ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Mar 2016

മഴമറയില്‍ 'നൂറ്മേനി'

           
                     ക്യഷി വകുപ്പിന്റെ (കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്) സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തിയുള്ള മഴമറക്ക്യഷിയുടെ പ്രോത്സാഹനം വിജയകരമാണെന്ന് കൂടരഞ്ഞി പാറേക്കുടിയില്‍ ജോസ് എന്ന കര്‍ഷകന്റെ മഴമറയിലെ പച്ചക്കറികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കര്‍ഷകന്‍ വെറുമൊരു ആവേശത്തിന്റെ പുറത്തല്ല കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെട്ട് മഴമറക്ക്യഷി പദ്ധതിയിലുള്‍പ്പെട്ടത്. ക്യഷി വിജ്ഞാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ക്യഷിവകുപ്പ് പരിശീലന പരിപാടികള്‍ പങ്കെടുത്ത് അനുയോജ്യമായത് മഴമറക്ക്യഷിയാണെന്ന് തിരിച്ചറിയുക യായിരുന്നു.

              ഈ കര്‍ഷകനെ മറ്റ് സാധാരണ കര്‍ഷകരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് വിജ്ഞാനം നേടുന്നതിന് പ്രായം പ്രശ്നമല്ലെന്നും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് കാണിക്കുന്ന ആവേശവുമാണ്. ക്യഷി വകുപ്പും മറ്റ് സ്ഥാപനങ്ങളും നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് എത്ര തിരക്കുണ്ടെങ്കില്‍ക്കൂടിയും അത് കേരളത്തിലെവിടെയാണെങ്കിലും ഉപേക്ഷ കാണിക്കാറില്ല.

          ഇദ്ദേഹം തന്റെ കൂടരഞ്ഞിയിലുള്ള തന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് 60 സ്ക്വയര്‍ മീറ്ററിലുള്ള മഴമറ നിര്‍മ്മിച്ചിരിക്കുന്നത്. സ്വകാര്യ കരാറുകാരനെയാണ് മഴമറ നിര്‍മ്മാണത്തിനായി ഏല്പ്പിച്ചത് അതുകൊണ്ട് എല്ലാചിലവുമടക്കം അറുപതിനായിരം രൂപ ചിലവു വന്നു.
             ഈ മഴമറയില്‍ ക്യഷി ചെയ്തു തുടങ്ങിയത് പയര്‍, പാവല്‍, വഴുതന, മുളക്, തക്കാളി, കാബേജ്, കോളിഫ്ലവര്‍ വിദേശയിനം അസ്പരാഗസ് തുടങ്ങിയവയൊക്കെയാണ്. പൂര്‍ണ്ണമായും ജൈവ ക്യഷിയാണ് അനുവര്‍ത്തിക്കുന്നത്. ഇവിടെ ഇപ്പോള്‍ വീട്ടിലേക്കാവശ്യമുള്ളതില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉല്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ മഴമറയിലുള്ള പച്ചക്കറിക്ക്യഷി കാണുന്നതിനും പഠിക്കുന്നതിനുമായി കൂടരഞ്ഞിയിലെ തന്നെ മറ്റ് കര്‍ഷകര്‍ ഇദ്ദേഹത്തിന്റെയടുത്ത് എത്താറുണ്ട്.




തയാറാക്കിയത് : മിഷേല്‍ ജോര്‍ജ് , ക്യഷി അസ്സിസ്റ്റന്റ്