ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

29 Oct 2014

പച്ചക്കറിക്ക്യഷി വിളവെടുപ്പ് നടത്തി

       
 ക്യഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2014-15 പ്രകാരം  കൂടരഞ്ഞി ക്യഷിഭവന്റെ സഹായത്തോടെ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ നിര്‍മ്മിച്ച പച്ചക്കറിത്തോട്ട ത്തിലെ വിളവെടുപ്പിന്റെ ഉദ്ഘാടനം മുന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി ലിഡാ ജേക്കബ് നിര്‍വ്വഹിച്ചു ചടങ്ങില്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്,
ഹെഡ് മാസ്റ്റര്‍ തോമസ് ജോണ്‍ അധ്യാപകരായ ജെയിംസ് ജോഷി , മോളി തോമസ്, എ എം തങ്കച്ചന്‍ , അബ്ദുള്‍ നാസര്‍ , ജോസഫ് കുര്യന്‍ , കെ ജെ എല്‍സി, ടെസി മോള്‍ ,അഞ്ചു കുരുവിള എന്നിവര്‍ സംസാരിച്ചു. സ്കൂളിലെ പച്ചക്കറിക്ക്യഷിയുടെ ഈ ആദ്യഘട്ട വിളവെടുപ്പില്‍ പയര്‍, മുളക്, വെണ്ട, ചേന എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച മാത്യകയാവുന്ന ഈ സ്കൂള്‍  നെല്ല്, ചോളം, എള്ള്, വാഴ എന്നിവയുടെ ക്യഷിയും ഈ ക്യാമ്പസില്‍ ചെയ്യുന്നുണ്ട്.