ചക്കറിക്കൃഷിയില്‍ നൂറുമേനി വിളവ്. കൂടരഞ്ഞി പതിമൂന്നാം വാര്‍ഡിലെ കല്പൂരില്‍ ഒരു ഹെക്ടര്‍ പാട്ടത്തിനെടുത്ത സ്ഥ്ലത്ത് ലത്തീഫ് പനങ്ങാംപുറത്ത് എന്ന കര്‍ഷകന്‍ തന്റെ പാരമ്പര്യ കൃഷി അറിവുകളും ആധുനിക പരിപാലന മുറകളും അവലംബിച്ചു കൊണ്ട് നടത്തിയ പച്ചക്കറി കൃഷി വിളവ് കൊണ്ട് ശ്രദ്ധേയമായി.



              മഴ്ക്കാല പച്ചക്കറിക്കൃഷിക്ക് അനുയോജ്യമായ വഴുതന, പയര്‍, പാവല്‍, കക്കിരി, മത്തന്‍, കുമ്പളം തുടങ്ങിയ വിവിധ ഇനങ്ങളാണ് കൃഷിയിറക്കിയത്. ജൈവള വളപ്രയോഗത്തിന് മുന്‍ ഗണന നല്‍കി കൊണ്ട് വിഷ രഹിത പച്ചക്കറി ഉല്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഉത്തമ കൃഷി പരിപാലന മുറകള്‍ അവലംബിച്ചു കൊണ്ടാണ്  പച്ചക്കറികള്‍  ഉല്പ്പാദിപ്പിച്ചത്.

             ജൂലൈ മാസം ആദ്യവാരം ബഹു തിരുവമ്പാടി എം എല്‍ എ ശ്രീ ലിന്റോ ജോസഫ് നടീല്‍ കര്‍മ്മം നടത്തിയ ഈ കൃഷിത്തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം അദ്ദേഹം തന്നെ കൃഷിയിടത്തില്‍ വെച്ച് വിളവെടുത്തു കൊണ്ട്  നിര്‍വഹിച്ചു. പച്ചക്കറി കൃഷി രംഗത്ത് കർഷകരുടെ ചിട്ടയായ പ്രവർത്തനം നാടിന് മാതൃകയാണെന്ന് കൊടുവള്ളി ബ്ളോക്കിലെ ഈ വർഷത്തെ ആദ്യ തരിശുപച്ചക്കറി വിളവെടുത്ത് കൊണ്ട് എം.എൽ.എ സംസാരിച്ചു. ചടങ്ങില്‍  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ അധ്യക്ഷം വഹിച്ച പരിപാടിയില്‍  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജെറീന റോയ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എസ് രവീന്ദ്രന്‍, കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, വി എഫ് പി സികെ അസ്സിസ്റ്റന്റ് മാനേജര്‍ ജയരാജന്‍, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കര്‍ഷകനായ ലത്തീഫ് പനങ്ങാംപുറത്ത്, ഷാനവാസ്, ഷാജുകുമാര്‍, ഹരിദാസന്‍, സ്ഥലമുടമ അസീസ് കാവുങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.


   ഇരുപത്തഞ്ച് വര്‍ഷത്തെ പച്ചക്കറി ക്കൃഷി പാരമ്പര്യം കൈമുതലായുള്ള ലത്തീഫ് ശരാശരി ഒരു വര്‍ഷത്തില്‍ അഞ്ചേക്കറില്‍ പച്ചക്കറി കൃഷി ചെയ്യുന്നു.ആട്ടിന്‍ കാഷ്ടം പൊടിച്ചത്, ചാണകപ്പൊടി, പിണ്ണാക്ക് എന്നിവ ജൈവവളങ്ങളായി കൃഷിയില്‍ ഉപയോഗിക്കുന്നു. ജൈവകീടനാശിനിയായ ബിവേറിയ ഫിഷ് അമിനോ ആസിഡ് എന്നിവയിലൂടെ വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന ലത്തീഫ് വൈറസ്, കീട ബാധ കൂടുന്ന ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ കൃഷി കുറച്ച് മറ്റ് മാസങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്ത് കൊണ്ട് വിഷ വിമുക്തമായ പച്ചക്കറികള്‍ ഉല്പ്പാദിപ്പിക്കുന്നു. 

8 Aug 2021

ചെലവ് കുറഞ്ഞ രീതിയില്‍ മല്‍സ്യക്കുളമൊരുക്കി ജോര്‍ജ്ജ്.

 


ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ തോന്നിയ ഒരു ആശയം. മല്‍സ്യം വളര്‍ത്താന്‍ ഒരു കുളം നിര്‍മ്മിച്ചാലോ എന്നത്. ഭാര്യയും മക്കളുമൊക്കെ ഒന്നിച്ചിറങ്ങിയപ്പോള്‍ എണ്‍പതിനായിരം ലിറ്റര്‍ കൊള്ളുന്ന ഒരു മല്‍സ്യക്കുളം വീട്ടുമുറ്റത്ത് റെഡി . അതും ചെലവ് കുറഞ്ഞ രീതിയില്‍. കോഴിക്കോട് കൂമ്പാറ പുളിമൂട്ടില്‍ പി സി ജോര്‍ജ്`ജും കുടുംബവുമാണ് ഇങ്ങനെ ചെലവ് കുറഞ്ഞ രീതിയില്‍ മല്‍സ്യക്കുളമുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്നത്.

2 Aug 2021

മലയോരത്ത് ഏലം വിളയിച്ച് മനോജ് തകിടിയില്‍



വിലയില്‍ കയറ്റിറങ്ങളിലൂടെക്കടന്നുപ്പോവുകയാണെങ്കിലും സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി കര്‍ഷകരുടെ ഇടയില്‍ പ്രിയമാണ്. ഇടുക്കി , വയനാട് പോലെയുള്ള ഹൈറേഞ്ച് മേഖലയില്‍ കൃഷിചെയ്ത് വരുന്ന ഏലം കോഴിക്കോടിന്റെ മലയോര മേഖലയായ പൂവാറന്‍തോടില്‍ കുറേക്കാലം കൃഷി ചെയ്ത് വന്നിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിലയിടിവും തൊഴിലാളികളുടെ ക്ഷാമം  മൂലവും ഏലം കൃഷിയില്‍ നിന്ന് ഈ മേഖലയിലെ കര്‍ഷകര്‍ പിന്നോക്കം പോവുകയുണ്ടായി. 

                    പൂവാറന്‍തോടിലെ തന്നെ മേടപ്പാറയ്ക്ക് സമീപം കനകക്കുന്നിലെ കര്‍ഷകനാണ് തകിടിയില്‍ മനോജ്. ഇദ്ദേഹം കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി  മൂന്നേക്കര്‍ വരുന്ന കൃഷിയിടത്തില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട് വരുന്ന വരുന്നു  . ജാതിയും കാപ്പിയും കൊക്കോയും കുരുമുളകും ഫലവൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്ന കൃഷിയിടത്തില്‍ എണ്ണൂറോളം പുതിയ ഏലച്ചെടികള്‍  നട്ട് ഏലം കൃഷിയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരിയാണ് മനോജ്.