ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

21 Oct 2013

'ഒരു വീട്ടില്‍ ഒരു മാവ്' പദ്ധതി- വിതരണോദ്ഘാടനം നിര്‍വഹിച്ചു



           സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ 'ഒരു വീട്ടില്‍ ഒരു മാവ്' പദ്ധതി പ്രകാരം തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ കൂടരഞ്ഞി പഞ്ചായത്തിനനുവദിച്ച ഒട്ടുമാവിന്‍ തൈകളുടെ
 വിതരണോദ്ഘാടനം നിയോജക മണ്ഡലം എം. എല്‍. എ. ശ്രീ സി. മോയിന്‍കുട്ടി അവര്‍കള്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ശ്രീമതി മേരി തങ്കച്ചന്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ രാജു താമരക്കുന്നേല്‍, ശ്രീ പി എന്‍ തങ്കപ്പന്‍ മാസ്റ്റര്‍, ശ്രീ പി എം
തോമസ് മാസ്റ്റര്‍ ക്യഷി ഓഫീസര്‍ ജിഷ തുടങ്ങിയവര്‍ സംസാരിച്ചു സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം സ്കൂള്‍ വിദ്യാര്‍ഥികളുടെ വീട്ടു വളപ്പില്‍ ക്യഷി ചെയ്യുന്നതിനുള്ള പച്ചക്കറി വിത്തിന്റെ വിതരണോദ്ഘാടനവും തദവസരത്തില്‍ എം. എല്‍. എ നിര്‍വഹിച്ചു. പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,  മെംബര്‍മാര്‍ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കൂടരഞ്ഞി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് വിതരണം നടത്തുന്നതിന് 2500 ഒട്ടുമാവിന്‍ തൈകള്‍ ക്യഷിഭവനിലെത്തിയിട്ടുണ്ടെന്നും ആവശ്യമുള്ള കര്‍ഷകര്‍ റേഷന്‍ കാര്‍ഡുമായി ക്യഷിഭവനിലെത്തേണ്ടതാണെന്നും ക്യഷി ഓഫീസര്‍ അറിയിച്ചു