കഴിഞ്ഞ ദിവസങ്ങളില്‍ മലയോരമേഖലയാകെ വീശിയടിച്ച കാറ്റില്‍ കൂടരഞ്ഞിയില്‍ വിളകള്‍ക്ക് വന്‍ നാശ നഷ്ടം സംഭവിച്ചു. പൂവാറന്‍ തോട്, മഞ്ഞക്കടവ്, കാരാട്ടുപാറ, കുളിരാമുട്ടി, കക്കാടംപൊയില്‍, കൂമ്പാറ, ആനയോട് എന്നീ മേഖലകളില്‍ വലിയ ക്യഷിനാശമാണ് സംഭവിച്ചത്. തെങ്ങ്, റബര്‍, കമുക്, ജാതി, ഗ്രാമ്പു, കൊക്കോ, കുരുമുളക്, കാപ്പി എന്നീ വിളകള്‍ കാറ്റില്‍ നശിച്ചു. കൂടാതെ ക്യഷിയിടത്തിലുള്ള വന്‍ മരങ്ങള്‍ പലതും മറിഞ്ഞ് വിളകള്‍ക്ക് നാശം സംഭവിച്ചു. നാശനഷ്ടങ്ങളെ സംഭവിച്ചുള്ള വിവരങ്ങള്‍ കൂടരഞ്ഞി ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി വരുന്നു.
23 Jun 2015
18 Jun 2015
'ക്യഷിഭൂമി പ്രഥമ മാധ്യമ അവാര്‍ഡ്' ' നവമാധ്യമ ഇടപെടല്‍ നടത്തുന്ന മികച്ച ക്യഷിഭവനായി കൂടരഞ്ഞി തെരെഞ്ഞെടുക്കപ്പെട്ടു
ഫേസ്ബുക്ക് കൂട്ടായമയായ 'ക്യഷിഭൂമിയുടെ' പ്രഥമ മാധ്യമ അവാര്‍ഡിലെ നവമാധ്യമ ഇടപെടല്‍ നടത്തുന്ന മികച്ച ക്യഷിഭവനായി കൂടരഞ്ഞി തെരെഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാര്‍ഡ് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്യഷിഅസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് ചങ്ങനാശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ബഹു: അഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയില്‍ നിന്നും ഏറ്റുവാങ്ങി.
10 Jun 2015
സിസിലി ടീച്ചറുടെ വേറിട്ട ക്യഷിരീതികള്‍
നല്ല മണ്ണും വെള്ളവുമുള്ള ക്യഷിയിടം ഏവരും ഇഷ്ടപ്പെടും. പൊന്നു വിളയുന്ന മണ്ണ് ഏവരുടേയും സ്വപ്നമാണ്. മേല്‍ മണ്ണ് ലവലേശമില്ലാതെയുള്ള ക്യഷിയിടങ്ങള്‍ കര്‍ഷകര്‍ക്ക് തലവേദനയാണ്. പാറകള്‍ നിറഞ്ഞ ക്യഷിയിടം കര്ഷകന് എന്നും വെല്ലുവിളിയാണ്. ഇങ്ങനെയുള്ള വെല്ലു വിളികളെ അതിജീവിച്ച് കൂമ്പാറ ഫാത്തിമാബീ സ്കൂളിനു സമീപമുള്ള ക്യഷിയിടത്തില്‍ സജീവമാണ് പ്രായം എഴുപതിലെത്തിയെങ്കിലും കരിങ്ങോഴക്കല്‍ വീട്ടില്‍ സിസിലി ടീച്ചര്‍.
8 Jun 2015
പരിസ്ഥിതി ദിനാചരണവും ആദരിക്കലും..
പൂവാറന്‍തോട് ജി.എല്‍.പി. സ്കൂളില്‍ പരിസ്ഥിതി
ദിനത്തോടനുബന്ധിച്ച് മലര്‍വാടി ആര്‍ട്സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ സ്കൂള്‍
പരിസരത്ത് വ്യക്ഷത്തൈകള്‍ നടുകയും അതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കോഴിക്കോട്
ജില്ലയിലെ മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരം നേടിയ കൂടരഞ്ഞി
ക്യഷിഭവനിലെ ക്യഷി അസിസ്റ്റന്റ് മിഷേല്‍ ജോര്‍ജിനെ പൊന്നാടയണിയിച്ച്
ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ പൂവാറന്‍തോട് മെമ്പര്‍ എല്‍സമ്മ ജോര്‍ജ് , ഹെഡ് മാസ്റര്‍
ഇന്‍ചാര്‍ജ് രാജ് ലാല്‍, പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന് കന്നുവള്ളില്‍ മലര്‍വാടി
ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)