![]() |
ആദ്യ പരിശീലന പരിപാടിയില്‍ നിന്ന് |
'കര്‍ഷകര്‍ക്കും പഠിക്കാന്‍ സ്കൂളുകള്‍' ഇങ്ങനെ കേട്ടിട്ട് അവിടെ പോയി ഒന്നു പഠിക്കണം. എവിടെയാണീ സ്കൂള്‍ എന്നു ചോദിക്കുന്നവര്‍ക്ക്. 'ഫാം സ്കൂളുകള്‍' നിങ്ങളുടെയടുത്തുണ്ട്. 'ആത്മ' പദ്ധതിയിലുള്പ്പെടുത്തിയുളള 'ഫാം സ്കൂളുകള്‍' ഓരോ ക്യഷിഭവനിലും കര്‍ഷകര്‍ക്ക് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അറിവുകള്‍ പങ്കു വെയ്ക്കുന്നതിനുമുള്ള വേദിയായി മാറുന്നു. ഒരു ഹാളില്‍ ഇരുന്നു കൊണ്ടുള്ള പരിശീലനം തപാലില്‍ നീന്തല്‍ പഠിക്കുന്നതിന് സമാനമാണ് ഇവിടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 'ആത്മ' പദ്ധതിയിലുള്ള ഫാം സ്കൂളുകള്‍ കരയ്ക്കിരുന്നുള്ളതല്ല കളത്തിലിറങ്ങിയുള്ള പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്കി വരുന്നത്. ഒരു ക്യഷിയിടം തെരെഞ്ഞെടുത്ത് അവിടെ വിളകളെ പരിചയപ്പെട്ടുള്ള പരിശീലനം അതു കര്‍ഷകനെ കൂടുതല്‍ അറിവു നേടുന്നതിനും ഉല്‍സാഹിയാക്കി മാറ്റുന്നതിനും സഹായിക്കുന്നു.