കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കൃഷിഭവന്‍ അങ്കണത്തില്‍ വെച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ കര്‍ഷക ദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍ നോട്ടത്തില്‍ പുതിയ കൃഷിത്തോട്ടങ്ങള്‍ ആരംഭിച്ചു. ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ കേരസമിതി ഭാരവാഹികള്‍ കര്‍ഷകര്‍ എന്നിവര്‍ അണിനിരന്ന കൃഷിദര്‍ശന്‍ വിളംബര ജാഥയോടെ ആരംഭിച്ച പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം എം എല്‍ എ ശ്രീ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദര്‍ശ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടിയില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞേടുക്കപ്പെട്ട മികച്ച കര്‍ഷകരെ പൊന്നാടയണിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചര്‍ , വി എസ് രവീന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹെലന്‍ ഫ്രാന്‍സിസ്, ഭരണസമിതി അംഗളായ ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയന്‍, സുരേഷ് ബാബു, മോളി വാതല്ലൂര്‍ കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ പി എം തോമസ് മാസ്റ്റര്‍ കാര്‍ഷിക വികസന സമിതി അംങ്ങളായ കെ എം അബ്ദുറഹ്മാന്‍, പയസ് തീയ്യാട്ടുപറമ്പില്‍, കെ വി ജോസഫ്, ടി ടി തോമസ് തെക്കെകുറ്റ്, മരക്കാര്‍ കൊട്ടാരത്തില്‍, ഷൈജു കോയിനിലം, ജെയിംസ് കൂട്ടിയാനി, , രാജേഷ് സിറിയക് മണിമലത്തറപ്പില്‍, നൂറുദ്ദീന്‍ കളപ്പുരക്കല്‍, അബ്ദുള്ള പുതുക്കുടി, ബിജു മാത്യു മുണ്ടക്കല്‍ കേരസമിതി ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ജോബി ജോസഫ് പുതുപ്പറമ്പില്‍, സിമിലി ബോബി കൊച്ചുകുളത്തിങ്കല്‍, ജോസ് അഗസ്റ്റിന്‍ പുതിയേടത്ത്, ബിജി ബാബു ചെല്ല്യാട്ട്, എമിന്‍ മരിയ ജോസഫ് ആലപ്പാട്ട്കുന്നേല്‍, ഷൈജ സെബാസ്റ്റ്യന്‍ ചീങ്കല്ലേല്‍, സിബി തേക്കും കാട്ടില്‍, അപ്പു കുഴപ്പെക്കാട്ടില്‍ കാര്‍ഷിക വികസന സമിതി അംഗം മരക്കാര്‍ കൊട്ടാരത്തില്‍ എന്നിവരെ ആദരിച്ചു. ഇതോടനുബന്ധിച്ച് കൂടരഞ്ഞിയുടെ വിവിധ പ്രദേശങ്ങളിലെ കാര്‍ഷിക ഉല്പ്പന്നങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം സ്വാഗതവും കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.
.