ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

4 Jan 2019

കൂട്ടായ്മയില്‍ ജൈവപച്ചക്കറിക്ക്യഷി

                         
                  അയല്‍ക്കാര്‍ ഒന്നു ചേര്‍ന്ന് വിളയിച്ചത് സൗഹ്യദത്തിന്റെ പച്ചക്കറികള്‍. കൂടരഞ്ഞി കരിങ്കുറ്റി മുണ്ടമലയിലെ ഏഴോളം വരുന്ന അയല്‍ക്കാര്‍ ഒന്നു ചേര്‍ന്ന് ഒരേക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറിക്ക്യഷിയൊരു ക്കിയിരിക്കുകയാണ്. വിഷം കിനിയുന്ന രാസ കീടനാശിനികള്‍ ഒഴിവാക്കിയാണ് ഇവിടെ ക്യഷി. 
                                  ഈ കൂട്ടായ്മയില്‍ അംഗമായ തോട്ടത്തില്‍മ്യാലില്‍ അഗസ്റ്റിന്‍  എന്ന കര്‍ഷകന്റെ ക്യഷിയിടത്തിലാണ് ജൈവപച്ചക്കറികള്‍ വിളയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ചിന്നമ്മയും അയല്‍ക്കാരും സുഹ്യത്തുക്കളുമായ പുരുഷന്‍ വാഹാനിയില്‍, ചന്ദ്രന്‍ കിഴക്കേപുതിയിടത്തില്‍, വേലായുധന്‍ മണക്കാട്ട്പറമ്പില്‍, സുനില്‍ കോട്ടൂര്‍, അനീഷ് എന്നിവരടങ്ങിയ ഏഴംഗ സംഘമാണ്  ഇവിടെ പച്ചക്കറിക്ക്യഷിയൊരുക്കിയത്.
             പയര്‍,പാവല്‍, മുളക് വെണ്ട, ചീര, വഴുതന, കാബേജ്, മത്തന്‍ മുതലായവയാണ് ഈ കൂട്ടായ്മ ജൈവരീതിയില്‍ വിളയിച്ചെടുക്കുന്നത്.  ഈ കൂട്ടായ്മയിലെ സുനില്‍ ഗള്‍ഫില്‍ നിന്ന് അവധിക്ക് വന്നതിന്റെ ഇടവേളയിലാണ് നല്ല പച്ചക്കറികള്‍ ഉണ്ടാക്കണമെന്നാഗ്രഹിച്ച് ഇവരോടൊപ്പം ചേരുന്നത്. അഗസ്റ്റിന്‍ ഒഴികെ ബാക്കിയുള്ളവര്‍ വീട്ടാവശ്യത്തിനു മാത്രമായി ക്യഷി ചെയ്ത പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ അങ്ങനെ വീട്ടില്‍ കുറേശ്ശെ ചെയ്തവര്‍ ഒന്ന് ചേര്‍ന്ന് ക്യഷി ആരംഭിച്ചു. എങ്കിലും 2 മാസം മുന്‍പ് ആരംഭിച്ച ക്യഷിയില്‍ ഇപ്പോള്‍ വിളവെടുത്ത് തുടങ്ങിയ പാവലും പയറും മികച്ച വിളവാണ് നല്‍കിയത്. 
                             അഗ്രോ സര്‍വ്വീസ് സെന്ററിന്റെ  കൂടരഞ്ഞിയിലെ തൈ ഉല്പ്പാദന കേന്ദ്രത്തില്‍ നിന്നുള്ള തൈകള്‍ വാങ്ങിയാണ് ക്യഷി ചെയ്തത്. തടമെടുത്ത് അടിവളമായി ചാണകപ്പൊടി ഇട്ടാണ് തൈകള്‍ നട്ടത്. അംഗങ്ങളില്‍ പ്പെട്ടവര്‍ ക്ഷീര കര്‍ഷകരായതിനാല്‍ ചാണകപ്പൊടി പുറത്തു നിന്ന് വാങ്ങേണ്ടതായി വന്നില്ല. പച്ചചാണകവും കടലപ്പിണ്ണാക്ക് ശീമക്കൊന്നയില എന്നിവ നാലു ദിവസം ബാരലിലിട്ട് പുളിപ്പിച്ച് ഉണ്ടാക്കുന്ന സ്ലറിയാണ് ഇവിടുത്തെ പ്രധാന വളം. മൂന്നു ദിവസം കൂടുന്തോറും സ്ലറി നേര്‍പ്പിച്ച് തടത്തിലൊഴിക്കും.
                            കടയില്‍ നിന്ന് വാങ്ങിയ വലയുപയോഗിച്ചാണ് പാവലിന് പന്തലൊരുക്കിയത് ഇതു മൂലം കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വന്നു. കായീച്ച്യ്ക്കെതിരെ പത്രക്കടലാസ്സ് കൊണ്ട് കവചമൊരുക്കിയാണ് ഇവിടെ പാവലിന് സംരക്ഷണമൊരുക്കുന്നത്. അടുത്തുള്ള അങ്ങാടികളിലാണ് പച്ചക്കറിയുടെ വിപണനം. ഈ ക്യഷിയ്ക്ക് പച്ചക്കറി വികസന പരിപാടിയില്‍ കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന സഹായം ലഭിക്കുന്നത് ഇവര്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്.

തയ്യാറാക്കിയത് : മിഷേല്‍ ജോര്‍ജ് ക്യഷി അസ്സിസ്റ്റന്റ് ക്യഷിഭവന്‍ കൂടരഞ്ഞി