ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

27 Jan 2015

സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ വിതരണം നടത്തി..

       
            കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുരുമുളക് സംരക്ഷണ സമിതിയിലൂടെ സുഗന്ധ വിള വികസന പദ്ധതി 2014-15 പ്രകാരം സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നീ ജൈവരോഗകീട ബാധ നിയന്ത്രണോപാധികളുടെ വിതരണം നടത്തി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ നടന്ന ചടങ്ങ് ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ കെ സെബാസ്റ്റ്യന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. ക്യഷി ഓഫീസര്‍ ജിഷ പിജി സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു താമരക്കുന്നേല്‍ മെമ്പര്‍മാരായ എല്‍സമ്മ ജോര്‍ജ്ജ്, ജാന്‍സി ബാബു എന്നിവര്‍ ചടങ്ങിന് ആശംസയര്‍പ്പിച്ചു.   ചടങ്ങില്‍ കുരുമുളക് കര്‍ഷകര്‍ക്ക് സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നിവയുടെ വിതരണവും നടത്തി. പ്രധാന കാര്‍ഷിക വിളകളെ അക്രമിക്കുന്ന കുമിള്‍, ബാക്‌ടീരിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള മിത്ര ബാക്‌ടീരിയയാണ്‌ സ്യൂഡോമോണാസ്‌. ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇതിനു കഴിയും. കാർഷിക രംഗത്ത് കുമിൾനാശിനിയായി ഉപയോഗിക്കുന്ന ട്രൈക്കോഡെർമ ഒരു
ജെനുസ്സ് മിത്ര കുമിളുകൾ ആണ് കുരുമുളക്, ഇഞ്ചി തുടങ്ങിയ സസ്യങ്ങൾക്കുണ്ടാകുന്ന കുമിൾ രോഗങ്ങൾക്ക് എതിരേ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ജീവ നിയന്ത്രണ കുമിൾനാശിനി ആണ് ഇത്.  ഇതിനെ വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവയുടെ മിശ്രിതത്തിൽ വംശവർദ്ധനവു വരുത്തിയാണ് കൃഷിയിൽ കുമിൾ രോഗ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഇവ വെളുത്ത നിറത്തിൽ പൊടി രൂപത്തിലാണ് ഉപയോഗത്തിനായി ലഭിക്കുന്നത്. മണ്ണുത്തിയിലുള്ള സംസ്ഥാന ബയോ കണ്‍ട്രോള്‍ ലാബില്‍ ഉല്‍പാദിപ്പിച്ച സ്യൂഡോഡോമോണാസും, ട്രൈക്കോഡെര്‍മയുമാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്