ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

27 Jan 2015

സമഗ്ര പച്ചക്കറിവികസന പദ്ധതിയില്‍ പച്ചക്കറിത്തോട്ടമൊരുക്കി കറപ്പനും ഷാജിയും .....

              
കറപ്പനും ഷാജിയും 
         സംസ്ഥാന ക്യഷി വകുപ്പിന്റെ സമഗ്ര പച്ചക്കറിവികസന പദ്ധതിയിലെ (2014-15) കൂടരഞ്ഞി ക്യഷിഭവന്‍  സ്കാറ്റേര്‍ഡ്` ക്ലസ്റ്റര്‍ വിഭാഗത്തിലുള്‍പ്പെടുത്തി  കൂടരഞ്ഞിയില്‍ പച്ചക്കറിത്തോട്ടമൊരുക്കുകയാണ് കലങ്ങാടന്‍ കറപ്പനും കടമ്പനാട്ട് ഷാജിയും. കൂടരഞ്ഞിയില്‍ കാരാട്ടുപാറ പ്രദേശത്ത് കറപ്പന്റെ ഉടമസ്ഥതയിലുള്ള രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്തിലുള്‍പ്പെടുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് പച്ചക്കറിക്ക്യഷി ആരംഭിച്ചിരിക്കുന്നത്. രണ്ടരയേക്കര്‍ സ്ഥലത്ത് റബ്ബര്‍ വെട്ടി പുതിയ റബ്ബര്‍ തൈകള്‍ വെച്ചതിനിടയില്‍ വാഴക്ക്യഷി നടത്തുകയും ബാക്കി അതിനിടയിലുള്ള സ്ഥലത്ത്പച്ചക്കറിക്ക്യഷി ചെയ്തുകൊണ്ട് ക്യഷി സ്ഥലത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് കൂടരഞ്ഞിയിലെ ഈ കര്‍ഷകര്‍. പ്രായവും അനുഭവ സമ്പത്തും കൊണ്ട് മുതിര്‍ന്ന ആളായ കറപ്പനും യുവത്വത്തിന്റെ പ്രസരിപ്പുമായി ഷാജിയും ഒത്തു ചേരുമ്പോള്‍ നല്ലതു മാത്രമേ ഈ ക്യഷിയിടത്തില്‍നിന്ന്

പ്രതീക്ഷിക്കാനാവൂ.
പയര്‍, പാവല്‍, ചുരക്ക, പടവലം തക്കാളി, വെണ്ട, വഴുതന, മത്തന്‍, വെള്ളരി, മുളക്  മുതലായ പച്ചക്കറികള്‍ ഈ തോട്ടത്തില്‍ കരുത്തോടെ വിളയുന്നു. ഈ ക്യഷിയിടത്തില്‍ ജലസേചനത്തിന്  മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന് പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കിക്കൊണ്ട് കൂടരഞ്ഞി ക്യഷിഭവനും ഇവരുടെ പരിശ്രമത്തിന് ഒപ്പമുണ്ട്.