ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

30 Jan 2019

മൂന്നിനം പയര്‍ കൊണ്ട് ഒരേക്കര്‍ ക്യഷി


 പച്ചക്കറിക്ക്യഷിയില്‍ മൂന്നിനം പയര്‍ ക്യഷി ചെയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് കൂടരഞ്ഞി കള്ളിപ്പാറ പത്തായപ്പുര കാസിം. ഒരേക്കര്‍ സ്ഥലത്താണ് മൂന്ന് തരം പയര്‍ ഇടകലര്‍ത്തിയുളള ക്യഷി. ആറു വര്‍ഷമായുളള ക്യഷിയില്‍ ഈ വര്‍ഷം ഒരേക്കര്‍ സ്ഥലത്ത് ഏതു സമയത്തും ഇവിടെ പയര്‍ ലഭ്യമാണ്. പയറുക്യഷിയില്‍ രണ്ട് സങ്കരയിനം പയറും ഒരു നാടന്‍ ഇനവുമാണ്ക്യഷി ചെയ്യുന്നത്. സൂപ്പര്‍ ലൈറ്റ് ഇനത്തില്‍ പ്പെട്ട വെള്ളനിറം ചേര്‍ന്ന പയറും  കടും പച്ച നിറത്തിലുളള 'ഹരിത' പയറും വയലറ്റ് നിറത്തിലുള്ള നാടന്‍ പയറും  കായ്ച്ചു നില്‍ക്കുന്ന മനോഹരമായ തോട്ടം ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നു.

23 Jan 2019

കരനെൽക്യഷി വിളവെടുത്തു


കാര്‍ഷിക വികസന കർഷകക്ഷേമ വകുപ്പ് കരനെൽക്യഷി വിസ്ത്യതി വ്യാപന പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവൻ മുഖേന  പുഷ്പഗിരിയിൽ  പന്തപ്പള്ളിൽ റോയി എന്ന കർഷകൻ രണ്ടരയേക്കർ സ്ഥലത്ത് ചെയ്ത   കരനെൽക്യഷിയുടെ  വിളവെടുപ്പ് നടത്തി. അസിസ്റ്റന്റ് ക്യഷി ഓഫിസർ ഹരികുമാർ എൻ കെ., ക്യഷി അസിസ്റ്റന്റ് മിഷേൽ ജോർജ്, റോയ് പന്തപ്പള്ളിൽ, ജോസഫ് കുന്നുമ്മൽ, പ്രഭാനന്ദൻ, ഷിജോ മാങ്കയം, ഷെബീബ് മരഞ്ചാട്ടി, കുട്ടി പുത്തൻ പുര  എന്നിവരുടെ  നേത്യത്വത്തിൽ കൊയ്ത്ത് നടത്തി. ക്യഷിഭവൻ മുഖേന ലഭിച്ച ഉമ നെൽവിത്താണ് ക്യഷിയ്ക്ക് ഉപയോഗിച്ചത്.വന്യജീവിശല്യം നേരിടാൻ ക്യഷിയുടെ അതിരുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ക്യഷി സംരക്ഷിച്ചത്. ക്യഷിയുടെ ഓരോ ഘട്ടത്തിലും കൂടരഞ്ഞി ക്യഷി ഓഫിസർ അഞ്ജലി എ ഹരി മറ്റ് ക്യഷിഭവൻ ഉദ്യോഗസ്ഥർ എന്നിവരുടെ  നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. വളപ്രയോഗവും കീടരോഗനിയന്ത്രണവും നിർദ്ദേശാനുസരുണം മാത്രമാണ് ചെയ്തത്.

17 Jan 2019

ഇവിടെ ഒരുങ്ങുന്നു പഴങ്ങളുടെ തോട്ടം..

         
                                         'മലബാറിലെ ഊട്ടി' എന്ന് വിളിപ്പേരുള്ള കക്കാടംപൊയിലിലെ 'കോഴിപ്പാറ' വെള്ളച്ചാട്ടം കാണാന്‍ വരുന്ന സന്ദര്‍ശകര്‍ ഇവിടുത്തെ മനം മയക്കുന്ന കാഴ്ചകള്‍ കണ്ട് ഇഷ്ടപ്പെട്ട് ഒരു സെന്റ് സ്ഥലമെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കാറുണ്ട് . അങ്ങനെ സ്ഥലം വാങ്ങിയവരാണ് മലപ്പുറംകാരായ പൂവഞ്ചേരില്‍ അബ്ദുള്‍ ഹമീദ് ഹാജിയും സഹോദരന്‍ അബ്ദുള്‍ സലീമും. ഇവര്‍ പഴങ്ങളെ വളരെയധികം സ്നേഹിക്കുന്നവരാണ്. ജീവിതത്തില്‍ നാം കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ നിരവധി പഴങ്ങള്‍ അവയുടെ തൈകള്‍ അതെവിടെയാണെങ്കിലും തേടിപ്പിടിച്ച് ഇവിടെ ക്യഷിയിടത്തില്‍ നട്ടു വളര്‍ത്തുന്നു. ഇവരുടെ പരിശ്രമത്തില്‍ കക്കാടംപൊയിലിന്റെ വശ്യ മനോഹാരിതയില്‍ ഒരുങ്ങുകയാണ് വിവിധ തരം പഴങ്ങളുടെ ഒരു തോട്ടം.

4 Jan 2019

കൂട്ടായ്മയില്‍ ജൈവപച്ചക്കറിക്ക്യഷി

                         
                  അയല്‍ക്കാര്‍ ഒന്നു ചേര്‍ന്ന് വിളയിച്ചത് സൗഹ്യദത്തിന്റെ പച്ചക്കറികള്‍. കൂടരഞ്ഞി കരിങ്കുറ്റി മുണ്ടമലയിലെ ഏഴോളം വരുന്ന അയല്‍ക്കാര്‍ ഒന്നു ചേര്‍ന്ന് ഒരേക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറിക്ക്യഷിയൊരു ക്കിയിരിക്കുകയാണ്. വിഷം കിനിയുന്ന രാസ കീടനാശിനികള്‍ ഒഴിവാക്കിയാണ് ഇവിടെ ക്യഷി. 
                                  ഈ കൂട്ടായ്മയില്‍ അംഗമായ തോട്ടത്തില്‍മ്യാലില്‍ അഗസ്റ്റിന്‍  എന്ന കര്‍ഷകന്റെ ക്യഷിയിടത്തിലാണ് ജൈവപച്ചക്കറികള്‍ വിളയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ചിന്നമ്മയും അയല്‍ക്കാരും സുഹ്യത്തുക്കളുമായ പുരുഷന്‍ വാഹാനിയില്‍, ചന്ദ്രന്‍ കിഴക്കേപുതിയിടത്തില്‍, വേലായുധന്‍ മണക്കാട്ട്പറമ്പില്‍, സുനില്‍ കോട്ടൂര്‍, അനീഷ് എന്നിവരടങ്ങിയ ഏഴംഗ സംഘമാണ്  ഇവിടെ പച്ചക്കറിക്ക്യഷിയൊരുക്കിയത്.