മഴ്ക്കാല പച്ചക്കറിക്കൃഷിക്ക് അനുയോജ്യമായ വഴുതന, പയര്‍, പാവല്‍, കക്കിരി, മത്തന്‍, കുമ്പളം തുടങ്ങിയ വിവിധ ഇനങ്ങളാണ് കൃഷിയിറക്കിയത്. ജൈവള വളപ്രയോഗത്തിന് മുന്‍ ഗണന നല്‍കി കൊണ്ട് വിഷ രഹിത പച്ചക്കറി ഉല്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഉത്തമ കൃഷി പരിപാലന മുറകള്‍ അവലംബിച്ചു കൊണ്ടാണ് പച്ചക്കറികള്‍ ഉല്പ്പാദിപ്പിച്ചത്.
ജൂലൈ മാസം ആദ്യവാരം ബഹു തിരുവമ്പാടി എം എല്‍ എ ശ്രീ ലിന്റോ ജോസഫ് നടീല്‍ കര്‍മ്മം നടത്തിയ ഈ കൃഷിത്തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം അദ്ദേഹം തന്നെ കൃഷിയിടത്തില്‍ വെച്ച് വിളവെടുത്തു കൊണ്ട് നിര്‍വഹിച്ചു. പച്ചക്കറി കൃഷി രംഗത്ത് കർഷകരുടെ ചിട്ടയായ പ്രവർത്തനം നാടിന് മാതൃകയാണെന്ന് കൊടുവള്ളി ബ്ളോക്കിലെ ഈ വർഷത്തെ ആദ്യ തരിശുപച്ചക്കറി വിളവെടുത്ത് കൊണ്ട് എം.എൽ.എ സംസാരിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ അധ്യക്ഷം വഹിച്ച പരിപാടിയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജെറീന റോയ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എസ് രവീന്ദ്രന്‍, കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, വി എഫ് പി സികെ അസ്സിസ്റ്റന്റ് മാനേജര്‍ ജയരാജന്‍, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കര്‍ഷകനായ ലത്തീഫ് പനങ്ങാംപുറത്ത്, ഷാനവാസ്, ഷാജുകുമാര്‍, ഹരിദാസന്‍, സ്ഥലമുടമ അസീസ് കാവുങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.
ഇരുപത്തഞ്ച് വര്‍ഷത്തെ പച്ചക്കറി ക്കൃഷി പാരമ്പര്യം കൈമുതലായുള്ള ലത്തീഫ് ശരാശരി ഒരു വര്‍ഷത്തില്‍ അഞ്ചേക്കറില്‍ പച്ചക്കറി കൃഷി ചെയ്യുന്നു.ആട്ടിന്‍ കാഷ്ടം പൊടിച്ചത്, ചാണകപ്പൊടി, പിണ്ണാക്ക് എന്നിവ ജൈവവളങ്ങളായി കൃഷിയില്‍ ഉപയോഗിക്കുന്നു. ജൈവകീടനാശിനിയായ ബിവേറിയ ഫിഷ് അമിനോ ആസിഡ് എന്നിവയിലൂടെ വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുന്ന ലത്തീഫ് വൈറസ്, കീട ബാധ കൂടുന്ന ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ കൃഷി കുറച്ച് മറ്റ് മാസങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്ത് കൊണ്ട് വിഷ വിമുക്തമായ പച്ചക്കറികള്‍ ഉല്പ്പാദിപ്പിക്കുന്നു.