ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

27 Oct 2014

പാലക്കാടു നിന്നുമൊരു കര്‍ഷകന്‍ - അഗസ്റ്റിന്‍ കണ്ണക്കല്‍ 

          പാലക്കാടു നിന്നും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കക്കാടംപൊയിലെ കള്ളിപ്പാറയിലേക്ക് കുടിയേറി വാഴക്ക്യഷിയില്‍ പെരുമ തീര്‍ക്കുകയാണ് ശ്രീ. അഗസ്റ്റിന്‍ കണ്ണക്കല്‍. നാലു വര്‍ഷം മുമ്പ് കക്കാടംപൊയിലിലെ വാളംതോട്ടില്‍ താമസിക്കുന്ന സ്വന്തം സഹോദരനെ കാണാനെത്തി ഈ സ്ഥലം ഇഷ്ടപ്പെട്ട് ഇവിടെ സ്ഥിരതാമസമാക്കിയ  ഒരു കര്‍ഷകനാണ് അഗസ്റ്റിന്‍. അവിടെത്തന്നെയുള്ള പാമ്പിന്‍ കാവ് എന്ന ഭാഗത്താണ് ആദ്യമായി വാഴക്ക്യഷി തുടങ്ങിയത് രണ്ടു വര്‍ഷം അവിടെ പാട്ടത്തിന് വാഴക്ക്യഷി നടത്തിയ അദ്ദേഹം, ഇപ്പോള്‍ രണ്ടു വര്‍ഷമായി അദ്ദേഹം താമസിക്കുന്ന കള്ളിപ്പാറക്കു സമീപമുള്ള ക്യഷിയിടം പാട്ടത്തിനെടുത്ത് വാഴക്ക്യഷി നടത്തുകയാണ്. ക്യഷിയില്‍ കൂട്ടായി അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ട്. കോട്ടയം പാലാ രാമപുരം സ്വദേശിയായ അഗസ്റ്റിന്‍ മുപ്പതു വര്‍ഷമായി പാലക്കാടു താമസിച്ചു വരികയായിരുന്നു.



   എല്ലാ വര്‍ഷവും ആയിരത്തിനു മേലെ വാഴക്കന്നുകള്‍ വെച്ച് ക്യഷി നടത്തുന്ന ഇദ്ദേഹം എല്ലാദിവസവും പറമ്പിലിറങ്ങി പണിയെടുത്തു കൊണ്ടാണ് ക്യഷി വിജയിപ്പിക്കുന്നത്. ആയിരം കന്നുകള്‍ വെച്ചിട്ടുണ്ടെങ്കില്‍ ശരാശരി എഴുന്നൂറോളം കുലകളാണ് ലഭിക്കുന്നതെന്നും ബാക്കി കേടു മൂലവും കാട്ടു പന്നിയുടെ ശല്യം മൂലവും  കാറ്റ് മൂലവും നശിച്ചു പോവുകയാണ് പതിവെന്നും അദ്ദേഹവുമായി സംസാരിച്ചപ്പോള്‍  അറിയാന്‍ കഴിഞ്ഞു. ഇതു പ്രതീക്ഷിച്ചു കൊണ്ടാണ് അദ്ദേഹം ക്യഷിയിറക്കു ന്നതും. വാഴക്ക്യഷിയോടൊപ്പം തന്നെ കപ്പക്ക്യഷിയും ഇഞ്ചി ക്ക്യഷിയും നടത്താറുള്ള അഗസ്റ്റിന്‍ നമുക്കാവശ്യമുള്ളതെല്ലാം ക്യഷി ചെയ്തുണ്ടാക്കണമെന്ന പക്ഷക്കാരനാണ്.
  
മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്